തിരുവനന്തപുരം: പ്രളയക്കെടുതിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം നല്‍കും. പണം നാളെ മുഖ്യമന്ത്രിക്ക് കൈമാറുമെന്ന് മോഹന്‍ലാലിനോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ, താരസംഘടന അമ്മ 10ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മോഹന്‍ലാലും മമ്മുട്ടിയും നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. ദുല്‍ഖറും മമ്മുട്ടിയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്‍നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി. മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവുമാണ് നല്‍കിയത്.