മലപ്പുറം: ഇന്ത്യന്‍ ഫുട്ബാള്‍ ടീമംഗം ആഷിഖ് കുരുണിയന്‍ വിവാഹിതനായി. തിരൂര്‍ കല്‍പ്പകഞ്ചേരി പറവന്നൂര്‍ സ്വദേശിനിയും കണ്ണൂരില്‍ ബി ഫാം വിദ്യാര്‍ത്ഥിനിയുമായ അസീലയാണ് ജീവിതത്തില്‍ കൂട്ടായി എത്തിയത്.

കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തല്‍ക്കാലം വിവാഹ സല്‍ക്കാരം വേണ്ടെന്ന് വെച്ചിരിക്കുകയാണെന്ന് ആഷിഖ് പറഞ്ഞു. ഐഎസ്എല്ലില്‍ ബംഗളൂരു എഫ്.സിക്ക് വേണ്ടി കളിക്കുന്ന താരം മലപ്പുറം പട്ടര്‍ക്കടവിലെ കുരുണിയന്‍ അസൈന്‍ ഖദീജ ദമ്പതികളുടെ മകനാണ്. ഇന്ത്യയുടെ അണ്ടര്‍ 19, 20 ടീമുകളുടെ ജഴ്‌സിയണിഞ്ഞ ആഷിഖ് സീനിയര്‍ സംഘത്തില്‍ 16 അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിറങ്ങി. സ്‌കൂള്‍ അധ്യാപകനായ തെയ്യമ്പാട്ടില്‍ സിറാജിെന്റയും സുരയ്യയുടെയും മകളാണ് അസീല.