Connect with us

Football

കരിയറില്‍ 900 ഗോളുകള്‍, സിആര്‍7ന്‌ ചരിത്ര നേട്ടം

ക്രൊയേഷ്യക്കെതിരായ നേഷന്‍സ് ലീഗ് മത്സരത്തില്‍ പോര്‍ച്ചുഗലിനായി 34ാം മിനിറ്റില്‍ നൂനോ മെന്‍ഡസിന്റെ ക്രോസ് വലയിലെത്തിച്ചാണ് അദ്ദേഹത്തിന്റെ ചരിത്രം നേട്ടം.

Published

on

ഔദ്യോഗിക മത്സരങ്ങളില്‍ രാജ്യത്തിനും ക്ലബിനുമായി 900 ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഇട്ട് പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രൊയേഷ്യക്കെതിരായ നേഷന്‍സ് ലീഗ് മത്സരത്തില്‍ പോര്‍ച്ചുഗലിനായി 34ാം മിനിറ്റില്‍ നൂനോ മെന്‍ഡസിന്റെ ക്രോസ് വലയിലെത്തിച്ചാണ് അദ്ദേഹത്തിന്റെ ചരിത്രം നേട്ടം. ഗോളടിച്ച ശേഷം വികാരഭരിതനായ താരം ഗ്രൗണ്ടില്‍ കിടന്നു.

മറ്റെല്ലാ നാഴികകല്ല് പോലെയാണ് ഈ നേട്ടവും എന്നാണ് തോന്നുക. എന്നാല്‍ ഇതിന് എത്രമാത്രം പരിശ്രമിച്ചിട്ടുണ്ടെന്ന് തനിക്ക് മാത്രമെ അറിയികയുള്ളൂ എന്നായിരുന്നു റൊണാള്‍ഡോ മത്സര ശേഷം പറഞ്ഞത്. ‘900 ഗോള്‍ നേട്ടം മറ്റെല്ലാ നാഴികകല്ല് പോലെ തന്നെ തോന്നും. എന്നാല്‍ ഇതിന് പിന്നിലെ കഠിന പ്രയത്‌നം എനിക്ക് മാത്രമെ അറിയുകയുള്ളൂ. 900 ഗോള്‍ നേടാന്‍ എല്ലാ ദിവസവും എത്ര മാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് അറിയാം. എന്റെ കരിയറിലെ തന്നെ അതുല്യമായ ഒരു നേട്ടമാണ് ഇത്. ഞാന്‍ റെക്കോര്‍ഡ് തകര്‍ക്കാറില്ല റെക്കോഡാണ് എന്നെ വേട്ടയാടുന്നത്,’ റൊണാള്‍ഡോ പറഞ്ഞു.

പോര്‍ച്ചുഗലിനായി 131 ഗോള്‍ നേടിയ റോണോ ക്ലബ് തലത്തില്‍ റയല്‍ മാഡ്രിഡിനായി 450ഉം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 145ഉം യുവന്റസിനായി 101ഉം അല്‍നസ്‌റിനായി 68ഉം ഗോളുകളാണ് അടിച്ചുകൂട്ടിയത്. റൊണാള്‍ഡോയുടെ തൊട്ടുപിന്നില്‍ ഗോള്‍വേട്ടയില്‍ രണ്ടാമതുള്ളത് അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയാണ്. ഔദ്യോഗിക മത്സരങ്ങളില്‍ നിന്നും 838 ഗോളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. റൊണാള്‍ഡോക്ക് പുറമെ ഡിയോഗോ ഡലോട്ട് ഗോളും സെല്‍ഫ് ഗോളും നേടിയ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 2-1നാണ് ക്രൊയോഷ്യക്തെതിരെ വിജയിച്ചത്.

Football

രണ്ടടിച്ച് മെസി; എം.എല്‍.എസ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് മയാമിക്ക്, സൂപ്പര്‍ താരത്തിന് 46ാം കിരീടം

മെസ്സി ഇരട്ട ഗോളുമായി തിളങ്ങിയ കലാശപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് മയാമി വീഴ്ത്തിയത്.

Published

on

ലോകകപ്പിനും കോപ്പ അമേരിക്കക്കും ശേഷവും ലയണല്‍ മെസ്സിയെ തേടി മറ്റൊരു കിരീടവും കൂടി. എം.എല്‍.എസ് സപ്പോര്‍ട്ടേഴ്സ് ഷീല്‍ഡ് ചാമ്പ്യന്മാരായി ഇന്റര്‍ മയാമി. മെസ്സി ഇരട്ട ഗോളുമായി തിളങ്ങിയ കലാശപോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊളമ്പസ് ക്രൂവിനെ 3-2നാണ് മയാമി വീഴ്ത്തിയത്.

ലൂയിസ് സുവാരസാണ് വിജയഗോള്‍ നേടിയത്. മെസ്സിയുടെ ക്ലബ്-രാജ്യാന്തര കരിയറിലെ 46ാം മേജര്‍ കിരീട നേട്ടമാണിത്. മെസ്സിക്കു കീഴില്‍ മയാമി നേടുന്ന രണ്ടാം കിരീടവും. കഴിഞ്ഞ തവണ ലീഗ് കപ്പും മയാമി സ്വന്തമാക്കിയിരുന്നു. 45ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമിയാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ (45+5) സൂപ്പര്‍ താരം വീണ്ടും വലകുലുക്കി. ബോക്‌സിനു തൊട്ടുവെളിയില്‍നിന്ന് ലഭിച്ച ഫ്രീകിക്കാണ് താരം വലയിലാക്കിയത്.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ ഡീഗോ റോസിയിലൂടെ കൊളമ്പസ് തിരിച്ചടിച്ചു. രണ്ട് മിനിറ്റിനകം ലൂയിസ് സുവാരസിലൂടെ വീണ്ടും മയാമി വലകുലുക്കി (3-1). 61ാം മിനിറ്റില്‍ കൊളമ്പസ് താരം ഹെര്‍നാണ്ടസ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലീഡ് കുറച്ചു. 63ാം മിനിറ്റില്‍ റൂഡി കമാച്ചോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് കൊളമ്പസിന് തിരിച്ചടിയായി. 84ാം മിനിറ്റില്‍ കൊളമ്പസിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും ഹെര്‍നാണ്ടസിന്റെ കിക്ക് മയാമി ഗോള്‍ കീപ്പര്‍ ഡ്രാക്കെ കലണ്ടര്‍ രക്ഷപ്പെടുത്തി.

Continue Reading

Football

ബയേണിനെ വീഴ്ത്തി ആസ്റ്റണ്‍വില്ല; ബെന്‍ഫിക്കയോട് നാണംകെട്ട് അത്‌ലറ്റികോ, ലില്ലിയോട് തകര്‍ന്ന് റയല്‍

പോര്‍ചുഗീസ് ക്ലബ് ബെന്‍ഫിക്ക മറുപടിയില്ലാത്ത 4 ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കിനെ തരിപ്പണമാക്കിയത്.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്മാര്‍ക്കെല്ലാം അടിത്തെറ്റുന്നു. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനും അത്‌ലറ്റികോ മഡ്രിഡിനും ഞെട്ടിക്കുന്ന തോല്‍വി. ജര്‍മന്‍ ക്ലബ് ഏകപക്ഷീയമായ ഒരു ഗോളിന് ആസ്റ്റണ്‍ വില്ലയോടാണ് തോറ്റത്.

അതേസമയം ചാമ്പ്യന്‍സ് ലീഗ് രാജാക്കന്‍മാരായ റയലിന് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് വമ്പന്‍മാരായ ലില്ലിയാണ് റയലിനെ തകര്‍ത്തത്. കമവിങ്കയുടെ കയ്യില്‍ പന്ത് തട്ടിയതിലൂടെ ലഭിച്ച പെനാല്‍ട്ടിയാണ് ലില്ലിയെ വിജയത്തിലെത്തിച്ചത്.

പോര്‍ചുഗീസ് ക്ലബ് ബെന്‍ഫിക്ക മറുപടിയില്ലാത്ത 4 ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കിനെ തരിപ്പണമാക്കിയത്. ചാമ്പ്യന്‍സ് ലീഗ് ആദ്യ മത്സരത്തില്‍ ക്രൊയേഷ്യന്‍ ക്ലബ് ഡൈനാമേ സാഗ്രിബിനെ രണ്ടിനെതിരെ ഒമ്പതു ഗോളുകള്‍ക്ക് തകര്‍ത്ത ബയേണിന് തോല്‍വി കനത്ത തിരിച്ചടിയായി. സ്വന്തം തട്ടകമായ വില്ല പാര്‍ക്കില്‍ നടന്ന പോരാട്ടത്തില്‍ 79ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലെത്തിയ കൊളംബിയന്‍ താരം ജോണ്‍ ഡുറാനാണ് വില്ലക്കായി വിജയഗോള്‍ നേടിയത്.

ആദ്യ മത്സരത്തില്‍ യങ് ബോയ്‌സിനെ 3-0ത്തിന് പരാജയപ്പെടുത്തിയ ഉനായി എമിരിയും സംഘവും ചാമ്പ്യന്‍സ് ലീഗിലേക്കുള്ള മടങ്ങിവരവ് ഗംഭീരമായി തുടങ്ങാനായതിന്റെ ആത്മവിശ്വാത്തിലാണ്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ഗോളവസരങ്ങളും അപൂര്‍വമായിരുന്നു. ഇന്‍ജുറി ടൈമില്‍ സൂപ്പര്‍താരം ഹാരി കെയ്‌നിന്റെ ഗോള്‍ ശ്രമം വില്ല ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനസ് രക്ഷപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ ബെന്‍ഫിക്കക്കെതിരെ രണ്ടു പെനാല്‍റ്റികള്‍ വഴങ്ങിയതാണ് സ്പാനിഷ് ക്ലബിന് തിരിച്ചടിയായത്.

കെരീം അക്തുര്‍കോഗ്ലു (13ാം മിനിറ്റില്‍), എയ്ഞ്ചല്‍ ഡി മരിയ (52, പെനാല്‍റ്റി), അലക്‌സാണ്ടര്‍ ബാഹ് (75), ഒര്‍ക്കുന്‍ കോക്കു (84, പെനാല്‍റ്റി) എന്നിവരാണ് ബെന്‍ഫിക്കക്കായി വല കുലുക്കിയത്. ഒപ്പണിങ് മത്സരത്തില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ 2-1ന് ബെന്‍ഫിക്ക പരാജയപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തില്‍ സമാന സ്‌കോറില്‍ ജര്‍മന്‍ ക്ലബ് ആര്‍.ബി ലെപ്ഷിഗിനെ അത്‌ലറ്റികോയും തോല്‍പിച്ചിരുന്നു.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: സിറ്റി, ബാഴ്‌സ, ഇന്റര്‍,ഡോര്‍ട്ടുമുണ്ട് എന്നിവര്‍ക്ക് തകര്‍പ്പന്‍ ജയം

സ്ലൊവാക്യന്‍ ക്ലബായ സ്ലോവന്‍ ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത നാല് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ക്ലബായ യങ് ബോയ്‌സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് വീഴിത്തി സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ തിരിച്ചുവരവ്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി രണ്ട് ഗോളും റാഫിഞ്ഞയും ഇനിഗോ മാര്‍ട്ടിനെസും ഓരോ ഗോളും നേടി. ബാഴ്‌സലോണയ്ക്കുവേണ്ടി ഒരു സെല്‍ഫ് ഗോള്‍ യങ് ബോയ്‌സ് താരം മുഹമ്മദ് അലി കാമറയും നല്‍കി.

ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് വന്‍ പരാജയമായിരുന്നു. മൊണാക്കോയോടൊപ്പം നടന്ന ആദ്യ മത്സരത്തില്‍ തന്നെ ബാഴ്‌സലോണ പരാജയപ്പെട്ടിരുന്നു. സ്പാനിഷ് ലാ ലീഗയില്‍ തുടര്‍ച്ചയായ ഏഴ് മത്സരങ്ങളിലെ വിജയങ്ങള്‍ക്ക് ശേഷം ഒസസൂനയോട് ബാഴ്‌സ 4-2ന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഒരു തിരിച്ചു വരവ് സാധ്യമായത് ഹാന്‍സി ഫ്‌ലിക്കിന്റെ സംഘത്തിന് ആശ്വാസം തന്നെയാണ്.

മറ്റൊരു മത്സരത്തില്‍ സ്ലൊവാക്യന്‍ ക്ലബായ സ്ലോവന്‍ ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത നാല് ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തു. സെര്‍ബിയന്‍ ക്ലബ് ക്രെവേനയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനും വമ്പന്‍ ജയം നേടിയെടുത്തു. ഫ്രഞ്ച് ക്ലബ് പി എസ് ജിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇംഗ്ലീഷ് ക്ലബ് ആഴ്‌സണലും വിജയം നേടി.

 

Continue Reading

Trending