Connect with us

india

വിവാഹത്തിനു മുന്നോടിയായി നല്ല പുഞ്ചിരിക്ക് സര്‍ജറി നടത്തിയ യുവാവിന് ദാരുണാന്ത്യം

അമിതമായി അനസ്തേഷ്യ നൽകിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു.

Published

on

കല്യാണത്തിനു മുന്‍പ് ചിരി അല്‍പം കൂടി മനോഹരമാക്കാന്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ യുവാവിന് ദാരുണാന്ത്യം. 28കാരനായ ലക്ഷ്മി നാരായണ വിഞ്ജം ആണ് ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. ഫെബ്രുവരി 16ന് ഹൈദരാബാദ് ഇന്റര്‍നാഷണല്‍ ഡെന്റല്‍ ക്ലിനിക്കില്‍വെച്ചാണ് യുവാവ് മരിച്ചത്.

ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ എഫ്എംഎസ് ഇന്‍റർനാഷണൽ ഡെന്‍റൽ ക്ലിനിക്കിൽ ‘സ്മൈൽ ഡിസൈനിംഗ്’ ശസ്ത്രക്രിയക്കിടെയാണ് യുവാവ് മരിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 16 നാണ് സംഭവം നടന്നത്.

അമിതമായി അനസ്തേഷ്യ നൽകിയതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് പിതാവ് രാമുലു വിഞ്ജം ആരോപിച്ചു. ശസ്ത്രക്രിയയ്ക്കിടെ മകന്‍ ബോധരഹിതനായെന്നാണ് ജീവനക്കാർ പറഞ്ഞത്. ഉടൻ ക്ലിനിക്കിലേക്ക് വരാൻ അവർ ആവശ്യപ്പെട്ടെന്നും രാമുലു വിശദീകരിച്ചു. ഉടനെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചെന്നും രാമുലു പറഞ്ഞു.

ശസ്ത്രക്രിയയെക്കുറിച്ച് മകൻ തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്ന് രാമുലു വ്യക്തമാക്കി. മകന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഡോക്ടർമാരാണ് തന്‍റെ മകന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ക്ലിനിക്കിനെതിരെ അനാസ്ഥയ്ക്ക് പൊലീസ് കേസെടുത്തു.

india

മുസ്‌ലിം യൂത്ത് ലീഗ് തങ്ങളോർമ്മകൾ ആഗസ്ത് 1 ന്

ങ്ങളുടെ പതിനഞ്ചാം ഓർമ്മ ദിനത്തിൽ ശാഖ തലങ്ങളിൽ നടത്തുന്ന പരിപാടികളിൽ മുഴുവൻ യൂത്ത് ലീഗ് പ്രവർത്തകരും സജീവമായി പങ്കെടുക്കണമന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി.കെ ഫിറോസും അഭ്യർത്ഥിച്ചു.

Published

on

കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും മതേതര ഇന്ത്യയുടെ അഭിമാനവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ്മ ദിനമായ ആഗസ്ത് 1 ന് ശാഖ തലങ്ങളിൽ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു.

വിഭാഗീയ ചിന്തകൾ പ്രചരിപ്പിക്കാൻ ഭരണം കൂടം തന്നെ നേതൃത്വം നൽകുന്ന കാലത്ത് ശിഹാബ് തങ്ങളുടെ ദർശനങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. വ്യത്യസ്ത മത-രാഷ്ട്രീയ ചിന്താഗതികൾ വെച്ച് പുലർത്തുമ്പോഴും മനുഷ്യ സൗഹൃദങ്ങളിൽ വിള്ളലുണ്ടാകരുതെന്ന് ശിഹാബ് തങ്ങൾ നിരന്തരം ഓർമിപ്പിച്ചിരുന്നു. സമൂഹത്തിലെ പ്രയാസം അനുഭവിക്കുന്ന ജനവിഭാഗത്തെ ചേർത്ത് പിടിക്കുന്നതാണ് പൊതു പ്രവർത്തകരുടെ ഉത്തരവാദിത്തം എന്ന് ജീവിതത്തിലൂടെ കാണിച്ച നേതാവായിരുന്നു ശിഹാബ് തങ്ങൾ.

അതിനാലാണ് മരണശേഷവും അദ്ദേഹത്തിൻ്റെ ജീവിതം വലിയ സന്ദേശമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിൽക്കുന്നത്. തങ്ങളുടെ പതിനഞ്ചാം ഓർമ്മ ദിനത്തിൽ ശാഖ തലങ്ങളിൽ നടത്തുന്ന പരിപാടികളിൽ മുഴുവൻ യൂത്ത് ലീഗ് പ്രവർത്തകരും സജീവമായി പങ്കെടുക്കണമന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി.കെ ഫിറോസും അഭ്യർത്ഥിച്ചു.

Continue Reading

india

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ബി.ജെ.പിക്ക് തിരിച്ചടി പ്രവചിച്ച് അഭിപ്രായ സര്‍വേ

ബി.ജെ.പിക്ക് തിരിച്ചടിയേറ്റ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തു

Published

on

ഹരിയാനയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍നിന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കു കരകയറാനാകില്ലെന്നു സൂചന. കേവല ഭൂരിപക്ഷത്തിനടുത്ത് സീറ്റുകളുമായി കോണ്‍ഗ്രസ് ഹരിയാനയില്‍ അധികാരം പിടിക്കുമെന്നു പ്രവചിച്ചിരിക്കുകയാണു പുതിയ അഭിപ്രായ സര്‍വേ. പീപ്പിള്‍സ് പള്‍സ് ആണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

90 അംഗ നിയമസഭയില്‍ 43 മുതല്‍ 48 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് 34 മുതല്‍ 39 വരെ സീറ്റുകളാണു ലഭിക്കുകയെന്നാണു പ്രവചനമുള്ളത്. മറ്റുള്ളവര്‍ക്ക് മൂന്നു മുതല്‍ 8 വരെ സീറ്റും ലഭിക്കും. ആം ആദ്മി പാര്‍ട്ടിക്കും ബി.എസ്.പിക്കും പ്രാദേശിക പാര്‍ട്ടികളായ നാഷനല്‍ ലോക്ദളിനും ജനനായക് ജനതാ പാര്‍ട്ടിക്കുമെല്ലാം സീറ്റുകള്‍ ലഭിക്കുമെന്നും അഭിപ്രായ സര്‍വേ സൂചിപ്പിക്കുന്നുണ്ട്.

വോട്ടുവിഹിതത്തില്‍ കോണ്‍ഗ്രസ് വന്‍ കുതിപ്പുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ലെ 28 ശതമാനത്തിന്റെ വോട്ടുവിഹിതം ഇത്തവണ 44 ശതമാനമായി കുതിച്ചുകയറുമെന്നാണു പ്രവചനം. കഴിഞ്ഞ തവണത്തെ ബി.ജെ.പി വോട്ടുവിഹിതത്തില്‍ ചെറിയ മാറ്റമേ ഇത്തവണ ഉണ്ടാകൂ. 2019ല്‍ 36 ശതമാനം ആയിരുന്നത് ഇത്തവണ 41 ശതമാനത്തിലെത്തുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയെയാണ് ഏറ്റവും കൂടുതല്‍ പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്; 40 ശതമാനം പേര്‍. നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ നായബ് സിങ് സൈനിയുടെ പ്രതിച്ഛായ ഇടിഞ്ഞെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. സൈനിയെ പിന്തുണയ്ക്കുന്നവര്‍ 30 ശതമാനമാണ്. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടറിനെ ഒന്‍പത് ശതമാനം പേരും കോണ്‍ഗ്രസ് വനിതാ നേതാവ് കുമാരി സെല്‍ജയെ ഏഴു ശതമാനം പേരും പിന്തുണയ്ക്കുന്നു.

പരമ്പരാഗത വോട്ട് ബാങ്ക് കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജാട്ട്, ദലിത് സമുദായങ്ങളെല്ലാം വീണ്ടും കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കും. ഭൂരിപക്ഷം കര്‍ഷകരും പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസിനെയാണ്. ഗ്രാമീണമേഖലയില്‍ 65 ശതമാനത്തോളം വരുന്ന കര്‍ഷകര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നാണ് സര്‍വേ പറയുന്നത്.

ഒ.ബി.സി വിഭാഗക്കാരനെ മുഖ്യമന്ത്രിയാക്കിയ ബി.ജെ.പി തന്ത്രം ഇത്തവണ ഫലിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ ബി.ജെ.പിയെ പിന്തുണച്ച ഒ.ബി.സി വോട്ടര്‍മാരില്‍ വലിയൊരു ശതമാനവും കോണ്‍ഗ്രസിനു വോട്ട് ചെയ്യും. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ നായബ് സിങ് സൈനിക്ക് ആയില്ലെന്ന വികാരം അവര്‍ക്കിടയിലുണ്ട്.

കര്‍ഷക പ്രശ്നങ്ങള്‍ തന്നെയാണു തെരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയം. ഇതോടൊപ്പം തൊഴിലില്ലായ്മയും അഗ്‌നിവീര്‍ പദ്ധതിയും ചര്‍ച്ചകളില്‍ ഇടംപിടിക്കും. സിറ്റിങ് എം.എല്‍.എമാരുടെ മോശം പ്രകടനങ്ങളും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

2019ല്‍ ബി.ജെ.പിക്ക് 40 സീറ്റാണ് ലഭിച്ചിരുന്നത്. ജനനായക് ജനതാ പാര്‍ട്ടിയുടെയും ഏഴ് സ്വതന്ത്ര എം.എല്‍.എമാരുടെയും പിന്തുണയിലാണ് ബി.ജെ.പി അധികാരത്തിലേറിയത്. കോണ്‍ഗ്രസിന് 31ഉം ജെ.ജെ.പിക്ക് പത്തും സീറ്റാണു ലഭിച്ചിരുന്നത്. പ്രതീക്ഷിക്കപ്പെടുന്ന മുന്നേറ്റമുണ്ടാക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് ഒരുപക്ഷേ ഒറ്റയ്ക്ക് ഭരണം പിടിക്കുന്ന തരത്തിലേക്കും എത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ആം ആദ്മി പാര്‍ട്ടിയും സ്വതന്ത്രന്മാരുമെല്ലാം കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ ഭരണം പിടിക്കാന്‍ കഴിയും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഈ വര്‍ഷം അവസാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മിന്നും പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചിരുന്നത്. ബി.ജെ.പിക്ക് തിരിച്ചടിയേറ്റ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തു. അഞ്ച് സീറ്റ് നഷ്ടമായി ബി.ജെ.പി പത്ത് സീറ്റിലൊതുങ്ങുകയും ചെയ്തിരുന്നു. ഇതേ ട്രെന്‍ഡ് തന്നെ കുറച്ചുകൂടി ശക്തമായി നിയമസഭാ തെരഞ്ഞെടുപ്പിലും തുടരുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

 

Continue Reading

india

‘ഒരിക്കല്‍ ഗുജറാത്തില്‍ നിന്ന് സുപ്രീം കോടതി പുറത്താക്കിയ ആളാണ് അമിത് ഷാ’; തിരിച്ചടിച്ച് ശരദ് പവാര്‍

കഴിഞ്ഞ ദിവസം രാജ്യത്തെ അഴിമതിയുടെ രാജാവ് ശരദ് പവാര്‍ ആണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്.

Published

on

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍. ഗുജറാത്തില്‍ നിന്ന് സുപ്രീം കോടതി തന്നെ പുറത്താക്കിയ ആളാണ് ആഭ്യന്തര മന്ത്രിയെന്ന് ശരദ് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യത്തെ അഴിമതിയുടെ രാജാവ് ശരദ് പവാര്‍ ആണെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം രംഗത്തെത്തിയത്.

സുപ്രീം കോടതി സ്വന്തം സംസ്ഥാനത്ത് പ്രവേശിക്കാന്‍ വിലക്കിയ ആളാണ് അമിത് ഷാ എന്നാണ് പവാര്‍ മറുപടി നല്‍കിയത്. ‘കുറച്ച് ദിവസം മുമ്പ് ആഭ്യന്തര മന്ത്രി അമിത് ഷാ എന്നെ കടന്നാക്രമിച്ചു. രാജ്യത്തെ എല്ലാ അഴിമതിക്കാരുടെയും രാജാവെന്നാണ് അദ്ദേഹം എന്നെ വിളിച്ചത്. എന്നാല്‍ ഒരു കാര്യം ഞാന്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കുന്നു.ഗുജറാത്തിലെ നിയമം ദുരുപയോഗം ചെയ്ത ആളാണ് അദ്ദേഹം. അന്ന് അദ്ദേഹത്തെ സുപ്രീം കോടതി തന്നെ ഗുജറാത്തില്‍ നിന്ന് പുറത്താക്കി,’ ശരദ് പവാര്‍ പറഞ്ഞു.
ഒരിക്കല്‍ സുപ്രീം കോടതി ഗുജറാത്തില്‍ നിന്ന് പുറത്താക്കിയ ആളാണ് ഇന്ന് നമ്മുടെ ആഭ്യന്തര മന്ത്രിയെന്ന് നമ്മളെല്ലാവരും ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരുടെ കൈകളിലാണ് ഇന്ന് നമ്മുടെ രാജ്യം ഉള്ളത്. നമ്മള്‍ തെറ്റായ വഴിയിലൂടെയാണ് പോകുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ മനസിലാക്കണമെന്നും ശരദ് പവാര്‍ പറഞ്ഞു. അവര്‍ ജനങ്ങളെ തെറ്റായ പാതയിലൂടെയാണ് കൊണ്ടുപോകുന്നത് തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2010ല്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ടാണ് അമിത് ഷായെ രണ്ട് വര്‍ഷത്തേക്ക് ഗുജറാത്തില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് 2014ല്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
ജൂലൈ 21നാണ് മഹാരാഷ്ട്രയില്‍ വെച്ച് നടന്ന ബി.ജെ.പിയുടെ പരിപാടിയില്‍ അമിത് ഷാ ശരദ് പവാറിനെതിരെ ആരോപണം ഉന്നയിച്ചത്. ഇന്ത്യന്‍ രാഷട്രീയത്തിലെ ഏറ്റവും വലിയ അഴിമതി രാജാവ് ശരദ് പവാര്‍ ആണെന്നാണ് അമിത് ഷാ പറഞ്ഞത്. അഴിമതിയെ സ്ഥാപനവല്‍ക്കരിച്ചത് ശരദ് പവാര്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒക്ടോബറിലാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.

Continue Reading

Trending