തിരുവനന്തപുരം: ഉപാധികളോടെയുള്ള തോമസ് ചാണ്ടിയുടെ രാജി അംഗീകരിക്കാനാവില്ലെന്ന് സിപിഐ. ചാണ്ടി മുന്നോട്ടുവെച്ച ഉപാധി അംഗീകരിക്കാനാവാത്തതാണെന്ന നിലപാടിലാണ് സിപിഐ നേതൃത്വം. സിപിഐ മന്ത്രിമാര്‍ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും.
കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്ന ഉപാധിയാണ് ചാണ്ടി മുന്നോട്ടുവെച്ചത്.