ന്യൂഡല്‍ഹി: ജസ്റ്റിസ്‌ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന സുപ്രീംകോടതി ജഡ്ജി അരുണ്‍മിശ്ര ക്ഷുഭിതനായി. ഇന്ന് രാവിലെയാണ് ചായസല്‍ക്കാരത്തിനിടെ അരുണ്‍മിശ്ര പൊട്ടിത്തെറിച്ചത്. തന്നെ ഈ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്ന് അരുണ്‍ മിശ്ര പറഞ്ഞു.

സുപ്രീംകോടതിക്കെതിരെ വിമര്‍ശനമുന്നയിച്ച നാലു ജഡ്ജിമാര്‍ തന്നെ അകാരണമായി വിവാദങ്ങളിലേക്ക് വഴിച്ചിഴക്കുകയാണെന്ന് അരുണ്‍മിശ്ര ആരോപിച്ചു. ഇതിലൂടെ തന്റെ കഴിവും ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജെ.എസ് കേഖാറും ടിഎസ് താക്കൂറും സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരായിരുന്ന കാലത്തും ഗൗരവപ്പെട്ട കേസുകള്‍ തന്റെ പരിഗണനക്ക് വിട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികാരാധീനനായി സംസാരിച്ച അരുണ്‍ മിശ്രയെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ചെലമേശ്വറും ആംശ്വസിപ്പിച്ചു.