മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യനോ റൊണള്‍ഡോയുടെ കളത്തിന് പുറത്തെ ഈ കളിയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. റയലിന്റെ പരിശീല സെഷനിലാണ് സഹതാരങ്ങല്‍ റൊണാള്‍ഡായെ കളിപ്പിച്ചത്. സഹതാരങ്ങളായ മാര്‍സലോ, ഗാരെത് ബെയ്ല്‍ എന്നിവരാണ് റൊണാള്‍േഡായെ ഒന്നു ഓടിപ്പിച്ചത്. ദൃശ്യത്തില്‍ റൊണാള്‍േഡായുടെ മുഖം കാണിക്കുന്നില്ലെങ്കിലും സഹതാരങ്ങളോട് വിരല്‍ചൂണ്ടി സംസാരിക്കുന്നതും ഒടുവില്‍ പ്രസ് ബോക്‌സിലേക്ക് പന്ത് അടിച്ചകറ്റുന്നതും കാണാം. ഏതായാലും ട്വിറ്ററില്‍ സംഭവം ക്ലിക്കായി. റൊണാള്‍ഡോയെ ട്രോള്ി നിരവധി കമന്റുകളാണ് വരുന്നത്.