Connect with us

More

ധനുഷിനെ തേടുന്നത് കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ മാത്രമല്ല; ഒരു ഗ്രാമം മുഴുവനാണ്

Published

on

ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്ന ദമ്പതികളായ കതിരേശന്‍-മീനാക്ഷി എന്നിവര്‍ക്കൊപ്പം കലൈചെല്‍വനെ തേടുന്നത് ഒരു ഗ്രാമം മുഴുവനാണ്. മധുര ജില്ലയിലെ മേലൂര്‍ താലൂക്കിലെ മാലമ്പട്ടി ഗ്രാമവും ഈ ദമ്പതികള്‍ക്കൊപ്പം കലൈചെല്‍വനെ അന്വേഷിക്കുകയാണ്. അവരുടെ കലൈചെല്‍വനാണ് തമിഴ് സൂപ്പര്‍താരം ധനുഷ് എന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.

dhanush1

കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ടതാണ് ധനുഷെന്നാണ് ദമ്പതികള്‍ ഉയര്‍ത്തുന്ന വാദം. ഈ വാദം തന്നെയാണ് മാലമ്പട്ടി ഗ്രാമവും ഉയര്‍ത്തുന്നത്. പതിനാറാം വയസ്സില്‍ നാടുവിട്ട കലൈചെല്‍വന്‍ പിന്നീട് ‘തുള്ളുവതോ ഇളമൈ’ എന്ന സിനിമയിലൂടെ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ദമ്പതികള്‍ മകനെക്കുറിച്ച് മനസ്സിലാക്കുന്നത്.സിനിമയില്‍ കണ്ട നായകന്‍ അവരുടെ
മകനാണെന്ന് ഗ്രാമം അവരെ അറിയിക്കുകയായിരുന്നു. സിനിമയിലെത്തിയ മകനെ സംവിധായകന്‍ കസ്തൂരിരാജ ഏറ്റെടുക്കുകയായിരുന്നുവെന്നാണ് കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ പറയുന്നത്. എട്ടാം ക്ലാസുവരെ ധനുഷ് പഠിച്ചത് മേലൂരിലെ ആര്‍സി മിഡില്‍ സ്‌കൂളിലാണെന്ന് ദമ്പതികള്‍ പറയുന്നു. കലൈ ചെല്‍വനെ കണ്ടാല്‍ മനസ്സിലാകുന്ന അധ്യാപകര്‍ ഇവിടെയുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.

dhanush-main1

1985-ല്‍ ജനിച്ചെന്നു പറയുന്ന കലൈചെല്‍വനെ 2002-മുതലാണ് കാണാതാവുന്നത്. പ്രൈവറ്റ് ബസ് സ്റ്റോര്‍ കീപ്പറായ കതിരേശന്‍ വര്‍ഷങ്ങളായി ധനുഷിനെ തേടി അലഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. കസ്തൂരിരാജയുടെ വീട്ടിലെത്തിയപ്പോഴും ധനുഷിനെ കാണാന്‍ അവര്‍ കഴിഞ്ഞിരുന്നില്ല. ആദ്യ സിനിമയില്‍ ധനുഷ് തന്റെ നാടായി പറഞ്ഞത് മധുരയാണ്. പലകുറി ധനുഷിനെ കാണാന്‍ ശ്രമിച്ചപ്പോഴും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവായ ഒരു അധ്യാപകന്‍ വഴിയാണ് മധുരയിലെ എസ് ടൈറ്റസ് എന്ന അഭിഭാഷകനെ പരിചയപ്പെടുന്നത്. ടൈറ്റസ് സൗജന്യമായാണ് ഇവര്‍ക്കുവേണ്ടി കേസ് വാദിക്കുന്നത്. സര്‍ക്കാര്‍ ആസ്പത്രിയില്‍ ജനിച്ചെന്ന് കസ്തൂരിരാജ കാണിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ റജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ല. ആര്‍.കെ വെങ്കടേശ പ്രഭു എന്ന പേരുള്ള ധനുഷിന്റെ ടിസിയില്‍ തിരിച്ചറിയല്‍ അടയാളം ചേര്‍ത്തിട്ടില്ലെന്നുള്‍പ്പെടെയുള്ള പോരായ്മകള്‍ എങ്ങനെവന്നുവെന്നുമാണ് ടൈറ്റസ് ചോദിക്കുന്നത്. കൂടാതെ വയസ്സിലും ജാതി നല്‍കിയതിലും വ്യത്യാസങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ ഇതെല്ലാം വ്യാജമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

dhanush2

ധനുഷ് മകനാണെന്നും മാസംതോറും 65,000രൂപ ചിലവിന് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ദമ്പതികള്‍ രംഗത്തെത്തിയിരിക്കുന്നത്. മകനാണെന്ന് തെളിയിക്കുന്നതിന് ഡി.എന്‍.എ പരിശോധന നടത്താന്‍വരെ തയ്യാറാണെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ക്കു പിറകില്‍ ഏതെങ്കിലും രീതിയിലുള്ള ഗൂഢ ശക്തികളുണ്ടോ എന്നത് തെളിയേണ്ട വസ്തുതയാണ്. ദമ്പതികള്‍ ഉന്നയിക്കുന്നത് പോലെ അവര്‍ക്ക് കലൈചെല്‍വന്‍ എന്ന മകനുണ്ടെങ്കില്‍ അവന്‍ എവിടെയാണെന്നത് ഒരു ചോദ്യചിഹ്നമാണ്. ഏറെ നാളായി കോടതിയിലെത്തിയിരിക്കുന്ന കേസില്‍ എന്തായിരിക്കും അവസാനമെന്നതും പ്രസക്തമാണ്. മദ്രാസ് ഹൈക്കോടതി ഏപ്രില്‍ 11നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സംവിധായകന്‍ കെ കസ്തൂരിരാജയുടേയും ഭാര്യ വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.

kerala

മലപ്പുറത്ത് ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം അയിനിച്ചോട് സ്‌കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അപകടം

Published

on

മലപ്പുറം ചങ്ങരംകുളത്ത് ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികന്‍ കല്ലൂര്‍മ്മ സ്വദേശി രാജന്‍ ആണ് മരിച്ചത്.

ചങ്ങരംകുളം അയിനിച്ചോട് സ്‌കൂളിന് സമീപം ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അപകടം. രാജനെ ഉടന്‍ തന്നെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

More

കേരളത്തില്‍ കൊവിഡ് പടരുന്നു, നവകേരള സദസുമായി ബന്ധപ്പെട്ട് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നു: ഹൈബി ഈഡന്‍

പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും അദ്ദേഹം കുറ്റപ്പെടുത്തി

Published

on

സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്‍ ആരോപിക്കുന്നു.

നവകേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്. പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഹൈബി ഈഡന്റെ വിമര്‍ശനങ്ങള്‍.

സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. ആരോഗ്യ വകുപ്പ് കൃത്യമായ കണക്കുകള്‍ പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നു. നവ കേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ മറച്ചു വയ്ക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്.ജനങ്ങള്‍ സ്വന്തമായി സുരക്ഷ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്.

എല്ലാവരും ജാഗ്രത പാലിക്കുക. പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും.

Continue Reading

kerala

30 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാവില്ല; 14കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 14കാരിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

on

കൊച്ചി : 14കാരിയായ പോക്‌സോ അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. 30 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാനാവില്ലെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി. ഗര്‍ഭസ്ഥ ശിശു പൂര്‍ണ്ണ ആരോഗ്യാവസ്ഥയിലാണെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം.

മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് നേരത്തെ നല്‍കിയ നിര്‍ദ്ദേശം. ഇതനുസരിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് 14കാരിയുടെ ആരോഗ്യം പരിശോധിച്ചു. ഗര്‍ഭം 30 ആഴ്ച പൂര്‍ത്തിയായെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുഞ്ഞിന്റെ ഹൃദയം നന്നായി മിടിക്കുന്നുണ്ടെന്നുമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.

ഈ അവസ്ഥയില്‍ ഗര്‍ഭഛിദ്രം സാധ്യമല്ലെന്നും മെഡിക്കല്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങളും ഒരേ നിലപാട് എടുത്തു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ജനന ശേഷം കുഞ്ഞിന് നല്ല ജീവിതം പ്രതീക്ഷിക്കുന്നു. ഹര്‍ജിക്കാരിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.

ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 14കാരിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക അതിക്രമത്തിന് ഇരയായി ധരിച്ച ഗര്‍ഭം ആയതിനാല്‍ ഗര്‍ഭഛിദ്ര നിരോധന നിയമമനുസരിച്ച് ഇളവുണ്ടെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. 14കാരിക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ആവശ്യമായ സഹായം നല്‍കണം. കൗണ്‍സലിംഗ്, വൈദ്യസഹായം എന്നിവ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

Continue Reading

Trending