Connect with us

Video Stories

ഇരട്ടത്താപ്പ്, ചക്മ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് കേന്ദ്രം; റോഹിന്‍ഗ്യകളെ തഴഞ്ഞു

Published

on

 

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ മുസ്‌ലിം അഭയാര്‍ത്ഥികളെ നാടുകടത്തുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കവെ, കിഴക്കന്‍ പാകിസ്താനില്‍ നിന്നും (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഇന്ത്യയിലെത്തിയ ചക്മ, ഹജോങ് അഭയാര്‍ത്ഥികള്‍ക്ക് ഉടന്‍ പൗരത്വം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ താമസമാക്കിയ ഇവര്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി.
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്. കിരണ്‍ റിജ്ജു, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
1960കളില്‍ ബംഗ്ലാദേശിലെ ചിറ്റഗോങ് മലനിരകളില്‍ നിന്ന് ഇന്ത്യയിലെത്തിയവരാണ് ചക്മ, ഹജോങ് വിഭാഗക്കാര്‍. ചക്മകള്‍ ബുദ്ധമതവിശ്വാസികളും ഹജോങ്‌സ് ഹിന്ദു മതവിശ്വാസികളുമാണ്. പൗരത്വം നല്‍കുമെങ്കിലും രാജ്യത്തെ ഗോത്ര വിഭാഗങ്ങളുടെ പ്രത്യേക ആനുകൂല്യങ്ങളോ ഭൂമിയുടെ ഉടമസ്ഥാവകാശമോ ഇവര്‍ക്ക് ലഭിക്കില്ല. അതേസമയം വിദൂര-വനമേഖലകളില്‍ താമസിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് ഇന്നര്‍ലൈന്‍ പെര്‍മിറ്റ് അനുവദിച്ചേക്കും. ഇവര്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെ മേഖലയില്‍ 1980 മുതല്‍ തുടരുന്ന പ്രതിഷേധം ഇന്നും ശക്തമാണ്. ആള്‍ അരുണാചല്‍ പ്രദേശ് സ്റ്റുഡന്റ്‌സ് യൂണിയന്‍ പൗരത്വം നല്‍കുന്നതിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ചക്മകള്‍ക്ക് പൗരത്വം നല്‍കണമെന്ന് 2015 ല്‍ കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അരുണാചല്‍ അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പായില്ല. ജനസംഖ്യാ വര്‍ധനവ് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. ഇവിടുത്തെ മറ്റു ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്ന ഭയവുമുണ്ട്.
അരുണാചല്‍പ്രദേശ്, ത്രിപുര, അസം, മിസോറാം, മേഘാലയ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തോളം ചക്മകള്‍ തമാസിക്കുന്നുണ്ട്. ബംഗ്ലാദേശിലെ ചിറ്റഗോങ് മലകളിലും മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും ഇവര്‍ ചിതറിക്കിടക്കുന്നു.
ഇപ്പോള്‍ മിസോറാമിന്റെ ഭാഗമായ ലുഷായ് ഹില്‍സിലൂടെയാണ് ചക്മ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് കടന്നത്. പിന്നീട് അരുണാചലില്‍ എത്തിച്ചേരുകയായിരുന്നു. 1964-69 വര്‍ഷങ്ങളില്‍ 5,000 ആയിരുന്ന ഈ അഭയാര്‍ത്ഥികളുടെ എണ്ണം 1,00,000 ആയി വര്‍ധിച്ചിട്ടുണ്ട്. ഇവരില്‍ പലരും ഐക്യരാഷ്ട്രസഭ അഭയാര്‍ത്ഥി ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നാല്‍ റോഹിന്‍ഗ്യകളിലെ ഇരുപതിനായിരത്തോളം പേര്‍ ഐക്യരാഷ്ട്രസഭയില്‍ രജിസ്റ്റര്‍ ചെയ്തവരാണ്.

Video Stories

കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍

ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.

Published

on

ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Continue Reading

kerala

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.

Published

on

കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.

Continue Reading

kerala

കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പിതാവ്; അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍

കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍.

Published

on

കുഞ്ഞിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്നാട്ടില്‍ കുട്ടിയുടെ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍. പാല് കൊടുക്കുന്നതിനിടെ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു, പോലീസ് പോസ്റ്റ്മോര്‍ട്ടം നടത്തിയില്ല. കുട്ടിയെ പിന്നീട് കുടുംബത്തിന്റെ കൃഷിഭൂമിയില്‍ മറവ് ചെയ്തു.

ദിവസങ്ങള്‍ക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്ന് അവകാശപ്പെട്ട് കുട്ടിയുടെ പിതാവ് അധികൃതരെ സമീപിച്ചു.

ഇതേത്തുടര്‍ന്ന്, പോസ്റ്റ്മോര്‍ട്ടത്തിനായി ഉദ്യോഗസ്ഥര്‍ ഈ ആഴ്ച ആദ്യം മൃതദേഹം പുറത്തെടുത്തു. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ചോദ്യം ചെയ്യലില്‍ തനിക്ക് ഭര്‍ത്താവിന്റെ കുട്ടിയെ ആവശ്യമില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭര്‍ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

Continue Reading

Trending