Connect with us

kerala

കൈക്ക് പകരം നാവിന് ശസ്ത്രക്രിയ; ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു

Published

on

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ശസ്ത്രക്രിയചെയ്ത അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോണ്‍ ജോണ്‍സന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ ബോർഡ് റിപ്പോർട്ട്.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണർ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം. ഇത് ശരിവെക്കുന്ന തരത്തിലാണ് മെഡിക്കല്‍ ബോർഡും റിപ്പോർട്ട് നല്‍കിയത്. ശനിയാഴ്ചയാണ് ജില്ലാമെഡിക്കല്‍ ഓഫീസർ ഡോ. രാജേന്ദ്രൻ കണ്‍വീനാറായി ആറംഗ വിദഗ്ധ സമിതിയുടെ യോഗം ചേർന്നത്. പോലീസ് സർജനും യോഗത്തില്‍ പെങ്കടുത്തു. യോഗത്തിന് ശേഷം തീരുമാനമടങ്ങിയ റിപ്പോർട്ട് ഡി.എം.ഒ. അസിസ്റ്റന്റ് കമ്മിഷണർക്ക് നല്‍കുകയായിരുന്നു. ഇനി കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിക്കും.

മേയ് 16-നാണ് കൈവിരലിന് ചികിത്സതേടിയെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ മകള്‍ക്ക് കൈക്ക് ശസ്ത്രക്രിയ നടത്തുന്നതിന് പകരം നാവിന് കെട്ട് (ടങ്ങ് ടൈ) മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടുകയും ഡോ. ബിജോണ്‍ ജോണ്‍സണെ അന്നുതന്നെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ നിയോഗിച്ച വിദഗ്ധസമിതിയും റിപ്പോർട്ട് നല്‍കിയിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

അഡ്വ ഹാരിസ് ബീരാൻ എംപിക്ക് ദമ്മാം എറണാകുളം ജില്ലാ കെഎംസിസി സ്വീകരണം നൽകി

Published

on

ദമ്മാം: രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡൽഹി കെഎംസിസി പ്രസിഡണ്ടും എറണാകുളം ജില്ലാ ഗ്ലോബൽ കെഎംസിസി അഡ്വൈസറി ചെയർമാനുമായ അഡ്വ ഹാരിസ് ബീരാൻ എംപിക്ക് ദമ്മാം എറണാകുളം ജില്ലാ കെഎംസിസി സ്വീകരണം നൽകി.

മുസ്ലീം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി എറണാകുളം നോർത്ത് ഇ എം എസ് ടൗൺ ഹാളിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ദമാം കെഎംസിസി യുടെ സ്നേ ഹോപഹാരം ദമ്മാം ജില്ലാ കെഎംസിസി സ്ഥാപക ജനറൽ സെക്രട്ടറി സിറാജ് ആലുവ കൈമാറി.ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഷിബു കവലയിൽ, പ്രവർത്തകസമിതി അംഗം അഷ്റഫ് മണിക്കിണർ, സൗദി അൽകോബാർ കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രഥമ ജനറൽ സെക്രട്ടറി അഷ്റഫ് പാനായിക്കുളം, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കെ കെ അലി പെരിങ്ങാല, ജില്ലാ പ്രസിഡന്റ് സി കെ ബീരാൻ, എന്നിവർ സംബന്ധിച്ചു. ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണചടങ്ങ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ഉബൈദുല്ല, ടി ജെ വിനോദ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ മുഹമ്മദ് ഷാ, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് ഷിബു മീരാൻ,എം എസ് എഫ് ദേശീയ സെക്രട്ടറി അഡ്വ സജൽ, മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വക്കേറ്റ് വികെ ബീരാൻ
ജില്ലാ മുസ്ലീം ലീഗ് ഭാരവാഹികളായ ഇബ്രാഹിം കവലയിൽ, അഡ്വക്കേറ്റ് വി ഇ അബ്ദുൽ ഗഫൂർ,പി എ അഹമ്മദ് കബീർ,യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് പി എ സലീം, എം എസ് എഫ് ജി ല്ലാ പ്രസിഡണ്ട് റമീസ് മുതിരക്കാല, വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ് നസീമ മൂസ എന്നിവർ ആശംസകൾ നേർന്നു.

Continue Reading

kerala

മെഡിക്കൽ കോളജിൽ രാത്രികാല പോസ്റ്റ് മോർട്ടം ഉടൻ ആരംഭിക്കണം. യൂത്ത് ലീഗ് നിവേദനം നൽകി

മരണപ്പെട്ടവരുടെ മൃതദേഹങ്ങളെ അനാവശ്യമായി കാലതാമസത്തിലൂടെ നടപടിക്രമം വൈകിപ്പിക്കുന്ന രീതി മൃതദേഹങ്ങൾക്കുഉള്ള അവകാശം ഹനിക്കുന്ന നടപടിയാണ്

Published

on

കോഴിക്കോട്: ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കാത്ത കോഴിക്കോട് മെഡിക്കൽ കോളേജ് അതോറിറ്റിയുടെ നടപടിയിൽ മുസ്‌ലിം യൂത്ത് ലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഉടനെ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് നിവേദനം നൽകി.

മൃതദേഹങ്ങളും ആദരിക്കപ്പെടേണ്ടതാണ്. മരണപ്പെട്ടവരുടെ മൃതദേഹങ്ങളെ അനാവശ്യമായി കാലതാമസത്തിലൂടെ നടപടിക്രമം വൈകിപ്പിക്കുന്ന രീതി മൃതദേഹങ്ങൾക്കുഉള്ള അവകാശം ഹനിക്കുന്ന നടപടിയാണ്.
പൂർണ്ണമായ ആദരവ് മൃതദേഹങ്ങൾക്കും നൽകുന്നതിനുവേണ്ടി സമയക്രമത്തിൽ പോസ്റ്റുമോർട്ടം പൂർത്തീകരിക്കാൻ രാത്രി പകൽ വ്യത്യാസമില്ലാതെ സ്റ്റാഫുകളെ ഉറപ്പുവരുത്തുകയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്യണം.

അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു.ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ, ട്രഷറർ കെ എം എ റഷീദ്, സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിഖ്‌, സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാൻ, ഷൗക്കത്ത് വിരുപ്പിൽ എന്നിവർ സംബന്ധിച്ചു.

Continue Reading

kerala

‘നീ ഒറ്റക്കല്ലെന്ന് അറിയുക’; ശ്രുതിയെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

പ്രതിശുത വരന്‍ ജെന്‍സന്റെ വിയോഗത്തില്‍ തനിച്ചായിപ്പോയ ശ്രുതിക്ക് ആശ്വാസം പകര്‍ന്ന് പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായിരുന്ന രാഹുല്‍ ഗാന്ധി.

Published

on

പ്രതിശുത വരന്‍ ജെന്‍സന്റെ വിയോഗത്തില്‍ തനിച്ചായിപ്പോയ ശ്രുതിക്ക് ആശ്വാസം പകര്‍ന്ന് പ്രതിപക്ഷ നേതാവും വയനാട് മുന്‍ എംപിയുമായിരുന്ന രാഹുല്‍ ഗാന്ധി. ശ്രുതി ഒറ്റക്കല്ലെന്ന് ഓര്‍മ്മപ്പെടുത്തിയാണ് രാഹുല്‍ എക്‌സില്‍ കുറിച്ചത്.

”മേപ്പാടി ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ പ്രിയങ്കയും ഞാനും ശ്രുതിയെ കുറിച്ചും അവളുടെ സഹനശക്തിയെ കുറിച്ചും മനസ്സിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതുപോലെ അവര്‍ ധൈര്യം കൈവിടാതെ നിന്നു. ഇന്ന് അവള്‍ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അതിജീവിക്കുകയാണ്. വളരെ ദുഃഖം തോന്നുന്നു. അവളുടെ പ്രതിശുത വരന്‍ ജെന്‍സനാണ് ഇല്ലാതായത്. ദുഷ്‌കരമായ ഈ സമയത്ത് നീ തനിച്ചെല്ലെന്ന് തിരിച്ചറിയുക. അതേ അചഞ്ചലമായ ചൈതന്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും ഉണ്ടാകട്ടെ.” എന്നാണ് രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത്.

വയനാട് ഉരുള്‍പൊട്ടലില്‍ അച്ഛന്‍, അമ്മ, സഹോദരി എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പതു പേര്‍ മരിച്ചിരുന്നു. പിന്നീട് ശ്രുതിക്ക് താങ്ങും തണലുമായി നിന്നിരുന്നത് ജെന്‍സനായിരുന്നു.

കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ജെന്‍സന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Continue Reading

Trending