ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചതായി കര്‍ണാകട മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഹോസ്ദുര്‍ഗില്‍ നടന്ന സമ്മേളനത്തിലാണ് സിദ്ധരാമയ്യയുടെ പരാമര്‍ശം. ബിജെപി പാളയങ്ങളില്‍ പോലും അവര്‍ക്ക് അടിപതറി. പൊള്ളയായ വാഗ്ദാനങ്ങളായിരുന്നു എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു.
വന്‍ തിരിച്ചടിയാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ മകന്‍ വരുണ മണ്ഡലത്തില്‍ നിന്ന് മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി അംഗങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുക.
ഹൈക്കമാണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനം കൈകൊള്ളുകയെന്നും അദ്ദേഹം വ്യക്തമാക്കി.