കോഴിക്കോട്: വാഹനാകടത്തിൽ പെട്ട ദമ്പതികളെ സ്വന്തം കാറിൽ ആസ്പത്രിയിൽ എത്തിച്ച് പ്രമുഖ നടി സുരഭി ലക്ഷ്മി. കോഴിക്കോട് മാവൂർ റോഡിൽ കാവ് ബാസ്റ്റോപ്പിന് സമീപം വാഹനാപകടത്തിൽ പെട്ട ദമ്പതികളെ സ്വന്തം കാറിൽ കയറ്റി മെഡിക്കൽ കോളജിൽ ചികിത്സക്കായി എത്തിച്ചാണ് നടി മാതൃകയായത്.
ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഡോക്റ്ററുടെ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ സമീപത്തെ പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു.
പരിക്കേറ്റവരെ ആസ്പത്രിയിൽ എത്തിക്കാൻ വാഹനം കിട്ടാതിരിക്കെയാണ് അതുവഴി വന്ന നടി സ്വമേധയാ സഹായത്തിനു മുതിർന്നത്.
പരിക്കേറ്റ ചന്ദ്രൻ, ബിജിലി ദമ്പതികളെ കാറിൽ കയറ്റി ഒറ്റക്ക് തന്നെ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു.

പരിക്കേറ്റവരെ ഡോക്ടറുടെ കാറിൽ കയറ്റാൻ ശ്രമച്ചിരുന്നെങ്കിലും അപകടത്തെ തുടർന്നുണ്ടായ പരിഭ്രമത്തിൽ അവർക്ക് വാഹനം എടുക്കാൻ സാധിച്ചിരുന്നില്ല. ഇതു കണ്ടുനിന്ന താൻ സമയം കളയാതെ അവരെ ആസ്പത്രിയിൽ എത്തിക്കുകയായിരുന്നെന്ന്, ദേശീയ പുരസ്‌കാര ജേതാവ് കൂടിയായ സുരഭി ചന്ദ്രികയോട് പ്രതികരിച്ചു.

1, നടി സുരഭി ലക്ഷമി
2,അപകടത്തില്‍പ്പെട്ട് പരിക്കേറ്റ ചന്ദ്രന് സമീപം അപകടത്തിന് കാരണമായ കാര്‍ ഓടിച്ച ഡോക്ടര്‍

അതേസമയം കാർ ഓടിച്ച ഡോക്ടർ അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായവുമായി മെഡിക്കൽ കോളേജിൽ എത്തി.