Connect with us

Health

വയനാട്ടില്‍ വീണ്ടും കാട്ടുപന്നി ആക്രമണം ; നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്.

Published

on

കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്. വയനാട് കല്‍പ്പറ്റ പുളിയാര്‍മലയിലാണ് ബൈക്കിന് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

കബ്ലക്കാട് സ്വദേശി ലിബിന്റെ മകള്‍ വിവേയ്ക്കാണ് ഗുരുതര പരിക്കേറ്റത്. കുടുംബവുമായി സഞ്ചരിച്ച ബൈക്കില്‍ കാട്ടുപന്നി ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വിവേകയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Health

ബ്രഹ്മപുരം തീയണക്കല്‍; ചെലവായത് 1.14 കോടി

Published

on

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീ അണക്കുന്നതിന് ചെലവായത് 1.14 കോടി രൂപ. കൊച്ചി കോര്‍പറേഷന് 90 ലക്ഷം രൂപ ചെലവായപ്പോള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 24 ലക്ഷം രൂപയും ചെലവായി. എറണാകുളം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകള്‍ പുറത്തുവന്നത്.

മണ്ണുമാന്തി യന്ത്രങ്ങള്‍, ഫ്‌ലോട്ടിങ് മെഷീനുകള്‍, മോട്ടോര്‍ പമ്പുകള്‍ തുടങ്ങിയവ സ്ഥലത്ത് എത്തിക്കുന്നതിലും ഇവ പ്രവര്‍ത്തിക്കുന്നതിനുമുള്ള ഇന്ധന ചെലവുകള്‍, ഓപറേറ്റര്‍മാര്‍ക്കുള്ള കൂലി, മണ്ണ് പരിശോധന, രാത്രി കാലങ്ങളില്‍ ഉപയോഗിക്കുന്ന ലൈറ്റുകള്‍, താല്‍ക്കാലിക വിശ്രമ കേന്ദ്രങ്ങളുടെ നിര്‍മാണം, ബയോ ടോയ്‌ലറ്റുകള്‍, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ വഹിച്ചത് കോര്‍പറേഷനായിരുന്നു. ഇതിനായി 90 ലക്ഷം രൂപയാണ് ചെലവായത്.

മാര്‍ച്ച് രണ്ടിനായിരുന്നു മാലിന്യ ശേഖരണ പ്ലാന്റില്‍ തീപിടിച്ചത്. 110 ഏക്കറോളമുള്ള പ്ലാന്റിന്റെ മിക്കവാറും ഭാഗങ്ങളിലും തീ ആളിപ്പടര്‍ന്നു. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കായിരുന്നു തീ പിടിച്ചത്.

Continue Reading

EDUCATION

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4മാസത്തെ ഉയര്‍ന്ന നിലയില്‍

Published

on

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍. മാര്‍ച്ചിലെ 7.8 ശതമാനത്തില്‍ ഏപ്രിലില്‍ 8.11 ശതമാനമായാണ് വര്‍ധിച്ചത്. ഡിസംബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്റിങ് ഇന്ത്യ ഇക്കോണമിയുടെ കണക്കുപ്രകാരം നഗരങ്ങളിലെ തൊഴിലില്ലായ്മ ഇതേകാലയളവില്‍ 8.51 ശതമാനത്തില്‍ നിന്ന് 9.81 ശതമാനത്തിലേക്ക് ഉയര്‍ന്നു. ഗ്രാമങ്ങളിലാകട്ടെ 7.47 ശതമാനത്തില്‍ നിന്ന് 7.43 ശതമാനമായി കുറയുകയും ചെയ്തു.

ഏപ്രിലില്‍ രാജ്യത്തെ തൊഴില്‍ ശക്തി 2.55 കോടി വര്‍ധിച്ച് 46.76 കോടിയായി ഉയര്‍ന്നു. 2.21 കോടി തൊഴിലവസരങ്ങള്‍ ലഭ്യമായതിനാല്‍ ഇവരില്‍ 87% പേര്‍ക്കും തൊഴില്‍ ഉറപ്പാക്കാന്‍ കഴിഞ്ഞാതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രിലിലെ തൊഴില്‍ നിരക്ക് 38.57 ശതമാനമായി ഉയരുകയും ചെയ്തു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്.

Continue Reading

Agriculture

കുതിച്ചുഴരുന്നവിലയിൽ പൊറുതിമുട്ടി ജനങ്ങൾ ഈ 8 സാധനങ്ങൾക്ക് വിലകൂടി; അവശ്യസാധനങ്ങൾക്ക് 3 മുതൽ 30% വരെ വില വർധന

Published

on

അവശ്യസാധനങ്ങൾക്ക് മൂന്ന് ശതമാനം മുതൽ മുപ്പത് ശതമാനം വരെ വില വർധനയെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് അരിയും, മുളകും, പഞ്ചസാരയും, പാലും ഉൾപ്പെടെ എല്ലാ വസ്തുക്കൾക്കും വില കൂടി.

അരി മുതൽ ഉള്ളി വരെ, ഉഴുന്ന് മുതൽ മുളക് വരെ ഇങ്ങനെ എല്ലാ വീടുകളിലും അത്യാവശ്യം വാങ്ങുന്ന എട്ട് ഉൽപ്പന്നങ്ങൾക്കും പൊതുവിപണിയിൽ വില ഉയർന്നു എന്നാണ് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെൻറിൻറെ കണക്കുകൾ കാണിക്കുന്നത്.

ചുവന്ന മട്ട അരിക്ക് 41.79 രൂപയിൽ നിന്ന് ഈ വർഷം 49.50 രൂപയായി. ചില്ലറ വിൽപ്പന വിലയുടെ സംസ്ഥാന ശരാശരിയിൽ ഏഴ് രൂപ എഴുപത്തൊന്ന് പൈസയുടെ വർധനയാണ് ഉണ്ടയതത്. ആന്ധ്ര, വെള്ള 38.08 രൂപയിൽ നിന്ന് 47.69 രൂപയായി. ഒൻപത് രൂപ അറുപത്തിയൊന്ന് പൈസയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉഴുന്നുപരിപ്പിന് 119 ൽ നിന്ന് 126.80 രൂപയായി. വർധന ഏഴ് രൂപ എൺപത് പൈസ.

പഞ്ചസാരക്കും നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം കൊണ്ട് ഒരു രൂപ ഏഴ് പൈസയാണ് കൂടിയത്. മിൽമ പാലിന് ലിറ്റ്‌റിന് നാല്പത്തി ആറ് രൂപ മുപ്പത്തി ഏഴ് പൈസയിൽ നിന്ന് അൻപത്തി രണ്ട് രൂപ നാല്പത്തി അഞ്ച് പൈസയായി. കൂടിയത് ആറ് രൂപ എട്ട് പൈസ. ഒരു ഡസൻ നാടൻ മുട്ടക്ക് എൺപത്തി ആറ് രൂപ എൺപത്തി നാല് പൈസയിൽ നിന്ന് തൊണ്ണൂറ്റി ഒന്ന് രൂപ ഒൻപത് പൈസയായി.

മുളകിന് ഇരുന്നൂറ്റി മുപ്പത് രൂപയിൽ നിന്ന് ഇരുന്നൂറ്റി എൺപത്തേഴ് രൂപ അൻപത് പൈസയായി കുതിച്ചു. വർദ്ധന അൻപത്തിയേഴ് രൂപ അൻപത് പൈസ. ചെറിയ ഉള്ളിക്ക് മുപ്പത്തിയെട്ട് രൂപ എഴുപത്തൊന്ന് പൈസയിൽ നിന്ന് അൻപത്തി അഞ്ച് രൂപ അറുപത്തി നാല് പൈസ ആയും കൂടി. പതിനാറ് രൂപ തൊണ്ണൂറ്റി മൂന്ന് പൈസയാണ് വർധിച്ചത്.

Continue Reading

Trending