അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് തമിഴ് താരം ധനുഷ്. അവതാരിക ഇഷ്ടപ്പെടാത്ത ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ധനുഷിന്റെ ഇറങ്ങിപ്പോക്കുണ്ടായത്. ടി.വി9 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവം.

southlive%2f2017-07%2f1c7ccfb4-8e14-41bb-a5d7-520660c06f8f%2ftv9

ധനുഷിന്റെ പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കിടെ ഹൈദരാബാദില്‍ എത്തിയപ്പോഴാണ് ധനുഷ് ചാനലിന് അഭിമുഖം അനുവദിച്ചത്. അഭിമുഖത്തില്‍ ഗായിക സുചിത്ര പുറത്തുവിട്ട ചിത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം പ്രകോപിതനായത്. സുചിലീക്‌സ് പുറത്തുവിട്ട ചിത്രങ്ങള്‍ കുടുംബജീവിതത്തിന് പ്രശ്‌നമുണ്ടാക്കിയില്ലേ എന്നായിരുന്നു അവതാരികയുടെ ചോദ്യം. എന്നാല്‍ ഇത് ഇഷ്ടപ്പെടാത്ത താരം ലേപല്‍മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു.

സുചി ലീക്‌സ് എന്ന പേരിലാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നത്. താരങ്ങളായ ആന്‍ഡ്രിയ, തൃഷ്, ഹന്‍സിക, അനിരുദ്ധ്, ധനുഷ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങളാണ് സുചി ലീക്‌സ് എന്ന പേരില്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇത് വലിയ വിവാദമായിരുന്നു.