Connect with us

More

പാക് താരങ്ങളാവാം പകരം സൈനത്തിന് 5 കോടി നല്‍കണം: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന

Published

on

മുംബൈ: പാകിസ്താന്‍ താരം ഫവാദ് ഖാന്‍ അഭിനയിച്ച കരണ്‍ ജോഹറിന്റെ ‘ഏ ദില്‍ ഹേ മുഷ്‌കില്‍’ സിനിമ റിലീസിങ് വിവാദത്തിന് താല്‍കാലിക പരഹാരം. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടില്‍ വിന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്) പിന്മാറിയതാണ് പ്രദര്‍ശനത്തിന് മുന്നിലെ കറുത്ത പുക നീക്കിത്. പാക് താരങ്ങളാവാം പകരം സൈനത്തിന് 5 കോടി നല്‍കണം: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന

സേനാ നേതാവ് രാജ് താക്കറെയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും സംവിധായകന്‍ കരണ്‍ ജോഹറും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രദര്‍ശന വിഷത്തില്‍ ധാരണയായത്.

പാക് താരങ്ങളെ അഭിനയിപ്പിച്ചതിന് പകരമായി സൈനിക ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്യണമെന്ന എംഎന്‍എസിന്റെ നിബന്ധന നിര്‍മാതാക്കള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധത്തില്‍ നിന്നും സേന പിന്മാറിയത്.

മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ

മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ

കൂടാതെ മേലില്‍ താരങ്ങളെയോ സാങ്കേതിക പ്രവര്‍ത്തകരേയോ തങ്ങളുടെ സിനിമകളുമായി സഹകിപ്പിക്കില്ലെന്നും നിര്‍മാതാക്കള്‍ ഉറപ്പു നല്‍കിയതായാണ് അറിവ്. പുറമെ തീയ്യറ്ററുകളില്‍ സിനിമയ്ക്ക് മുന്‍പ് ജവാന്മാരെ അനുസ്മരിച്ച് സന്ദേശം പ്രദര്‍ശിപ്പിക്കുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എം.എന്‍.എസിന് വാക്കു കൊടുത്തു.

പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് നാം ഇവിടെ സ്വീകരണം നല്‍കുന്നതില്‍ എന്തു യുക്തിയാണുള്ളതെന്നായിരുന്നു ചര്‍ച്ചയില്‍ രാജ് താക്കറെയുടെ ചോദ്യം.

അതിനാല്‍ പാക്കിസ്ഥാനികളെ സ്വന്തം സിനിമയില്‍ സഹകരിപ്പിച്ചവര്‍ അഞ്ചു കോടി രൂപ സൈനിക ക്ഷേമനിധിയിലേക്ക് സംഭാവന നല്‍കട്ടെ എന്നും താക്കറെ പ്രതികരിച്ചു. ഭാവിയില്‍ പാക്ക് താരങ്ങളുമായി ചേര്‍ന്നു സിനിമ ചെയ്യില്ലെന്ന് എഴുതി നല്‍കണമെന്നും താക്കറെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതോടെ പാക് താരം മാഹിറാ ഖാന്‍ നായികയായെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം റയീസിന്റെ നിര്‍മാതാക്കളും ചിത്രം പുറത്തിറക്കണമെങ്കിലും സമാനമായ തുക നഷ്ടപരിഹാരമായി അടയ്‌ക്കേണ്ടി വരും എന്നും വ്യക്തമായി.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളായതിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് ചില സംഘടകള്‍ നിലപാടെടുത്തിരുന്നു.

‘ഏ ദില്‍ ഹേ മുഷ്‌കില്‍’ ചിത്രത്തില്‍ പാക് താരം ഫവദ് ഖാന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ കടുത്ത നിലപാടില്‍ അഴവു വന്നതോടെ സിനിമയുടെ വമ്പന്‍ റിലീസിങിന് ഒരുക്കമായി.

Dont miss: ലൈവ് ഷോക്കിടെ ഡസ്‌കില്‍ പൂച്ച കയറിയാല്‍?

ഐശ്വര്യ റായി ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ദീപാവലി ചിത്രം ഒക്ടോബര്‍ 28ന്് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഏ ദില്‍ ഹെ മുഷ്‌കിലിന്റെ റിലീസിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ വാക്കു നല്‍കിയിരുന്നു. ഫിലിം ആന്റ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഇന്ത്യ അധ്യക്ഷന്‍ മുകേഷ് ഭട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തത്.

kerala

നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ മാത്രമെ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു

Published

on

കോഴിക്കോട് ജില്ലയില്‍ ഇന്ന് മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ മാത്രമെ ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളു.

പത്തു ദിവസമായി പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് കണ്ടെന്‍മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത്.

അതേസമയം നിപ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അഞ്ചുപേരുടെ സാമ്പിള്‍ പരിശോധന ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഇന്നലെ അറിയിച്ചിരുന്നു. പുതിയ പോസിറ്റിവ് കേസുകളില്ല. നിപ പോസിറ്റിവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്.

Continue Reading

india

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പ്രധാനം, കൂടുതൽ ഊഷ്‌മളമായി തുടരാനാണ് ആഗ്രഹം: കനേഡിയൻ പ്രതിരോധ മന്ത്രി ബില്‍ ബ്ലയര്‍

ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും ബ്ലയര്‍ പ്രതികരിച്ചു

Published

on

ഖലിസ്ഥാനി ഭീകരന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബില്‍ ബ്ലയര്‍. ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും ബ്ലയര്‍ പ്രതികരിച്ചു.

ഇന്‍ഡോപസഫിക് ബന്ധം കാനഡയ്ക്കു നിര്‍ണായകമാണ്. ഹര്‍ദിപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞാല്‍, രാജ്യത്തിന്റെ പരമാധികാരത്തെ ലംഘിച്ചതില്‍ ആശങ്കയുണ്ടാവുമെന്നും ബില്‍ ബ്ലയര്‍ കൂട്ടിച്ചേര്‍ത്തു.

ഖലിസ്ഥാനി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുമ്പോള്‍ തന്നെ, ഇന്തോ – പസഫിക് സഹകരണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബന്ധം കൂടുതല്‍ ഊഷ്മളമായി തുടരാനാണ് കാനഡ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

രണ്ട് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സെപ്റ്റംബര്‍ 24, 27, 28 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സെപ്റ്റംബര്‍ 24, 27, 28 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുമുണ്ട്.

മറ്റന്നാള്‍ 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. 28ന് ആറു ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ടുണ്ട്. കൊല്ലം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ്.

Continue Reading

Trending