Connect with us

Football

ഹാട്രിക്കുകളുടെ ചരിതം

ലോകകപ്പ് ചരിത്രത്തിലെ ഇരുപത്തിയൊന്നു എഡിഷനുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 52 ഹാട്രിക്കുകളാണ് പിറന്നിട്ടുളളത്. 1954ല്‍ സ്വിറ്റസര്‍ലാന്റില്‍ എട്ട് ഹാട്രിക്കുകള്‍ ഉണ്ടായതാണ് ഒരു ലോകകപ്പിലെ കൂടുതല്‍

Published

on

മധു പി

ചടുലവും കൃത്യതയാര്‍ന്നതുമായ നീക്കങ്ങളിലൂടെ ഗോള്‍ അടിക്കുന്നതാണ് സോക്കര്‍ വീക്ഷിക്കുന്നയാളുകള്‍ക്ക് ആവേശം സൃഷ്ടിക്കുന്നത്. ഇരു ടീമുകളും മാറി മാറി ഗോള്‍വല ചലിപ്പിക്കുന്ന കളിയെകുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ സോക്കര്‍ ആരാധകരുടെ മനം നിറയും. അത്തരമൊന്ന് ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ചരിത്ര രേഖകളിലുമുണ്ട്.

1954 ലെ സ്വിറ്റ്‌സര്‍ലാന്റ് ലോകകപ്പിലെ സ്വിറ്റ്‌സര്‍ ലാന്റ് ഓസ്ട്രിയ ക്വാട്ടര്‍ ഫൈനല്‍ മത്സരം. ലുസൈനിലെ ഉഷ്ണ യുദ്ധമെന്ന് വിളിപേരിലറിയപ്പടുന്ന ആ കളി നടന്നത് 1954 ജൂണ്‍ 26 നായിരുന്നു. നാല്പതു ഡിഗ്രി ചൂടില്‍ വെന്തുരുകി നടന്ന കളിയുടെ തൊണ്ണൂറു മിനുട്ടുകള്‍ പൂര്‍ത്തികരിക്കുമ്പോള്‍ ഓസ്ട്രിയ ഏഴും സ്വിറ്റ്‌സര്‍ലാന്റ് അഞ്ചും ഗോളുകള്‍ നേടിയിരുന്നു. ഇരു ടിമുകളെയും കനത്ത ചൂടു ബാധിച്ചിരുന്നു എന്ന് പിന്നീട് മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളിലെ കൂടുതല്‍ ഗോള്‍ വര്‍ഷിച്ച മത്സരത്തിന്റെ റെക്കോര്‍ഡ് ഇന്നും ഈ കളിക്കാണ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ കളിക്ക്. ചരിത്രത്തില്‍ രണ്ടു ഹാട്രികുകള്‍ പിറവിയെടുത്ത ലോകകപ്പ് മത്സരമായിരുന്നു അത്. ഓസ്ട്രിയയുടെ തിയോടര്‍ വാഗ്‌നറും സ്വിറ്റ്‌സര്‍ലാന്റിന്റെ ജോസഫ് ഹ്യുഗിയുമാണ് ആ ഹാട്രിക് ശില്പികള്‍.

ഒരു കളിക്കാരന്‍ ഒരേ മത്സരത്തില്‍ മൂന്നു ഗോളുകള്‍ സ്വന്തം പേരില്‍ നേടുന്നതിനെയാണ് ഹാട്രിക് എന്ന് സോക്കര്‍ പദാവലിയില്‍ വിവക്ഷിക്കപ്പെടുന്നത്, ഒരേ കളിയില്‍ ഒരു കളിക്കാരനടിക്കുന്ന രണ്ടു ഗോളുകള്‍ക്ക് ‘ബ്രേസ്’ എന്നും, നാലു ഗോളുകള്‍ക്ക് ‘ഹൌള്‍’ എന്നും അഞ്ചു ഗോളുകള്‍ക്ക് ‘ഗ്ലട്ട്’ എന്നും ആറു ഗോളുകള്‍ക്ക് ‘ഡബിള്‍ ഹാട്രിക്കെ’ന്നും എഴു ഗോളുകള്‍ക്ക് ‘ഹൌള്‍ട്രിക്കെ’ ന്നുമുളള നാമകരണം ഫുട്‌ബോള്‍ പദാവലികളില്‍ കാണുന്നു വെങ്കിലും ഹാട്രിക്കാണ് ഏറെ പ്രശസ്തം.

ലോകകപ്പ് ചരിത്രത്തിലെ ഇരുപത്തിയൊന്നു എഡിഷനുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 52 ഹാട്രിക്കുകളാണ് പിറന്നിട്ടുളളത്. 1954ല്‍ സ്വിറ്റസര്‍ലാന്റില്‍ എട്ട് ഹാട്രിക്കുകള്‍ ഉണ്ടായതാണ് ഒരു ലോകകപ്പിലെ കൂടുതല്‍. 2006ലെ ജര്‍മ്മനി ലോകകപ്പില്‍ ഹാട്രിക്കുകള്‍ ഒന്നുമുണ്ടായില്ല. നാല് ഹാട്രിക്കുകള്‍ 1938 ലുണ്ടായി. മൂന്നെണ്ണമുണ്ടായ അഞ്ച് ലോകകപ്പുകളുണ്ട് (1930, 1934, 1958, 1982, 1986 ), രണ്ടെണ്ണമുണ്ടായ പത്തും ( 1950, 1966, 1970, 1974, 1978, 1990, 1994, 2002, 2014, 2018 ), ഒരെണ്ണെഃ മാത്രം സ്‌കോര്‍ ബുക്കിലേറിയ മൂന്നും (1962, 1998, 2010) ലോകകപ്പ് മത്സരങ്ങളുണ്ട്. ആറു തവണ ഹാട്രിക്ക് നേടിയിട്ടുണ്ട് ജര്‍മ്മന്‍ കളിക്കാര്‍. തൊട്ടുപുറകെ നാലു തവണ ഹാട്രിക് സ്‌കോര്‍ചെയ്‌സ് അര്‍ജന്റീനയുടെ ചുണകുട്ടന്‍മാരുണ്ട്..

ഗോള്‍വര്‍ഷത്തിന്റെ ഈ പടയോട്ടം ആരംഭിക്കുന്നത് 1930ല്‍ ഉറുഗ്വേയില്‍ നടന്ന ആദ്യ ചാമ്പ്യന്‍ഷിപ്പിലായിരുന്നു, 1930 ജൂണ്‍ 17 ന് പരാഗ്വേക്കെയിരെ അമേരിക്കയുടെ ബെര്‍ട്ട് പാറ്റിനൌഡ് കളിയുടെ 10, 15, 50 മിനിട്ടുകളില്‍ നേടിയ ഗോളുകളാണ് ചരിത്രം കുറിച്ചത്. 2006 ലാണ് ഇത് ഫിഫ അംഗീകരിച്ചത്. അതുവരെ 1930ലെ ലോകകപ്പില്‍ മെക്‌സിക്കോക്കെതിരെ മൂന്നു ഗോളുകള്‍ നേടിയ അജന്റീനയുടെ ഗുലിര്‍മോ സ്റ്റബൈലിനായിരുന്നു ഈ റെക്കോര്‍ഡ് നല്കിയിരുന്നത്. പെലെ പതിനേഴ് വയസ്സ് 244 ദിവസം പ്രായമുളളപ്പോള്‍ 1958ലെ ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ നേടിയതാണ് എറ്റവും പ്രായം കുറഞ്ഞ കളിക്കാരന്റെ ഹാട്രിക്. 2018ല്‍ സ്‌പെയിനിനെതിരെ റൊണാള്‍ഡോ ഹാട്രിക് നേടുന്ന ഏറ്റവും പ്രായമേറിയ കളിക്കാരനായി, നാലുപേരാണ് രണ്ടു ഹാട്രിക്കുകള്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിട്ടുളളത്. 1954 ല്‍ ഹംഗറിയുടെ സാന്റര്‍ കോക്‌സിസ്, 1958 ല്‍ ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്‍ടെയ്ന്‍, 1970 ല്‍ ജര്‍മ്മനിയുടെ ഗേര്‍ഡ് മുളളര്‍, 1994ലും 1998ലുമായി അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്ട്യൂട്ട എന്നിവരാണ് അവര്‍. രണ്ടു തുടര്‍ച്ചയായ ലോകകപ്പില്‍ ഹാട്രിക് നേടിയത് ബാറ്റിസ്ട്യൂട്ട മാത്രമാണ്.

ഹാട്രിക് നേട്ടം കൈവരിച്ചിട്ടും ടീം തോല്‍വി ഏറ്റു വാങ്ങിയ മൂന്നു സന്ദര്‍ഭങ്ങളുണ്ട്. 1938 ല്‍ നാലു ഗോള്‍ നേടിയിട്ടും എണസ്റ്റ് വില്‌മോവ്‌സ്‌കിയുടെ പോളണ്ട് ബ്രസീലിനോടു പരാജയപ്പെട്ടു. ഹാട്രിക് നേടിയിട്ടും 1954 ല്‍ സ്വിറ്റ്‌സര്‍ലാന്റിന്റെ ജോസഫ് ഹ്യൂഗി ക്കും, 1986 ല്‍ റഷ്യയുടെ ഇഗോര്‍ ബെലനോവിനും പരാജയമേറ്റു വാങ്ങേണ്ടി വന്നു. 2018 ല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക് നേടിയ സ്‌പെയിനെതിരായ മത്സരം സമനിലയിലാണ് അവസാനിച്ചത്. ലോകകപ്പിന്റെ ഫൈനലില്‍ ഹാട്രിക് നേടിയത് 1966ല്‍ ജര്‍മ്മനിക്കെതിരെ ഇംഗ്ലണ്ടിന്റെ ജഫ് ഹര്‍സ്റ്റ് മാത്രമാണ്. ഇത് ഏറ്റവും ദൈര്‍ഘ്യമേറിയ ഹാട്രിക്കുമാണ്. 1982 ല്‍ എഴു മിനിട്ടിനിടയില്‍ ഹംഗറിയുടെ ലാസിയോ കിസ്സ് എല്‍സാല്‍വ ഡോറിനെതിരെ നേടിയതാണ് എറ്റവും ദൈര്‍ഘ്യം കുറഞ്ഞത്. അര്‍ജന്റീനയുടെ ഗിലിര്‍മോ സ്റ്റബൈല്‍ മാത്രമാണ് തന്റെ അന്താരാഷ്ട്രമത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഹാട്രിക്കിനര്‍ഹ നായത്, 2018 റഷ്യ ലോകകപ്പിലാണ് ഇന്നുവരെയുളളതില്‍ അവസാന ത്തെ ഹാട്രിക്ക് ഉണ്ടായത്. ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ പനാമ ക്കെതിരെ 2018 ജൂണ്‍ 24 നു നേടിയതായിരുന്നു അത്.
ഒരു മത്സരത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയത് 1994 ല്‍ റഷ്യയുടെ ഒലേക് സാലങ്കോ ആണ്. കാമറൂണിനെതിരായ കളിയിലായിരുന്നു അത്. അറു പേര്‍ നാലു ഗോളുകളും 52 പേര്‍ മൂന്നു ഗോളുകളും നേടിയതായി കാണുന്നു.

ഗോള്‍ വര്‍ഷത്തിന്റെ ചരിത്രം ഇനിയുമെറെ നീളുന്നതാണ്. വരും നാളുകളില്‍ ഖത്തറിലെ ഇരുപത്തിരണ്ടാം ലോകകപ്പിലും ഈ ചരിത്രത്തിലേക്കു രേഖപ്പെടുത്താനാവുന്ന റിക്കാര്‍ഡുകള്‍ പിറക്കുമെന്നു നമുക്കു പ്രത്യാശിക്കാം.

Football

ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും

14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ

Published

on

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.

പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.

ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.

അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.

Continue Reading

Football

ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ

ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

Published

on

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇം​ഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെ‍ഡ്രോ ചെൽസിക്കായി ഇരട്ട ​ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെ‍ഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.

ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.

Continue Reading

Football

ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം

ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക

Published

on

2025 ഫിഫ ക്ലബ് ലോകകപ്പിൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസും സെമി പോരാട്ടത്തിനിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. യൂറോപ്പിന് പുറത്തുനിന്നും ടൂർണമെന്റിൽ അവശേഷിക്കുന്ന ഒരേയൊരു ടീം ആണ് റിയോ ഡി ജനീറോയിൽ നിന്നുള്ള ഫ്ലുമിനൻസ്.

ടൂർണമെന്റിൽ ഉടനീളം ബ്രസീലിയൻ ക്ലബ്ബുകൾ മികച്ച കളി കാഴ്ച്ച വെച്ചെങ്കിലും തിയാഗോ സിൽവയുടെ മുൻ ക്ലബ് കൂടിയായ ചെൽസിക്ക് തന്നെയാണ് ഫൈനൽ പ്രവേശനത്തിന് സാധ്യത കൽപിക്കപ്പെടുന്നത്.

ബുധനാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 12 :30 നാണ് ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ ആദ്യ സെമി അരങ്ങേറുക.

Continue Reading

Trending