Connect with us

Food

500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ മണ്ണാര്‍ക്കാടി സ്വദേശി പിടിയില്‍

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും

Published

on

കൊച്ചി: ഷവര്‍മ ഉണ്ടാക്കാനായി 500 കിലോ പഴകിയ ഇറച്ചി എത്തിച്ച കേസില്‍ മണ്ണാര്‍ക്കാട് സ്വദേശി പിടിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ജുനൈസിന്റെ അറസ്റ്റ് ആണ് കളമശ്ശേരി പൊലീസ് രേഖപ്പെടുത്തിയത്. ജനുവരി 12നാണ് കളമശ്ശേരിയില്‍ വെച്ച് പഴകിയ നിലയിലുള്ള 500 കിലോ ഇറച്ചി പിടികൂടിയത്.

കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഇറച്ചി പിടികൂടിയത്.
തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നാണ് പഴകിയ ഇറച്ചി കൊണ്ടുവന്നതെന്ന് ജുനൈസ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുറേ മാസങ്ങളായി ഹോട്ടലുകള്‍ക്ക് ഇറച്ചി വിതരണം ചെയ്യുന്നുണ്ട്. നല്ല ഇറച്ചിയാണ് വിതരണത്തിന് കൊണ്ടു വന്നതെന്നും പ്രതി പറഞ്ഞതായാണ് വിവരം.

ഇന്നലെ മലപ്പുറം പൊന്നാനിയില്‍ നിന്നാണ് ജുനൈസിനെ കസ്റ്റഡിയിലെടുത്തത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

Culture

ഭക്ഷ്യപരിശോധന സമിതി തൈരിന്റെ പേരുമാറ്റം പിന്‍വലിച്ചു

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.

Published

on

തമിഴ്‌നാട്ടിലും കര്‍ണാടകയിലും പാലുല്‍പന്നങ്ങളില്‍ ഹിന്ദിയില്‍ പേരെഴുതാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വ്യാപക പ്രതിശേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. തൈരിന് പകരം ദഹി എന്ന് ചേര്‍ക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് പുറത്തിറക്കിയ നിര്‍ദേശമാണ് വിവാദമായതിനാല്‍ പിന്‍വലിച്ചത്.

തമിഴിനാട്ടില്‍ തയിര് എന്നും കര്‍ണാടകയില്‍ മൊസര് എന്നും എഴുതുന്നതിന് പകരം ഇനി മുതല്‍ രണ്ടിടങ്ങളിലും തൈരിന്റെ ഹിന്ദിവാക്കായ ദഹി എന്നാക്കണമെന്ന് ഫുഡ് ആന്റ് സേഫ്റ്റി അതേറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരുന്നത്.

ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും ഉയര്‍ന്നു വന്നത്. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി തീരുമാനം പിന്‍വലിച്ച് സര്‍ക്കാരിപ്പോള്‍ മാര്‍ഗ നിര്‍ദേശം നല്‍കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പിക്കില്ലെന്ന് സര്‍ക്കാരിന്റെ അവിന്‍ മില്‍ക് പ്രൊഡ്യൂസേഴ്‌സ് കോ-ഓപ്പറേറ്റീവ് സംഘം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധമുയര്‍ന്നതിനാല്‍ തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Food

റമദാന്‍ സ്‌പെഷ്യല്‍; ഉന്നക്കായ തയാറക്കുന്ന വിധം

ഉന്നക്കായ തയാറക്കുന്ന വിധം

Published

on

ഇടത്തരം പഴം – 6 എണ്ണം
അണ്ടിപ്പരിപ്പ്, കിസ്മിസ്- 2 ടേബിള്‍ സ്പൂണ്‍
തേങ്ങ – 1 മുറി
പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍
നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – അര ടീസ്പൂണ്‍

തയാറാക്കുന്ന വിധം:-

പഴം ആവിയില്‍ വേവിച്ചെടുക്കുക. അതിനുശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. നെയ്യൊഴിച്ച് അണ്ടിപ്പിരിപ്പ്, കിസ്മിസ്, തേങ്ങ, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ വറുത്തെടുക്കുക. അരച്ചെടുത്ത പഴം കയ്യിലെടുത്ത് അതിന്റെ രീതിയില്‍ ഹോള്‍സ് ഉണ്ടാക്കി വറുത്ത ചേരുവകള്‍ നിറയ്ക്കുക. ശേഷം ഉന്നക്കായയുടെ ആകൃതി വരുത്തുക. വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം.

Continue Reading

Food

നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും മസാലകള്‍ ചേര്‍ത്ത സോഡയും അപകടം; കൂടുതല്‍ കുടിക്കുന്നവര്‍ ശ്രദ്ധിക്കുക

Published

on

നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും മസാല ചേര്‍ത്ത സോഡ കുടിക്കുന്നതും രക്തസമ്മര്‍ദത്തിനും വൃക്കരോഗത്തിനും കാരണമാകുമെന്ന് വിദഗ്ദര്‍. നോമ്പ് തുറന്ന ശേഷം ഉപ്പിലിട്ടതും വിവിധ മസാലകള്‍ ചേര്‍ത്ത സോഡ കുടിക്കുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. മുമ്പ് ഇടക്കെപ്പോഴെങ്കിലും ബീച്ചില്‍ പോകുമ്പോള്‍ മാത്രമാണ് ഇവ കഴിച്ചിരുന്നത്.

ഒരു ദിവസം നമുക്ക് കഴിക്കാന്‍ പാടുള്ള ഉപ്പിന്റെ പരമാവധി അളവ് 5 ഴാ മാത്രമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ രക്തസമ്മര്‍ദം ഉണ്ടാക്കുകയും അതോടൊപ്പം വൃക്കയെ വലിയ തോതില്‍ ബാധിക്കും.

ഉപ്പും മുളകും;

ഉപ്പിലിട്ട മാങ്ങയും കൈതചക്കയും സോഡയും എല്ലാം കഴിക്കാന്‍ തടിച്ചു കൂടിയ കുട്ടികളും മുതിര്‍ന്നവരും പതിവ് കാഴ്ചയാണ്. ഒരു കാലത്ത് വല്ലപ്പോഴും, വല്ല ബീച്ചില്‍ പോകുമ്പോഴോ മറ്റോ മാത്രമായിരുന്നു ഉപ്പിലിട്ടത് കഴ്ച്ചിരുന്നത്. ഇപ്പോള്‍ പ്രത്യേകിച്ച് നോമ്പ് കാലത്ത് അതൊരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്.

കേരളീയരുടെ സാധാരണ ഭക്ഷണത്തില്‍ തന്നെ ഉപ്പിന്റെ അളവ് കൂടുതലുണ്ട്. ഉപ്പിലിട്ടതിന് ഇതിലും എത്രയോ മടങ്ങുണ്ടാവും.. ഇതെല്ലാം കൂടി വൃക്കകള്‍ക്ക് കൊടുക്കുന്ന പണി ചില്ലറ ഒന്നുമല്ല. മാത്രമല്ല നോമ്പെടുത്തു ശരീരത്തില്‍ വെള്ളത്തിന്റെ അംശം കുറവുള്ള സമയത്ത് ഉപ്പ് കൂടുതല്‍ പ്രശ്‌നക്കാരനാവും. പതിയെ രക്തസമ്മര്‍ദ്ധം കൂട്ടുക്കയും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. അത് കൊണ്ട് ഉപ്പിലിട്ടത് കൂടുതല്‍ കഴിക്കുന്നവര്‍ ജാഗ്രതൈ. നമ്മുടെ ആരോഗ്യം നമ്മളാണ് ശ്രദ്ധിക്കേണ്ടത്.

Continue Reading

Trending