Connect with us

Culture

‘ധനുഷ് മകനാണെന്നുള്ള കേസ്’; ദമ്പതികളുടെ കേസ് കോടതി തള്ളി

Published

on

ചെന്നൈ: ധനുഷ് മകനാണെന്നുള്ള കേസില്‍ കോടതിയുടെ അന്തിമവിധി വന്നു. മദ്രാസ് ഹൈക്കോടതി കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ കേസ് തള്ളുകയായിരുന്നു. ഇതോടെ മാസങ്ങളായി നീണ്ടുനിന്ന സിനിമയെ വെല്ലുന്ന തിരക്കഥക്ക് അവസാനമായി.

dhanush2

കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ട തങ്ങളുടെ മകന്‍ കലൈസെല്‍വനാണ് ധനുഷെന്നായിരുന്നു വൃദ്ധ ദമ്പതികളുടെ വാദം. മാസംതോറും തങ്ങള്‍ക്ക് 65,000രൂപ ചിലവിന് നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ദമ്പതികള്‍ കോടതിയെ സമീപിച്ചത്. അടയാളമായി ധനുഷിന്റെ ശരീരത്തിലെ രണ്ടു അടയാളങ്ങളും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോടതിയുടെ പരിശോധനയില്‍ അടയാളങ്ങള്‍ കണ്ടെത്താനായില്ല. ധനുഷ് ലേസര്‍ ചികിത്സയിലൂടെ അവ മായ്ച്ചു കളഞ്ഞെന്നായിരുന്നു ആരോപണം. എന്നാല്‍ ആസ്പത്രി അധികൃതര്‍ ഇത് നിരസിച്ചു.dhanush1

ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ തയ്യാറാണെന്നും ദമ്പതികള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ സ്വകാര്യതയെ ചോദ്യം ചെയ്യലാണെന്നും അതിന് തയ്യാറല്ലെന്നും ധനുഷ് വാദിച്ചു. തുടര്‍ന്നാണ് കേസ് തള്ളിയെന്ന മദ്രാസ് ഹൈക്കോടതി വിധി ഇന്ന് പുറത്തു വരുന്നത്. ധനുഷില്‍ നിന്നും പണം തട്ടാനുള്ള ദമ്പതികളുടെ കളിയാണ് ഇതെന്ന് ധനുഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Film

വിവാഹ വാഗ്ദാനം നൽകി ബന്ധുവിനെ പീഡിപ്പിച്ചു; സിനിമാതാരം മനോജ് രാജ്പുത് അറസ്റ്റിൽ

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്

Published

on

നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവിൽ യുവതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ പോക്സോ വകുപ്പുകളും ചേർക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കിയെങ്കിലും, ആ സമയത്ത് പോക്സോ നിയമം നിലവിൽ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എതിർത്തു.

Continue Reading

Film

രശ്മിക സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി; മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് താരം

മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്

Published

on

ചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്. പറന്നുയർന്ന് 30 മിനിറ്റുകൾക്കുശേഷം പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചു മുംബൈയിലേക്ക് പറക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി. ‘ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽ‌നിന്ന് രക്ഷപ്പെട്ടത്’ എന്ന കുറിപ്പോടെ രശ്‌മിക ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്. നടി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മികയുടെ യാത്ര.

Continue Reading

Film

ഈ മാസം22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല: ഫിയോക്ക് തീയറ്റർ ഉടമകൾ

തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

Published

on

ഈ മാസം 22 മുതൽ മലയാളസിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

40 ദിവസത്തിന്‌ ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്നാണ് കരാർ. ഇത് ലംഘിക്കപ്പെടുന്നു. ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.

Continue Reading

Trending