Connect with us

Football

ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ടഗോള്‍; ലക്‌സംബര്‍ഗിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍

Published

on

യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു ക്രിസ്റ്റിയാനോയുടെയും സംഘത്തിന്റെയും വിജയം. കളിയില്‍ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടി. ജാവാ ഫെലികസ്, ബെര്‍ണാണ്ടോ സില്‍വ, ഒടാവിയോ, റഫേല്‍ ലിയോ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. കളിയുടെ 9ആം മിനിട്ടില്‍ തന്നെ പോര്‍ച്ചുഗല്‍ ഗോള്‍ വല കുലുക്കി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ നിന്ന് റൊണാള്‍ഡോയാണ് ഗോളടിച്ചത്.

Football

അത്‌ലറ്റികോ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞ് ബാഴ്സ

കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി.

Published

on

അത്‌ലോറ്റക്കായുടെ മൈതാനമായ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ ഇന്നലെ ആരാധകര്‍ക്ക് നിരാശയുടെ രാത്രിയാരുന്നു. കൂളേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ ദയനീയമായി തകര്‍ന്നടിഞ്ഞ ഗ്രീസ്മാനെയും സംഘത്തെയും കണ്ടുനില്‍ക്കാനായിരുന്നു അവരുടെ വിധി. എതിരില്ലാത്ത 3 ഗോളുകള്‍ക്കാണ് സ്വന്തം തട്ടകത്തില്‍ അത്ലറ്റിക്കോ തകര്‍ന്ന് തരിപ്പണമായത്.

ജാവോ ഫെലിക്സും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും ഫെര്‍മിന്‍ ലോപസുമാണ് ബാഴ്സക്കായി വലകുലുക്കിയത്. രണ്ട് അസിസ്റ്റും ഒരു ഗോളുമായി കളം നിറഞ്ഞ ലെവന്‍ഡോവ്‌സ്‌കിയായിരുന്നു ബാഴ്‌സയുടെ ഹീറോ. ജയത്തോടെ ജിറോണയെ മറികടന്ന് ബാഴ്‌സലോണ ലാലിഗ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ മുന്നേറ്റങ്ങളുമായി കളം പിടിച്ചത് അത്ലറ്റിക്കോ മാഡ്രിഡായിരുന്നു. എന്നാല്‍ 38ാം മിനിറ്റില്‍ മുന്‍ ക്ലബ്ബായ അത്‌ലറ്റിക്കോയെ ജാവോ ഫെലിക്സ് ഞെട്ടിച്ചു. മൈതാനത്തിന്റെ ഇടതുവിങ്ങിലൂടെ കുതിച്ചു കയറിയ ലെവന്‍ഡോവ്സ്‌കി നല്‍കിയ പന്തിനെ ഗോള്‍വലയിലേക്ക് തിരിച്ചു വിടേണ്ട പണി മാത്രമായിരുന്നു ഫെലിക്സിന്. സ്‌കോര്‍ 1-0

രണ്ടാം പകുതിയാരംഭിച്ച് രണ്ട് മിനിറ്റ് പിന്നിടും മുമ്പേ ലെവന്‍ഡോവ്സ്‌കിയുടെ ഗോളുമെത്തി. അത്ലറ്റിക്കോ മിഡ്ഫീല്‍ഡര്‍ റോഡ്രിഗോ ഡീ പോളിന്റെ കാലില്‍ നിന്ന് പന്ത് റാഞ്ചി റഫീഞ്ഞ ലെവന്‍ഡോവ്സ്‌കിക്ക് നല്‍കുന്നു. വലതു വിങ്ങിലൂടെ പാഞ്ഞ് പെനാല്‍ട്ടി ബോക്സിലേക്ക് കയറി ലെവന്‍ഡോവ്സ്‌കി ഷോട്ടുതിര്‍ത്തു. ലക്ഷ്യം തെറ്റാതെ പന്ത് വലയിലേക്ക് പതിച്ചു.

രണ്ട് ഗോളിന് പിന്നിലായതോടെ അത്ലറ്റിക്കോ ഗോള്‍ മടക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാരംഭിച്ചു. 52ാം മിനിറ്റില്‍ അത്‌ലറ്റിക്കോ താരങ്ങള്‍ക്ക് ലഭിച്ചൊരു സുവര്‍ണാവസരം ബാഴ്‌സ ഗോള്‍കീപ്പര്‍ ടെര്‍സ്റ്റഗന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നിഷ്പ്രഭമായി.

65ാം മിനിറ്റില്‍ ഫെറാന്‍ ലോപസ് അത്ലറ്റിക്കോയുടെ പെട്ടിയിലെ അവസാന ആണിയടിച്ചു. ഇക്കുറിയും ലെവന്‍ഡോവ്സ്‌കിയാരുന്നു ഗോളിന് വഴിതുറന്നത്. വലതു വിങ്ങില്‍ നിന്ന് പാസ് സ്വീകരിച്ച് ലെവ ഗോള്‍മുഖത്തേക്ക് നീട്ടിയടിച്ച ക്രോസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ ലോപസ് വലയിലാക്കി.

മത്സരത്തിന്റെ 94ാം മിനിറ്റില്‍ അപകടകരമായൊരു ഫൗളിന് അത്ലറ്റിക്കോ താരം നാഹ്വല്‍ മൊളീന ചുവപ്പ് കാര്‍ഡ് കണ്ട്പുറത്തായി. ആദ്യ പകുതിയില്‍ മാച്ച് ഒഫീഷ്യലുകളോട് കയര്‍ത്തതിന് ബാഴ്സലോണ കോച്ച് ചാവി ഹെര്‍ണാണ്ടസും ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു.

 

Continue Reading

Football

എഫ് എ കപ്പില്‍ ഇന്ന് യുണൈറ്റഡ്-ലിവര്‍പൂള്‍ പോരാട്ടം

ചെല്‍സിയെ വീഴ്ത്തി കരബാവോ കപ്പ് സ്വന്തമാക്കിയ ലിവര്‍ പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.

Published

on

എഫ് എ കപ്പില്‍ ഇന്ന് തീപ്പാറും പോരാട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശക്തരായ ലിവര്‍പൂളിനെ നേരിടും. ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് തീപാറുന്ന മത്സരം.

സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെയും മികച്ച ഫോമിന്റെയും ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വന്തം തട്ടകത്തിലെത്തുന്നത്. ചെല്‍സിയെ വീഴ്ത്തി കരബാവോ കപ്പ് സ്വന്തമാക്കിയ ലിവര്‍ പ്രീമിയര്‍ ലീഗിലും എഫ് എ കപ്പിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്.മാക്ക് അലിസ്റ്റര്‍, എന്‍ഡോ, ന്യൂനസ് എന്നിവര്‍ മികച്ച ഫോമിലാണിപ്പോള്‍. സൂപ്പര്‍ താരം മുഹമ്മദ് സലാ കൂടെ ഫിറ്റ്നസ് വീണ്ടടുത്ത് തിരിച്ചെത്തിയതും ലിവര്‍പൂളിന്റെ കരുത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മറുവശത്ത് മാറിമറിയുന്ന ഫോമാണ് യുണൈറ്റഡിന്റേത്. സ്ഥിരതയില്ലാത്ത പ്രകടനവും എറിക് ടെന്‍ ഹാഗിന് തലവേദനയാണ്. അതേസമയം റാസ്മസ് ഹോയ്‌ലുണ്ട്, ഹാരി മഗ്വയര്‍, അരോണ്‍ വാന്‍- ബിസാക്ക എന്നീ താരങ്ങള്‍ പരിക്ക് മാറി തിരിച്ചെത്തിയത് യുണൈറ്റഡിന് ആശ്വാസം നല്‍കിയേക്കും.

 

Continue Reading

Football

28 തുടര്‍ വിജയങ്ങളുമായി ഫുട്ബോളില്‍ അപൂര്‍വ റെക്കോര്‍ഡുമായി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍

ചൊവ്വാഴ്ച നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഇത്തിഹാദിനെ തോല്‍പ്പിച്ച് സെമി ഫൈനലിലേക്ക് കടന്നിരുന്നു. ഇതോടെയാണ് 28 തുടര്‍വിജയങ്ങളെന്ന റെക്കോര്‍ഡിലേക്ക് അല്‍ ഹിലാല്‍ എത്തിയത്.

Published

on

ലോക ഫുട്ബോളില്‍ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബ് അല്‍ ഹിലാല്‍. തുടര്‍ച്ചയായ 28 മത്സരങ്ങളില്‍ വിജയിച്ച ടീമെന്ന അപൂര്‍വ റെക്കോര്‍ഡാണ് അല്‍ ഹിലാല്‍ സ്വന്തമാക്കിയത്.

ചൊവ്വാഴ്ച നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ഇത്തിഹാദിനെ തോല്‍പ്പിച്ച് സെമി ഫൈനലിലേക്ക് കടന്നിരുന്നു. ഇതോടെയാണ് 28 തുടര്‍വിജയങ്ങളെന്ന റെക്കോര്‍ഡിലേക്ക് അല്‍ ഹിലാല്‍ എത്തിയത്.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത 2 ഗോളുകള്‍ക്കാണ് അല്‍ ഹിലാല്‍ അല്‍ ഇത്തിഹാദിനെ പരാജയപ്പെടുത്തിയത്. ആദ്യ പാദത്തിലും അല്‍ ഹിലാല്‍ രണ്ട് ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ 4-0ന് വിജയം സ്വന്തമാക്കിയ അല്‍ ഹിലാല്‍ സെമി ബെര്‍ത്ത് ഉറപ്പിച്ചതിനൊപ്പം 28 തുടര്‍ വിജയങ്ങളെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

2016-17 സീസണില്‍ ന്യൂ സെയിന്റ് ക്ലബ്ബ് സ്ഥാപിച്ച 27 തുടര്‍ വിജയങ്ങളെന്ന റെക്കോര്‍ഡാണ് അല്‍ ഹിലാല്‍ തകര്‍ത്തത്. എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ നാല് തവണയാണ് അല്‍ ഹിലാല്‍ ജേതാക്കളായത്.

സൗദി പ്രോ ലീഗില്‍ 65 പോയിന്റുമായി ഒന്നാമതാണ് അല്‍ ഹിലാല്‍. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസറാണ് രണ്ടാം സ്ഥാനത്ത്. 53 പോയിന്റാണ് അല്‍ നസറിനുള്ളത്.

 

Continue Reading

Trending