News
ചാന്ദ്രയാന്‍ 2 വിക്ഷേപണം നാളെ പുലര്‍ച്ചെ; കൗണ്ട്ഡൗണ്‍ തുടങ്ങി

ബെംഗളൂരു: രാജ്യത്തിന്റെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2 തിങ്കളാഴ്ച പുലര്‍ച്ചെ 2.51ന് ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കും. വിക്ഷേപണത്തിനുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്നു രാവിലെ 6.51ന് തുടങ്ങി. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കും.
‘ഫാറ്റ് ബോയ്’ എന്നു വിളിപ്പേരുള്ള വിക്ഷേപണ റോക്കറ്റ് ജി.എസ്.എല്‍.വി മാര്‍ക്ക് 3 സര്‍വസജ്ജം. ഐ.എസ്.ആര്‍.ഒയുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വിക്ഷേപണ പരിശോധനയുടെ വിവിധ ഘട്ടങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി.
ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യമാണിതെന്നു യു.ആര്‍. റാവു സാറ്റലൈറ്റ് സെന്ററര്‍ ഡയറക്ടറും മലയാളിയുമായ പി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഓര്‍ബിറ്ററും ലാന്‍ഡറും റോവറും അടങ്ങുന്ന ചന്ദ്രയാന്‍ പേടകത്തിന്റെ നിര്‍മാണത്തിനു നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. പര്യവേക്ഷണത്തിനുള്ള 14 പേ ലോഡുകളുമായി ചന്ദ്രയാന്‍ 2 സെപ്റ്റംബര്‍ 7നു പുലര്‍ച്ചെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങും.
— ISRO (@isro) July 14, 2019
#ISROMissions
The launch countdown of #GSLVMkIII-M1/#Chandrayaan-2 commenced today at 0651 Hrs IST. The launch is scheduled at 0251Hrs IST on July 15th.
More updates to follow…
Did you know that it takes 50 days to integrate the GSLV Mk-III? A Rajarajan, Director of the Satish Dhawan Space Centre, goes into interesting mission facts such as this and more in this edition of #RocketScience – https://t.co/0kvyedkzcE #Chandrayaan2 #GSLVMkIII #ISRO pic.twitter.com/KGam8JzTX0
— ISRO (@isro) July 13, 2019
gulf
റിപ്പോർട്ടർ’ വാർത്ത ഗൂഡലോചനപരം : അബുദാബി കെഎംസിസി
ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല.

അബുദാബി കെഎംസിസി യിൽ കോടികളുടെ അഴിമതി’ എന്ന തലക്കെട്ടിൽ ‘റിപ്പോട്ടർ’ ചാനലിൽ വന്ന വാർത്ത തികച്ചും അവാസ്തവവും അടിസ്ഥാന രഹിതവുമാണ് എന്ന് വ്യക്തമാക്കട്ടെ. പതിനായിരക്കണക്കിന് ആളുകളും അവരുടെ വ്യത്യസ്ത വിഷയങ്ങളും, ‘ഗൾഫ് ചന്ദ്രി’ക ഉൾപ്പെടെ പല വിധ പദ്ധതികളും ഏറ്റെടുത്തു നടത്തുന്ന ഒരു വ്യവസ്ഥാപിത ഘടകമാണ് അബുദാബി കെഎംസിസി.
ഏതെങ്കിലും തലക്കെട്ടിൽ ഒരു പരാതിക്കഥ കിട്ടിയാൽ അതിന്റെ നിജസ്ഥിതി അന്വേഷിക്കാതെ വാർത്ത സംപ്രേഷണം ചെയ്യുന്നത് മാധ്യമ ധർമമല്ല. അബൂദാബിയിലെ വിശേഷങ്ങൾ കോഴിക്കോട്ടു നിന്നു റിപ്പോർട്ട് ചെയ്യുന്നത് ‘റിപ്പോർട്ടർ’ ചാനലിന്റെ വാർത്താ ദാരിദ്ര്യം കൊണ്ടാണെന്ന് മനസ്സിലാക്കുന്നു.
ആയിരക്കണക്കിന് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും സമാ
ശ്വാസം നൽകി, അതുല്യമായ സാമൂഹ്യ പ്രവർത്തനം നടത്തുന്ന മഹത്തായ സംവിധാനമാണ് അബുദാബി കെഎംസിസി എന്ന് അനുഭവം കൊണ്ട് പ്രവാസികൾ സാക്ഷ്യപ്പെടുത്തിയതാണ്.
‘റിപ്പോട്ടർ’ ചാനലിനും അതിന്റെ കോഴിക്കോട് ബ്യൂറോ റിപ്പോട്ടർ രഞ്ജിത്തിനുമെതിരെ, മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അനുവാദത്തോടെ വിട്ടുവീഴ്ച്ച യില്ലാത്ത നിയമ നടപടി സ്വീകരിക്കുന്നതാണ് എന്നറിയിക്കുന്നു.
kerala
മുസ്‌ലിം ലീഗ് ഗസ്സ ഐക്യദാര്‍ഢ്യ സദസ്സ്; 25ന് കൊച്ചിയില്‍
യാതൊരു അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിക്കാതെ ജനവാസ കേന്ദ്രങ്ങളും അഭയാർത്ഥി ക്യാമ്പുകളും ബോംബിട്ട് തകർക്കുകയാണ്.

ഗസ്സയിലെ ഇസ്രാഈലിന്റെ മനുഷ്യക്കുരുതിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സദസ്സ് 25ന് വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കൊച്ചിയിൽ. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന വംശഹത്യക്കെതിരെയാണ് ഐക്യദാർഢ്യ സദസ്സ്. യാതൊരു അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിക്കാതെ ജനവാസ കേന്ദ്രങ്ങളും അഭയാർത്ഥി ക്യാമ്പുകളും ബോംബിട്ട് തകർക്കുകയാണ്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് മനുഷ്യരെയാണ് ഓരോ ദിവസവും കൊന്നുകൊണ്ടിരിക്കുന്നത്. ഏകപക്ഷീയ യുദ്ധം തുടങ്ങി ഏതാനും മാസങ്ങൾക്കകം 65,000ത്തിലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
ഇസ്രാഈൽ ആക്രമണത്തോടൊപ്പം പട്ടിണി കിടന്നും കുട്ടികൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ജനിച്ച മണ്ണിൽ സ്വതന്ത്രമായി ജീവിക്കാൻ അവകാശം നിഷേധിക്കപ്പെട്ട ഗസ്സ ജനതക്കൊപ്പം മനുഷ്യ സ്നേഹികളെല്ലാം ചേർന്നുനിൽക്കേണ്ട സമയമാണിത്. ഗസ്സക്ക് വേണ്ടി ലോക മനസ്സാക്ഷിയെ ഉണർത്തുക, മനുഷ്യാവകാശങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും വേണ്ടി നിലകൊള്ളുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മുസ്ലിംലീഗ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സദസ്സിനെ അഭിസംബോധന ചെയ്യും.
kerala
ജലീലിന്റെ കാറിനകത്ത് വോയിസ് റെക്കോര്‍ഡ് ചെയ്യാന്‍ ആളുണ്ടെങ്കില്‍, നീ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗ്; പി.കെ.ഫിറോസ്
ജലീലിനെയും സംഘത്തേയും ജയിലില്‍ അടക്കുന്നതുവരെ മുസ്ലിം ലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു

കെ.ടി.ജലീല്‍ എം.എല്‍.എയുടെ കാറിനകത്ത് വോയ്‌സ് റെക്കോഡ് ചെയ്യാന്‍ ആളുണ്ടെങ്കില്‍, ജലീലെ നീ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗെന്ന് മറക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ജലീലിനെയും സംഘത്തേയും ജയിലില്‍ അടക്കുന്നതുവരെ മുസ്ലിം ലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു
തിരൂരില്‍ മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഫിറോസിന്റെ പ്രതികരണം. എല്ലാ അധികാര സ്ഥാനങ്ങളില്‍ നിന്നും ജലീലിനെ താഴെയിറക്കിയിരിക്കുമെന്നും ചെറിയൊരു ഔദാര്യമായി തവനൂര്‍ ജയിലില്‍ തന്നെയടക്കാന്‍ പറയാമെന്നും ഫിറോസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് കെ.ടി ജലീല്‍ കാറിനകത്ത് നടത്തിയ സംഭാഷണത്തിന്റെ ഒരുഭാഗമാണ് ഫിറോസ് സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. പി.കെ.ഫിറോസിനെതിരായി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറ്റിട്ടില്ലലോ എന്ന് ഒരാള്‍ ചോദിക്കുന്നതിന് ജലീല്‍ നല്‍കുന്ന മറുപടി , ‘നാളെ മുതല്‍ റിപ്പോര്‍ട്ടര്‍ ടിവി ഏറ്റെടുക്കാന്‍ പോകുകയാണ് ഈ സംഭവം. ഇനി ഓല് കത്തിച്ചോളും’ എന്നാണ്. ഈ വോയ്‌സ് റെക്കോഡ് പരാമര്‍ശിച്ചായിരുന്നു ഫിറോസിന്റെ പ്രതികരണം.
നിങ്ങള്‍ മുട്ടിലില്‍ മുറിച്ച മുഴുവന്‍ മരവും കൂട്ടിയിട്ട് കത്തിച്ചാലും തന്റെ ദേഹത്ത് തൊടാനാകില്ലെന്നും നിങ്ങള്‍ കത്തിക്കുന്ന തീ കെടുത്താനുള്ള ഫയര്‍ ഫോഴ്‌സാകാന്‍ മുസ്‌ലിം യൂത്ത് ലീഗിനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനും കഴിയുമെന്നും ഫിറോസ് പറഞ്ഞു. വോയിസ് പുറത്ത് വന്നതിന് ശേഷം ജലീലൊന്നും മിണ്ടിയിട്ടില്ലല്ലോയെന്നും എന്തേ പത്ര സമ്മേളനം വിളിക്കാത്തതെന്നും ഫിറോസ് ചോദിച്ചു.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala3 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala20 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
kerala3 days ago
ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 28 പേര്‍ക്ക് പരിക്ക്; 9 പേരുടെ നില ഗുരുതരം
-
News3 days ago
ഗസ്സയിൽ നടക്കുന്നത് വംശഹത്യ; പ്രഖ്യാപിച്ച് യുഎൻ അന്വേഷണകമ്മീഷൻ
-
kerala2 days ago
മലപ്പുറത്തെ വീട്ടില്‍നിന്ന് 20 എയര്‍ഗണും മൂന്ന് റൈഫിളും കണ്ടെത്തി; ഒരാള്‍ അറസ്റ്റില്‍
-
india3 days ago
മുഖത്ത് ഷൂകൊണ്ട് ചവിട്ടി; ഉത്തരാഖണ്ഡില്‍ മുസ്ലിം വിദ്യാര്‍ഥിയെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചു
-
News3 days ago
ഗസ്സയിലെ വംശഹത്യ; ലോകത്ത് ഇസ്രാഈല്‍ സാമ്പത്തികമായി ഒറ്റപ്പെടുന്നു; വെളിപ്പെടുത്തി നെതന്യാഹു