Connect with us

News

ഗസ്സയില്‍ ഹമാസും ഗോത്ര വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍; 27 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്രാഈല്‍ സൈന്യത്തിന്റെ ഭാഗിക പിന്‍മാറ്റത്തിനു പിന്നാലെയാണ് ഈ ആക്രമണം.

Published

on

ഗസ്സയില്‍ ഹമാസും ഗോത്ര വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രാഈല്‍ സൈന്യത്തിന്റെ ഭാഗിക പിന്‍മാറ്റത്തിനു പിന്നാലെയാണ് ഈ ആക്രമണം. ദുഗ്മുഷ് ഗോത്രത്തിലെ സായുധരായ അംഗങ്ങളുമായിട്ടാണ് ഹമാസ് ഏറ്റുമുട്ടിയത്.

ഗസ്സ നഗരത്തിലെ ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപമാണ് ഹമാസ് ഗോത്ര സംഘങ്ങളുമായി വെടിവയ്പ്പ് നടത്തിയതെന്നാണ് വിവരം.

സംഘര്‍ഷത്തില്‍ തങ്ങളുടെ എട്ട് അംഗങ്ങളും ദുഗ്മുഷ് ഗോത്രത്തിലെ 19 അംഗങ്ങളും കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തെക്കന്‍ ഗസ്സ സിറ്റിയിലെ തല്‍ അല്‍-ഹവാ പരിസരത്ത്, ദുഗ്മുഷ് ഗോത്രത്തിന്റെ പാര്‍പ്പിട സമുച്ചയം ആക്രമിക്കാന്‍ ഹമാസ് നീങ്ങിയതോടെയാണ് സംഘര്‍ഷമുണ്ടായത്.

തങ്ങള്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിരോധത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള ഏതൊരു സായുധ പ്രവര്‍ത്തനവും കര്‍ശനമായി നേരിടുമെന്നും ഹമാസ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇസ്രാഈലി ആക്രമണത്തില്‍ അല്‍-സബ്ര പരിസരത്തെ വീടുകള്‍ തകര്‍ന്നതോടെയാണ് ദുഗ്മുഷ് ഗോത്രത്തിലുള്ളവര്‍ ജോര്‍ദാനിയന്‍ ആശുപത്രിയുടെ കെട്ടിടത്തിലേക്ക് നീങ്ങിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സൗരാഷ്ട്രയ്ക്കെതിരെ തോല്‍വി ഒഴിവാക്കാന്‍ കേരളം പോരാട്ടത്തിലേക്ക്

അവസാന ദിവസമായ ഇന്ന് സൗരാഷ്ട്ര കേരളത്തിന് മുന്നില്‍ 330 റണ്‍സിന്റെ വിജയലക്ഷ്യമാണ് വെച്ചിരിക്കുന്നത്.

Published

on

രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയ്ക്കെതിരെ തോല്‍വി ഒഴിവാക്കാന്‍ കേരളം കടുത്ത പോരാട്ടത്തിലേക്ക്. അവസാന ദിവസമായ ഇന്ന് സൗരാഷ്ട്ര കേരളത്തിന് മുന്നില്‍ 330 റണ്‍സിന്റെ വിജയലക്ഷ്യമാണ് വെച്ചിരിക്കുന്നത്. നാലാം ദിവസത്തിന്റെ ആദ്യ സെഷന്‍ പൂര്‍ത്തിയായപ്പോള്‍ കേരളം രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്.

മത്സരത്തില്‍ ടോസ് നേടി കേരളം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എം.ഡി. നിതീഷിന്റെ ആറ് വിക്കറ്റ് നേട്ടത്തില്‍ സൗരാഷ്ട്രയെ ആദ്യ ഇന്നിങ്സില്‍ 147 റണ്‍സില്‍ ഒതുക്കാനായി. മറുപടി ബാറ്റിംഗില്‍ കേരളം രോഹന്‍ കുന്നുമ്മല്‍ (80), ബാബ അപരജിത്ത് (69), അങ്കിത് ശര്‍മ്മ (38) എന്നിവരുടെ മികച്ച പ്രകടനത്തില്‍ 233 റണ്‍സ് നേടി. ഇതോടെ കേരളത്തിന് 86 റണ്‍സിന്റെ ലീഡ് ലഭിച്ചു.

എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ സൗരാഷ്ട്ര ശക്തമായി തിരിച്ചടിച്ചു. ചിറാഗ് ജാനിയുടെ മികച്ച സെഞ്ചുറിയുടേയും (152 റണ്‍സ്) സഹായത്തോടെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തു. കേരളത്തിനായി എം.ഡി. നിതീഷ് രണ്ടാം ഇന്നിങ്സിലും നാല് വിക്കറ്റ് നേടി മികവു പുലര്‍ത്തി.

അവസാന ദിവസമായ ഇന്ന് കേരളത്തിന് മുന്നില്‍ 80 ഓവറില്‍ 330 റണ്‍സ് എന്ന ലക്ഷ്യമാണ്. 20.3 ഓവര്‍ പിന്നിട്ടപ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സിലാണ്. രോഹന്‍ കുന്നുമ്മല്‍ (5)യും സച്ചിന്‍ ബേബി (16)യും പുറത്തായി. അവശേഷിക്കുന്ന 60 ഓവറുകള്‍ പിടിച്ചുനില്‍ക്കാനായാല്‍ കേരളത്തിന് തോല്‍വി ഒഴിവാക്കാനാകും.

Continue Reading

kerala

യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങുക: സാദിഖലി തങ്ങള്‍

Published

on

മലപ്പുറം: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുസ്‌ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ ഭരണത്തെ വിലയിരുത്താനുള്ള അവസരമാണ് ജനങ്ങള്‍ക്കു മുന്നിലെത്തിയിരിക്കുന്നത്. കെടുകാര്യസ്ഥതയിലും അഴിമതിയിലും മുങ്ങിക്കുളിച്ച സര്‍ക്കാറിന് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാനുള്ള അവസരമാണിത്. സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്നും തങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending