ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. സുപ്രീംകോടതി അഭിഭാഷകന്‍ സിആര്‍ വിജയ സുകിനാണ് ഹര്‍ജി നല്‍കിയത്. ഹത്രാസ് ഉന്നാവോ പീഡനങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ നാളുകളില്‍ ഉത്തര്‍പ്രദേശില്‍ നടന്ന എല്ലാ സംഭവങ്ങളും, മാധ്യമ വാര്‍ത്തകളും, തെളിവുകളും സഹിതമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ മരണം പുറം ലോകമറിയാതിരിക്കാനുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിമര്‍ശിക്കപ്പെടുകയായിരുന്നു. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അങ്ങോട്ടുള്ള പ്രവേശനം തടഞ്ഞായിരുന്നു യുപി പൊലീസിന്റെ ഇടപെടല്‍.