തിരുവനന്തപുരം: കരുത്തുറ്റ തീരുമാനങ്ങളിലൂടെ സിവില്‍ സര്‍വീസ് രംഗത്ത് സജീവ സാന്നിധ്യമായ നളിനി നെറ്റോ ഈ മാസം 31ന് ചീഫ് സെക്രട്ടറി സ്ഥാനമൊഴിയും. കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് നളിനി നെറ്റോ ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റത്. 1981 ബാച്ച് ഐ.എ.എസ് ഓഫീസറായ നളിനി നെറ്റോയുടെ സേവനം സര്‍വീസില്‍ നിന്ന് വിരമിച്ചാലും ആവശ്യമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേശകയായി നളിനി നെറ്റോയെ നിയമിച്ചേക്കുമെന്നാണ് വിവരം.
കേരളത്തിന്റെ 42-ാമത് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ അവര്‍ നാലാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണ്. 11 വര്‍ഷത്തോളം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സേവനമനുഷ്ഠിച്ച നളിനി നെറ്റോ ഗതാഗത സെക്രട്ടറിയായും ടൂറിസം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.