കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യവുമായി പ്രതിഭാഗം രംഗത്തെത്തി. കോടതിയിലാണ് പ്രതിഭാഗം ഇക്കാര്യം ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കുകയും ഇത് കോടതി അംഗീകരിക്കുകയുമായിരുന്നു.

കാറിനുള്ളില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടതിന്റേയടക്കമുള്ള ദൃശ്യങ്ങള്‍ വേണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് പോലീസ് വ്യക്തമാക്കി. ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രതിഭാഗം പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ കോടതിയില്‍ വെച്ചായിരിക്കണം പരിശോധിക്കേണ്ടതെന്നുമുള്ള പോലീസിന്റെ വാദങ്ങള്‍ കോടതി അംഗീകരിക്കുകയുമായിരുന്നു. ദൃശ്യങ്ങളുള്‍പ്പെടെ 42 ഇനം തെളിവുകളുടെ പകര്‍പ്പുകളാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ഏപ്രില്‍ 17-ാം തിയ്യതിയാണ് പോലീസ് കോടതിക്ക് കൈമാറിയത്.