സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ മഹാരാഷ്ട്രയില്‍ നിന്നുമെത്തിയ ഒരു കാറില്‍ നിന്നും 76 ലക്ഷം രൂപ പിടികൂടി. പിടികൂടിയത് മുഴുവന്‍ പുതിയ 2000 രൂപയുടെ നോട്ടുകളാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം നാലു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. 2000 രൂപയുടെ 3800 നോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. നാസികില്‍ നിന്നുമാണ് നോട്ടുകള്‍ സുറത്തിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗുജറാത്തിലെ വല്‍സദ് സ്വദേശിയായ ഗിരീഷ് പട്ടേല്‍, നാസിക് സ്വദേശികളായ രാജ്കുമാര്‍ സിങ്, അരുണ്‍ കാശിനാഥ്, ദീപ്തി പട്ടേല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതില്‍ ദീപ്തി പട്ടേല്‍ ഫാഷന്‍ ഡിസൈനറാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്നും 125 കിലോഗ്രാം സ്വര്‍ണവും 106 കോടി രൂപയും പിടികൂടിയിരുന്നു.