തമിഴ് നാട്ടില്‍ പൊള്ളാച്ചിക്കു സമീപമുണ്ടായ വാഹനപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പൊള്ളാച്ചിക്കു സമീപം ഉടുമലയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അങ്കമാലി സ്വദേശികളാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. മൂന്നാറില്‍നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രക്കിടെയായിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.