രമേശ് ചെന്നിത്തല

 

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ കാര്‍ഷികരംഗം എഴുപതുകളില്‍ ഘടനാപരമായ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. ആ മാറ്റങ്ങളാണ് ഇന്ത്യയെ ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത നേടാന്‍ പ്രാപ്തമാക്കിയതും അതുവഴി ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക രാഷ്ടങ്ങളിലൊന്നാക്കിമാറ്റുകയും ചെയ്തത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന താങ്ങുവില, പൊതു സംഭരണം, പൊതുവിതരണ സംവിധാനം, എന്നീ ബലവത്തായ മൂന്ന് തൂണുകളിലാണ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ നിലനില്‍ക്കുന്നത്. മൂന്നിനെയും തകര്‍ത്തുകൊണ്ട് ഇന്ത്യന്‍ കാര്‍ഷികരംഗത്തെ കുത്തകകള്‍ക്കും ദല്ലാളന്‍മാര്‍ക്കും അടിയറവെക്കുകയും അതുവഴി ഇന്ത്യന്‍ കര്‍ഷകന് മരണക്കുരുക്കൊരുക്കുകയുമാണ് ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാസാക്കിയ കാര്‍ഷിക ബില്ലുകളിലൂടെ സംഭവിക്കുന്നത്്.
കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020, (ളമൃാലൃ െുൃീറൗരല േൃമറല മിറ രീാാലൃലെ (ുൃീാീശേീി മിറ ളലരശഹമേശേീി) യശഹഹ 2020) വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 (ളമൃാലൃ െലാുീംലൃാലി േമിറ ുൃീലേരശേീി) മഴൃലാലി േീള ുൃശരല മൗൈൃമിരല മിറ ളമൃാ ലെൃ്ശരല യശഹഹ 2020) എന്നിവയാണ് രാജ്യ സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. ഇന്ത്യയുടെ മഹത്തായ പാര്‍ലമെന്ററി പാരമ്പര്യത്തോടുള്ള വെല്ലുവിളികൂടിയായിരുന്നു സെപ്തംബര്‍ 20ന് രാജ്യസഭയില്‍ അരങ്ങേറിയത്. പ്രതിപക്ഷ കക്ഷികളും ഭരണകക്ഷിയോടൊപ്പം നില്‍ക്കുന്ന ബിജു ജനതാദളും ആവശ്യപ്പെട്ടത് ബില്ല് കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക്് വിടണമെന്നായിരുന്നു. ഏത് ബില്ലും നിയമമാകുന്നതിന്മുമ്പ് അവശ്യംവേണ്ട ഘടകമാണ് പാര്‍ലമെന്ററി തലത്തിലും ചര്‍ച്ചകളും വിശകലനങ്ങളും. എന്നാല്‍ യാതൊരു പാര്‍ലമെന്ററി മര്യാദയും കാട്ടാതെ ബില്ലുകള്‍ ക്ഷണ നേരംകൊണ്ട് പാസാക്കിയെടുക്കുകയാണ് ബി.ജെ.പി ഭരണകൂടം ചെയ്തത്്. എതിര്‍പ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ എം.പിമാരെ ജനാധിപത്യവിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിലൂടെയെല്ലാം ഇന്ത്യന്‍ കര്‍ഷകനെ കോര്‍പറേറ്റ് ഭീമന്മാരുടെ ദയാദാക്ഷ്യണ്യങ്ങള്‍ക്ക് എറിഞ്ഞിട്ടുകൊടുക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത്്.
കാര്‍ഷികോത്പന്നങ്ങളുടെ താങ്ങുവില ഇല്ലാതാവുക എന്നതാണ് ഇതിലെ ഏറ്റവും ഗുരുതരമായ വശം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാലാകാലങ്ങളായി കാര്‍ഷിക വിപണിയില്‍ നടത്തുന്ന സജീവ ഇടപെടലുകളിലൂടെയാണ് താങ്ങുവില സമ്പ്രദായം രൂപമെടുത്തത്്. കര്‍ഷകര്‍ക്ക് തങ്ങളുടെ വിളവുകള്‍ക്ക് നിശ്ചിത വില ഉറപ്പ്‌വരുത്തുകയാണ് ഇതുവഴി ചെയ്യുന്നത്്. എന്നാല്‍ ബില്ലുകള്‍ പാസാക്കിയതോടെ താങ്ങുവില എന്നത് അവസാനിക്കും. കര്‍ഷകര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കും ഒരേവിലപേശല്‍ ശക്തിയുണ്ടാക്കുകയാണ് ബില്ലുകള്‍ പാസാക്കുന്നതിലൂടെ സര്‍ക്കാര്‍ ചെയ്തത്. 2003 ലെ എ.പി.എം. സി അഥവാ കാര്‍ഷികോത്പന്ന കമ്പോള സമിതി (മഴൃശരൗഹൗേൃല ുൃീറൗരല ാമൃസലശേിഴ രീാാശേേലല) നിയമത്തിലെ വ്യവസ്ഥകളെ ഇല്ലായ്മ ചെയ്താണ് പുതിയ നിയമം സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. അതത് പ്രദേശത്തെ വിലനിലവാരം കണക്കിലെടുത്ത് കാര്‍ഷികോത്പന്നങ്ങള്‍ക്ക് വില നിശ്ചയിക്കുന്നത് എ.പി.എം.സിയാണ്്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെല്ലാം ഇത്തരത്തിലാണ് കാര്‍ഷികമേഖല നിലനില്‍ക്കുന്നത്. ഇതിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക്് വില കിട്ടുമെന്നുറപ്പായിരുന്നു. അതോടൊപ്പം സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന താങ്ങുവില ലഭിക്കുകയും ചെയ്യും. ബില്ലിലൂടെ എ.പി.എം.സി ആക്റ്റ് റദ്ദാക്കുമ്പോള്‍ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് കുറക്കൂടി കര്‍ഷക സൗഹൃദവും തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കുന്നതിനും കൃഷി വരുമാന മാര്‍ഗമെന്ന നിലയില്‍ തുടര്‍ന്ന് കൊണ്ടുപോകുന്നതിനുമായി ളമൃാലൃ െുൃീറൗരലൃ രീാുമിശല/െീൃഴമിശമെശേീി െരൂപീകരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് പുറത്തറക്കിയ പ്രകടനപത്രികയില്‍ ഇത്് വ്യക്തമായി സൂചിപ്പിച്ചിരുന്നു. എ.പി.എം.സി ആക്റ്റ് പ്രകാരം കമ്പോളം അഥവാ മാര്‍ക്കറ്റ് എന്നത് കാര്‍ഷികോത്പന്ന കമ്പോള സമിതിയുടെ കീഴിലുള്ള സ്ഥലങ്ങളായിരുന്നു. അവിടെനിന്ന് ഉത്പന്നങ്ങള്‍ വാങ്ങുക എന്നതാണ് വാങ്ങാന്‍ വരുന്നവര്‍ ചെയ്യേണ്ടിയിരുന്നത്. ഇതിനെ മണ്ഡികള്‍ എന്നാണ് ഉത്തരേന്ത്യയില്‍ പറഞ്ഞ് വരുന്നത്. ഒരോരോ പ്രദേശത്തെ മണ്ഡികളില്‍ അതത് പ്രദേശത്തെ വിലനിലവാരമനുസരിച്ച്് കാര്‍ഷിക വിളകള്‍/ഉത്പന്നങ്ങള്‍ വില്‍ക്കുകയാണ് ചെയ്ത്‌കൊണ്ടിരുന്നത്. ഈ പ്രാദേശിക മാര്‍ക്കറ്റുകളെ പൂര്‍ണ്ണമായും തകര്‍ക്കുകയാണ് ബില്ലിലെ വ്യവസഥകള്‍. പുതിയ വ്യവസ്ഥപ്രകാരം എവിടെയാണോ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് അവിടെ കമ്പോളമായി തീരുമെന്നാണ്. എന്ന്‌വച്ചാല്‍ വന്‍കിട കുത്തകക്കാര്‍ക്കും തങ്ങളുടെ ഇഷ്ടപ്രകാരം കമ്പോളം നിശ്ചയിക്കാന്‍ കഴിയും. അങ്ങിനെവരുമ്പോള്‍ കാര്‍ഷികോത്പന്നങ്ങളുടെയും വിളവുകളുടെയും വിലനിലവാരവും അവര്‍ക്ക് നിശ്ചയിക്കാം. എവിടെയും സംഭരിക്കാം എവിടെയും വില്‍ക്കാം. നിലവിലുള്ള എ.പി.എം.സി നിയമപ്രകാരം അവരില്‍ നിന്ന് ലൈസന്‍സ് സമ്പാദിക്കുന്നവരാണ് വ്യാപാരികളായി കണക്കാക്കപ്പെടുന്നത്. പുതിയ ബില്ലുകളിലെ ചട്ടങ്ങള്‍പ്രകാരം ഉത്പാദകരും കയറ്റുമതിക്കാരും മുതല്‍ മില്‍ ഉടമകളും ചെറുകിട വ്യാപാരികളുംവരെ ഈ പട്ടികയില്‍ പെടും. ബില്ലിലെ വ്യവസ്ഥകള്‍ വില്‍ക്കുന്നവനല്ല വാങ്ങുന്നവനാണ് വില നിശ്ചയിക്കുന്നത് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തും. വന്‍കിട കമ്പനികള്‍ അവരുടെ തന്നിഷ്ട്രപ്രകാരം വിപണികള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇതോടെ കഴുത്തറപ്പന്‍ മല്‍സരത്തില്‍നിന്ന് സാധാരണ കൃഷിക്കാരന് പിന്‍വാങ്ങേണ്ടി വരും. അതോടെ അവന്റെ ജീവിതമാര്‍ഗവും അടയും. അതോടൊപ്പം ഒട്ടേറെ ഗ്രാമങ്ങള്‍ കാര്‍ഷിക വിപണിയില്‍നിന്ന് പുറത്താവുകയും ചെയ്യും.
കരാര്‍ കൃഷിക്ക് വലിയ പ്രോല്‍സാഹനമാണ് ബില്ലുകളിലെ വ്യവസ്ഥകളിലുള്ളത്്. പരമ്പരാഗത മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന ഒന്നാണ് കരാര്‍ കൃഷി. കര്‍ഷകന്‍ എന്ത് വിള കൃഷി ചെയ്യണം, എന്ത് വിത്ത് ഉപയോഗിക്കണം, എന്ത് വളം ഉപയോഗിക്കണമെന്നെല്ലാം തീരുമാനിക്കുന്നത് കുത്തക കമ്പനിയാണ്. മാത്രമല്ല ജനിതകമാറ്റം വന്ന വിത്തുകളും ഉപയോഗിച്ചേക്കാം. നമ്മുടെ കാര്‍ഷികമേഖലയുടെ കരുത്ത്തന്നെ അതിലെ വൈവിധ്യതയാണ്. എന്നാല്‍ കരാര്‍കൃഷി കാര്‍ഷികമേഖലയുടെ വൈവിധ്യത്തെ മാത്രമല്ല പരമ്പരാഗത വിത്തിനങ്ങളെയും ഇല്ലാതാക്കും. ഇന്ത്യയില്‍ കരാര്‍ കൃഷി നേരത്തെ തന്നെയുണ്ടെങ്കിലും ബില്ലിലെ വ്യവസ്ഥകള്‍ നിയമമാകുന്നതോടെ കരാര്‍ കൃഷി ഇന്ത്യയില്‍ കൂടുതല്‍ വ്യാപിക്കുമെന്നുറപ്പാണ്. ചെറുകിട നാമമാത്ര കര്‍ഷകര്‍ പതിയ പതിയെ ഇല്ലാതവുകയും ചെയ്യും. കര്‍ഷകര്‍ക്ക് ധാരാളം സൗജന്യ സേവനങ്ങള്‍ സര്‍ക്കാരില്‍ നിന്നും മറ്റും ലഭിച്ച് കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇനി അതെല്ലാം വില കൊടുത്ത് വാങ്ങേണ്ടിവരുമോ എന്ന ഭീതിയും കര്‍ഷകര്‍ക്കുണ്ട്്. ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥക്ക് തന്നെ ഈ ബില്ലിലെ ചില വ്യവസ്ഥകള്‍ ഭീഷണിയാണെന്ന വാദവും ശക്തിയായി ഉയര്‍ന്ന്‌വരുന്നുണ്ട്. ഭക്ഷ്യോത്പന്നങ്ങളുടെ വില നിയന്ത്രണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള വിപുലമായ അധികാരങ്ങള്‍ ദുര്‍ബലപ്പെടുമെന്നവാദവും ഉയര്‍ന്ന്‌വരുന്നുണ്ട്്.
ജനിതമാറ്റം വരുത്തിയ വിത്തുകള്‍ കൃഷി ചെയ്യാനുള്ള അനുമതിയും കരാര്‍ കൃഷിയുമൊക്കെ കേരളത്തിലെ കാര്‍ഷിക മേഖലക്കും വലിയ ആഘാതം വരുത്തിവെക്കും. ചെറുകിട ഇടത്തരം നാമമാത്ര കര്‍ഷകര്‍ കൂടുതലുള്ള സംസ്ഥാനത്ത്് കരാര്‍ കൃഷി പ്രോല്‍സാഹിപ്പിക്കുക എന്നത്തന്നെ ആത്മഹത്യാപരമാണ്. ചെറുകിട കര്‍ഷകരുടെ ഭൂമി നിസ്സാര വിലക്ക് കരാര്‍ കമ്പനികള്‍ വിലക്കെടുക്കാനും സാധ്യതയുണ്ട്. കരാര്‍ കമ്പനികള്‍ കര്‍ഷകര്‍ക്ക് അവരുടെ അധ്വാനത്തിന് അനുസരിച്ചുള്ള വില ഉത് പന്നങ്ങള്‍ക്ക് നല്‍കുമോ എന്നതും സംശയമുള്ള കാര്യമാണ്. അതോടൊപ്പം കേരളത്തില്‍ വളരെ ശക്തമായി നിലനില്‍ക്കുന്ന സഹകരണ മാര്‍ക്കറ്റിങ് സംവിധാനങ്ങള്‍, കൃഷി വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവയുടെ സ്വതന്ത്രമായ കാര്‍ഷിക പ്രവര്‍ത്തനത്തിന് തുരങ്കംവെക്കുന്ന നിര്‍ദേശങ്ങളും ബില്ലിലുണ്ട്. കാര്‍ഷികമേഖലയില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ അധികാരം ഗണ്യമായ തോതില്‍ കുറയാനും അതുവഴി കൂടുതല്‍ കേന്ദ്ര ഇടപെടലുകള്‍ വര്‍ധിക്കാനും സാധ്യതയുണ്ട്. ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം കേരളത്തില്‍ ആര്‍ക്ക് വേണമെങ്കിലും വിപണികള്‍ സ്ഥാപിക്കാനും വ്യാപാരം നടത്താനും കഴിയും. കാലാകാലങ്ങളായി പിന്തുടര്‍ന്ന്‌പോന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ തന്നെ മരണമണിയായിരിക്കും പുതിയ കാര്‍ഷിക ബില്ലിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്നു കൂടുതല്‍ വ്യക്തമാവുകയാണ്.