കോഴിക്കോട്: നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കളക്ടറെ ഉപരോധിച്ചു. ഉപരോധത്തില്‍ പങ്കെടുത്ത യൂത്ത് ലീഗ് നേതാക്കന്‍മാരേയും അസ്‌ലമിന്റെ ഉമ്മയേയും പോലീസ് അറസ്റ്റു ചെയ്തു. പി.കെ ഫിറോസ്, നജീബ് കാന്തപുരം തുടങ്ങിയ നേതാക്കളേയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

അസ്‌ലമിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വൈകുന്നതില്‍ നിദേവനം സമര്‍പ്പിക്കാന്‍ കളക്ടറെ സന്ദര്‍ശിക്കുന്നതിന് എത്തിയതായിരുന്നു അസ്‌ലമിന്റെ ഉമ്മ സുബൈദ ഉള്‍പ്പെടെയുള്ളവര്‍. സന്ദര്‍ശനാനുമതി നല്‍കിയിരുന്നെങ്കിലും കളക്ടര്‍ സന്ദര്‍ശനം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് കളക്ടറെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പിന്നീട് പോലീസ് സ്ഥലത്തെത്തി നേതാക്കന്‍മാരേയും സുബൈദയേയും അറസ്റ്റു ചെയ്യുകയായിരുന്നു.