തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും മക്കള്‍ക്കുമെതിരെ ബി.ജെ.പി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് പരാതി നല്‍കി. കൊടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനീഷിന്റേയും ബിനോയിയുടേയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധകൃഷ്ണനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് പരാതിക്ക് നല്‍കിയിരിക്കുന്നത്.

അറേബ്യന്‍ രാജ്യങ്ങളിലെ പലവ്യവസായികളുമായും സ്ഥാപനങ്ങളുമായും ബിനീഷ് കോടിയേരിക്കുള്ള ബന്ധങ്ങളും ഇപ്പോള്‍ ബിനോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും വിശദമായി അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. കൊടിയേരിയുടെ മകന്‍ ദുബായില്‍ നിന്നും 13കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി ദുബായ് കമ്പനിയാണ് രംഗത്തെത്തിയത്. ഏറെ വിവാദമായ സംഭവത്തില്‍ തനിക്കെതിരെ എവിടേയും കേസില്ലെന്നാണ് ബിനോയിയുടെ പ്രതികരണം.