കോട്ടയം: ദുബായിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച പുത്തനങ്ങാടി പുളിക്കല്‍ കെപി ചാണ്ടിക്ക് (കുഞ്ഞുമോന്‍ 57) കോവിഡ് സ്ഥിരീകരിച്ചു. ദുബായ് എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്നു നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം പിന്നീട് ദുബായില്‍ നടക്കും. കഴിഞ്ഞ വര്‍ഷമാണ് അവസാനമായി ചാണ്ടി നാട്ടില്‍ എത്തിയത്. ഭാര്യ: അനിത കുഞ്ഞുമോന്‍. മക്കള്‍: ക്രിസ്റ്റീന (യുഎസ്), ക്രിസ്റ്റന്‍ (കാനഡ).