കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഫോണ്‍ കണ്ടെത്താന്‍ ഗോശ്രീ പാലത്തിന് അടിയിലെ കായലില്‍ പരിശോധന ആരംഭിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങളുണ്ടെന്ന് കരുതുന്ന ഫോണ്‍ കായലിലേക്ക് വലിച്ചെറിഞ്ഞുവെന്ന മൊഴിയെതുടര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. നാവിക സേന മുങ്ങല്‍ വിദഗ്ധരെ എത്തിച്ചാണ് കായലില്‍ തിരച്ചില്‍ നടത്തുന്നത്.

നടിയെ ആക്രമിച്ച ശേഷം ഫോണ്‍ പാലത്തില്‍ നിന്ന് താഴേക്ക് എറിഞ്ഞുവെന്നാണ് സുനിയുടെ മൊഴി. നാവികസേനയുടെ അഞ്ചംഗ മുങ്ങല്‍ വിദഗ്ധരുടെ സംഘമാണ് പരിശോധന നടത്തുന്നത്. എന്നാല്‍ കായലില്‍ നിന്ന് ഫോണ്‍ കണ്ടെത്തുന്നതിന്റെ സാധ്യതയും പോലീസ് പരിഗണിക്കുന്നുണ്ട്. പള്‍സര്‍ സുനിയേയും വിജീഷിനേയും പാലത്തിലെത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്.

അതേസമയം, സുനി ഒളിവില്‍ താമസിച്ച സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരുന്നുണ്ട്.