കൊച്ചി: സംസ്ഥാനത്തുണ്ടായ മഹാമാരിയില്‍ കാണാതായവരെ കണ്ടെത്താന്‍ സഹായ ഹസ്തവുമായി മൊബൈല്‍ നെറ്റ്‌വര്‍ക്ക് ദാതാക്കളായ എയര്‍ടെല്‍ രംഗത്ത്. എയര്‍ടെല്‍ മൊബൈലില്‍ നിന്നും 1948 ഡയല്‍ ചെയ്ത ശേഷം കാണാതായ ആളിന്റെ എയര്‍ടെല്‍ നമ്പര്‍ ഡയല്‍ ചെയ്യണം. തുടര്‍ന്ന് കാണാതായ ആളിന്റെ അവസാന ലൊക്കേഷന്‍ ലഭ്യമാകും. ഫോണ്‍ ഓഫ് ആണെങ്കിലും ലൊക്കേഷന്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ഏത് നെറ്റ് വര്‍ക്കാണെങ്കിലും ഇത് ചെയ്യാന്‍ കഴിയും. എയര്‍ടെല്‍ അല്ലാത്ത മൊബൈലില്‍ നിന്നും 9940344344 എന്ന നമ്പരില്‍ വിളിക്കാം, എന്നാല്‍ എയര്‍ടെല്‍ നമ്പരിലെ വിവരങ്ങള്‍ മാത്രമേ ലഭിക്കൂ.