Connect with us

india

വാറണ്ടില്ലാതെ അറസ്റ്റിനും റെയ്ഡിനും അധികാരം; പ്രത്യേക സുരക്ഷാ സേനയുമായി യുപി സര്‍ക്കാര്‍

1747.06 കോടി പ്രാഥമിക ചെലവില്‍ എട്ട് ബറ്റാലിയന്‍ യു.പി.എസ്.എസ്.എഫിനെ റിക്രൂട്ട് ചെയ്തതായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അശ്വതി ട്വിറ്ററിലൂടെ അറിയിച്ചു. യു.പി പൊലീസിലെ പ്രത്യേക വിഭാഗമായാണ് സേന പ്രവര്‍ത്തിക്കുക. യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതിയാണ് യു.പി പ്രത്യേക സുരക്ഷാ സേനയെന്നും അവനിഷ് ട്വിറ്ററില്‍ കുറിച്ചു.

Published

on

ലഖ്‌നോ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സിന് (യു.പി.എസ്.എസ്.എഫ്) വാറണ്ടില്ലാതെ അറസ്റ്റും തെരച്ചിലും നടത്താനുള്ള അധികാരം. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് (സി.ഐ.എസ്.എഫ്) സമാനമായാണ് യുപി സര്‍ക്കാര്‍ ഇത് കൊണ്ടുവന്നിരിക്കുന്നത്. കോടതികള്‍, വിമാനത്താവളങ്ങള്‍, മെട്രോ, ബാങ്കുകള്‍, ഭരണകാര്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവക്ക് സംരക്ഷണം നല്‍കുന്നതിനാണ് യു.പി.എസ്.എസ്.എഫ് രൂപീകരിച്ചിരിക്കുന്നത്.

1747.06 കോടി പ്രാഥമിക ചെലവില്‍ എട്ട് ബറ്റാലിയന്‍ യു.പി.എസ്.എസ്.എഫിനെ റിക്രൂട്ട് ചെയ്തതായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അശ്വതി ട്വിറ്ററിലൂടെ അറിയിച്ചു. യു.പി പൊലീസിലെ പ്രത്യേക വിഭാഗമായാണ് സേന പ്രവര്‍ത്തിക്കുക. യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതിയാണ് യു.പി പ്രത്യേക സുരക്ഷാ സേനയെന്നും അവനിഷ് ട്വിറ്ററില്‍ കുറിച്ചു.

മജിസ്‌ട്രേറ്റിന്റെ അനുമതിയോ വാറണ്ടോ ഇല്ലാതെ ഏതു വ്യക്തിയെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം യു.പി.എസ്.എസ്.എഫിനുണ്ട്. ഏതെങ്കിലും തരത്തില്‍ അക്രമം നടത്തുന്ന, അക്രമികളെ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തുകയോ, തെറ്റായി തടഞ്ഞുവെക്കുകയോ, തടഞ്ഞു വെച്ച് ആക്രമിക്കുകയോ മറ്റേതെങ്കിലും തരത്തില്‍ ഉപയോഗിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം. സി.ഐ.എസ്.എഫ് ആക്റ്റിന്റെ സെഷനുകള്‍ പ്രത്യേക സേനക്കും ബാധകമാകും. സേനക്കായി പ്രത്യേക നിയമാവലി ചിട്ടപ്പെടുത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

അതേസമയം, വാറണ്ടില്ലാതെ അറസ്റ്റിനും തെരച്ചിലിനുമുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഇത് സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രയോഗിക്കപ്പെടാമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ യു.പി.എസ്.എസ്.എഫിന്റെ അധികാരങ്ങളെ കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സി.ഐ.എസ്.എഫിന് സമാനമായ അധികാരങ്ങളാണ് പ്രത്യേക സേനക്കുണ്ടാവുക എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അടിവരയിടുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മു കശ്മീർ പ്രത്യേക പദവി താൽക്കാലികം; കശ്മീരിന് പരമാധികാരമില്ല: സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്

Published

on

ന്യൂഡൽഹി: ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരെയുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പ്രസ്താവിക്കുന്നു. ജമ്മു കശ്മീരിനുള്ള പ്രത്യോക പദവി താൽക്കാലികം മാത്രമെന്നും കശ്മീരിന് പമാധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പദവി പിൻവലിക്കുന്ന കാര്യത്തിൽ പാർലമെന്റിന് തീരുമാനം എടുക്കാമെന്നും കോടതി. വിധി പ്രസ്താവം പുരോഗമിക്കുകയാണ്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിൽ ഉൾപ്പെടുന്നു.

Continue Reading

india

യു.പി ഹൈവേയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചു; ഒരു കുട്ടിയടക്കം എട്ട് പേർ വെന്തുമരിച്ചു

സെൻട്രൽ ലോക്ക് ചെയ്‌ത നിലയിലായിരുന്നു കാർ

Published

on

ഉത്തർപ്രദേശിൽ അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ച് എട്ടു പേർ വെന്തുമരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും.ബറേലി – നൈനിറ്റാൾ ഹൈവേയിലാണ് കാർ ട്രക്കുമായി കൂട്ടിയിടിക്കുകയും കാറിന് തീ പിടിക്കുകയും ചെയ്തത്.

സെൻട്രൽ ലോക്ക് ചെയ്‌ത നിലയിലായിരുന്നു കാർ. അതിനാൽ അപകടമുണ്ടായപ്പോൾ കാർ തുറക്കാൻ സാധിച്ചില്ല. ബറേലിയിൽ നിന്നുള്ളവരാണ് മരിച്ചവർ. പഞ്ചറായതിനെ തുടർന്ന് കാർ എതിർപാതയിലേക്ക് മറിഞ്ഞ് ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും കാറിന് തീപിടിച്ചിരുന്നുവെന്ന് ബറേലി എസ്എസ്പി ഗുലെ സുശീൽ ചന്ദ്രഭൻ പറഞ്ഞു.

 

Continue Reading

india

ഭൂമി കൈമാറ്റ തർക്കം; യുപിയിൽ മകൻ അമ്മയുടെ തലയറുത്ത് കൊന്നു

കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്

Published

on

ഭൂമി കൈമാറ്റ തർക്കത്തെ തുടർന്ന് മകൻ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി. കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം.

Continue Reading

Trending