Connect with us

india

മാധ്യമപ്രവര്‍ത്തകരെ അടിച്ചമര്‍ത്തുകയാണ്; ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്

മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള അടിച്ചമര്‍ത്തല്‍ പെട്ടെന്നുള്ളതല്ലെന്നും ബി.ജെ.പി-ആര്‍.എസ്.എസ് രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ പ്രതിഫലനമാണെന്നും കോണ്‍ഗ്രസ് നേതാവ് ഗുര്‍ദീപ് സിങ് സപ്പല്‍ പ്രതികരിച്ചു.

Published

on

ഭീകരബന്ധം ആരോപിച്ചുള്ള യു.എ.പി.എ കേസില്‍ ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളില്‍ ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള അടിച്ചമര്‍ത്തല്‍ പെട്ടെന്നുള്ളതല്ലെന്നും ബി.ജെ.പി-ആര്‍.എസ്.എസ് രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ പ്രതിഫലനമാണെന്നും കോണ്‍ഗ്രസ് നേതാവ് ഗുര്‍ദീപ് സിങ് സപ്പല്‍ പ്രതികരിച്ചു.

ഡല്‍ഹി പൊലീസ് മാധ്യമപ്രവര്‍ത്തകരെ അടിച്ചമര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം ഗാന്ധി ജയന്തിയായിരുന്നു. 1931ല്‍ സ്വതന്ത്ര ഇന്ത്യയിലെ മൗലികാവകാശങ്ങളെ കുറിച്ചുള്ള കറാച്ചി പ്രമേയം തയാറാക്കുന്നതില്‍ മഹാത്മ ഗാന്ധി ജവഹര്‍ലാല്‍ നെഹ്റുവിന് ഉപദേശം നല്‍കി.

സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇന്ത്യയിലെ എല്ലാ പൗരനും അവകാശമുണ്ട്. സ്വതന്ത്രമായി സംഘടിക്കാനും സഹവസിക്കുന്നതിനും നിയമത്തിനോ ധാര്‍മ്മികതക്കോ എതിരല്ലാത്ത ആവശ്യങ്ങള്‍ക്കായി സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുകൂടാനും അവകാശമുണ്ട്.

ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരെ തൂക്കിലേറ്റി 6 ദിവസങ്ങള്‍ക്ക് ശേഷമാണ് കറാച്ചി പ്രമേയം അവതരിപ്പിച്ചത്. എന്തിനുവേണ്ടിയാണ് വധിച്ചത്? കാരണം, അവരുടെ ശബ്ദം കേള്‍ക്കാനും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും അവര്‍ ആഗ്രഹിച്ചു. എന്നാല്‍, അവരുടെ ശബ്ദം ബധിരരായ സാമ്രാജ്യത്വ ഭരണകൂടത്തിന് മേല്‍ പതിച്ചു. അവര്‍ നിയമനിര്‍മാണ സഭയിലേക്ക് ബോംബ് എറിഞ്ഞു, കീഴടങ്ങി, ശിക്ഷയെ എതിര്‍ക്കാതെ, ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടെ സന്ദേശം അയക്കാന്‍ വിചാരണ ഉപയോഗിച്ചു.- ഗുര്‍ദീപ് സിങ് സപ്പല്‍ എക്‌സില്‍ കുറിച്ചു.

ഭീകരബന്ധം ആരോപിച്ച് യു.എ.പി.എ കേസില്‍ ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളില്‍ ഡല്‍ഹി പൊലീസിന്റെ റെയ്ഡ് നടക്കുകയാണ്. ഡല്‍ഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വ്യാപക പരിശോധന നടത്തുന്നത്.

വീഡിയോ ജേര്‍ണലിസ്റ്റ് അഭിസാര്‍ ശര്‍മ, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ഭാഷാ സിങ്, ഊര്‍മിളേഷ്, ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍ക്കയസ്ത, എഴുത്തുകാരി ഗീത ഹരിഹരന്‍, പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഔനിന്ദ്യോ ചക്രവര്‍ത്തി, ആക്ടിവിസ്റ്റും ചരിത്രകാരനുമായ സൊഹൈല്‍ ഹാഷ്മി, സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ സഞ്ജയ് രജൗറ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താകുര്‍ത്ത എന്നിവരുടെ വീടുകളും റെയ്ഡ് നടന്നതായും മുംബൈയില്‍ താമസിക്കുന്ന ടീസ്റ്റയെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതായും വിവരമുണ്ട്. യു.എ.പി.എ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി പൊലീസിന്റെ നടപടി. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ കസ്റ്റഡിയിലെടുത്തു.

വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്ന് ചൂണ്ടിക്കാട്ടി ന്യൂസ് ക്ലിക്കിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത്തരം പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നാണ് അന്വേഷണ ഏജന്‍സിയുടെ ആരോപണം.

india

ബി.ജെ.പി ഹിന്ദുവോട്ടര്‍മാരെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു: ഫാറൂഖ് അബ്ദുള്ള

 രാമന്റെ പേരില്‍ വോട്ട് ചോദിക്കുന്ന ബി.ജെ.പിക്ക് ഹിന്ദുക്കള്‍ വോട്ടുചെയ്യും എന്ന ധാരണ തെറ്റാണ്. ഇപ്പോള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിലെ ഹിന്ദു വോട്ടര്‍മാരില്‍ വ്യാജഭീതി സൃഷ്ടിച്ച് ഭയപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അതിനുവേണ്ടിയാണ് ഉന്നതരായ ബി.ജെ.പി നേതാക്കള്‍ ജമ്മുവില്‍ തന്നെ പ്രചരണം നടത്തുന്നതെന്നും ഫാറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം വിജയിച്ചാല്‍ വീണ്ടും ഭീകരവാദമുയരുമെന്ന ബി.ജെ.പിയുടെ ആരോപണം ജനങ്ങളെ തെറ്റിധരിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു. രാമന്റെ പേരില്‍ വോട്ട് ചോദിക്കുന്ന ബി.ജെ.പിക്ക് ഹിന്ദുക്കള്‍ വോട്ടുചെയ്യും എന്ന ധാരണ തെറ്റാണ്. ഇപ്പോള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

തീവ്രവാദത്തിനെ കുറിച്ച് വാദിക്കുന്ന ബി.ജെ.പി, ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി. എന്നിട്ടും തീവ്രവാദം വീണ്ടും ഉയരുകയാണെന്നും അതിന് ഉത്തരവാദികള്‍ ബി.ജെ.പി ആണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

കശ്മീരിനെ അവഗണിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തിനാണ് ജമ്മുവില്‍ പ്രചരണം നടത്തുന്നതെന്ന ചോദ്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തില്‍ അമിത് ഷാ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ചിരുന്നു. സഖ്യത്തെ അപകീര്‍ത്തിപ്പെടുത്തലായിരുന്നു അമിത് ഷായുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുസ്‌ലിംകള്‍ നുഴഞ്ഞുകയറ്റക്കാരോ മംഗള്‍സൂത്രം തട്ടിയെടുക്കുന്നവരോ അല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ഞങ്ങളുടെയും തുല്യമായ സംഭാവനയുണ്ട്. അവര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഭാരതത്തിന് ഞങ്ങള്‍ എതിരാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഭാരതം എല്ലാവരുടേതുമാണ്,’ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Continue Reading

Film

‘ആദ്യ വാതിൽ തുറന്നു’; വിജയ്‍യുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം – വിജയ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Published

on

വിജയുടെ തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം. രാഷ്ട്രീയ പാര്‍ട്ടിയായി കമ്മിഷന്‍ അംഗീകരിച്ചു. 2024 ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷയാണ് അംഗീകരിച്ചത്. വിജയ് തന്നെയാണ് പത്രക്കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. ഇനി കൃത്യമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം. 2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം – വിജയ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഇന്നോ നാളെയോ ആയി പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിക്കും. വില്ലുപുരം ജില്ലയിലെ വിക്രവണ്ടി എന്ന സ്ഥലത്താണ് സമ്മേളനം നടക്കുക എന്നാണ് റിപ്പോര്‍ട്ട്. ആദ്യ സമ്മേളനത്തില്‍ പിണറായി വിജയനെയും രാഹുല്‍ ഗാന്ധിയെയും പങ്കെടുപ്പിക്കാന്‍ വിജയ് ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരേയും വിജയ് ക്ഷണിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

Continue Reading

india

ഗോവയില്‍ മുസ്‌ലിം ജനസംഖ്യ കൂടുന്നു, ക്രൈസ്തവര്‍ കുറയുന്നു; അന്വേഷണം ആവശ്യപ്പെട്ടതായി ശ്രീധരന്‍ പിള്ള

എറണാകുളം കരുമാല്ലൂര്‍ ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ മാര്‍ ജോസഫ് കരിയാറ്റി മെത്രാപൊലീത്തയുടെ 238ാം ചരമവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Published

on

ഗോവയില്‍ മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നതായും ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവുണ്ടായതായും ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ഗോവ ആര്‍ച്ച് ബിഷപ്പിനോട് ആവശ്യപ്പെട്ടതായും ശ്രീധരന്‍ പിള്ള പറഞ്ഞു. എറണാകുളം കരുമാല്ലൂര്‍ ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ മാര്‍ ജോസഫ് കരിയാറ്റി മെത്രാപൊലീത്തയുടെ 238ാം ചരമവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവയിലെ മുസ്‌ലിം ജനസംഖ്യ 3 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ന്നെന്നും ക്രൈസ്തവ ജനസംഖ്യ 36 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറഞ്ഞെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോവയിലെ ജനസംഖ്യയിലുണ്ടായ മാറ്റത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഗോവയിലെ ബിഷിപ്പ് ഹൗസുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഇവിടുത്തെ പോലെ അവിടെ നിരവധി ബിഷപ് ഹൗസുകളില്ലെന്നും ഒരു ബിഷപ് ഹൗസ് മാത്രമേയുള്ളൂ എന്നും ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം പറയുന്നുണ്ട്.

‘ഗോവയിലെ ആര്‍ച്ച് ബിഷപ്പുമായി വളരെ നല്ല ബന്ധമാണ്. അവിടെ ആകെ ഒരു ബിഷപ്പ് ഹൗസ് മാത്രമേയുള്ളൂ. താഴോട്ടൊന്നും ബിഷപ്പുമാരില്ല. അവിടുത്തെ ആര്‍ച്ച് ബിഷപ്പ് ഇപ്പോള്‍ കര്‍ദിനാള്‍ കൂടിയാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, 36 ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയുണ്ടായിരുന്ന ഗോവയില്‍ ഇപ്പോള്‍ അത് 25 മാത്രമേയുള്ളൂ.

അതേസമയം 3 ശതമാനമുണ്ടായിരുന്ന ഇസ്‌ലാം വിശ്വാസികള്‍ 12 ശതനമാനയമായി വര്‍ദ്ധിച്ചു. അതിനെ കുറിച്ച് പോസീറ്റീവായി അന്വേഷിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അവര്‍ സന്തോഷത്തോട് കൂടി അതിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്’ ശ്രീധരന്‍ പിള്ള പറഞ്ഞു.

Continue Reading

Trending