Connect with us

Views

റാഞ്ചിയിലെ തോല്‍വി: ധോണിക്കും ചിലത് പറയാനുണ്ട്

Published

on

റാഞ്ചി: ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ തോറ്റെങ്കിലും ക്യാപ്റ്റന്‍ ധോണി ദു:ഖിതനല്ല. തോല്‍വിയുടെ ഭാരം യുവതാരങ്ങളില്‍ ഏല്‍പ്പിക്കാനും ധോണി തയ്യാറല്ല. വിക്കറ്റ് കീപ്പ് ചെയ്ത് കളിക്കേണ്ട സ്ഥാനത്ത്, വമ്പനടിക്ക് മുതിര്‍ന്നതാണ് യുവതാരങ്ങള്‍ക്ക് തിരിച്ചടിയായയ്. എന്നാല്‍ വമ്പനടിയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കില്ലെന്ന് ധോണി പറഞ്ഞു. 261 എന്ന താരതമ്മ്യേന ചെറിയ സ്‌കോര്‍ പിന്തുടരുന്നതില്‍ മികച്ച അടിത്തറ ലഭിച്ചിട്ടും മധ്യനിരക്ക് മുതലാക്കാനായിരുന്നില്ല. ഹര്‍ദ്ദിക്ക് പാണ്ഡെ, മനീഷ് പാണ്ഡെ എന്നിവര്‍ വമ്പനടിക്ക് മുതിര്‍ന്നാണ് പുറത്തായത്. കേദാര്‍ ജാദവിന്‌ ഷോട്ട് സെലക്ഷന്‍ പിഴക്കുകയായിരുന്നു. ഇവര്‍ പത്ത് ഓവര്‍ നിന്നിരുന്നെങ്കില്‍ കളിയുടെ ഫലം തന്നെ മാറിയേനെ.

അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തും ഇറങ്ങിയത് പുതുമുഖങ്ങളാണ്, അവര്‍ കളിയെ മനസിലാക്കി വരുന്നേയുള്ളൂ, 15-20 മാച്ചുകള്‍ കളിച്ചാല്‍ ഷോട്ട് സെലക്ഷനെക്കുറിച്ചൊക്കെ വ്യക്തമായ ധാരണവരുമെന്നും അതുവഴി ടീമിനെ സേവിക്കാനാവുമെന്നും ധോണി പറഞ്ഞു. അതേസമയം ന്യൂസിലാന്‍ഡ് ഇന്നിങ്‌സിന്റെ ആദ്യ പത്ത് ഓവറില്‍ റണ്‍സ് വഴങ്ങിയത് ടീമിനെ ബാധിച്ചുവെന്ന് ധോണി പറഞ്ഞു. എക്‌സ്ട്രയായി 16 റണ്‍സാണ് ബൗളര്‍മാര്‍ വഴങ്ങിയത് ധോണി പറഞ്ഞു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അവസാന ഏകദിനം വിശാഖപ്പട്ടണത്ത് ശനിയാഴ്ച നടക്കും. തോറ്റ ടീമിനെത്തന്നെ അവസാന ഏകദിനത്തില്‍ നിലനിര്‍ത്തുമോ എന്ന് തീരുമാനമായിട്ടില്ല.


dont miss: മാജിക്കല്‍ സ്റ്റമ്പിങ്ങുമായി വീണ്ടും ധോണി!


kerala

സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.പി.സി തങ്ങള്‍ അന്തരിച്ചു

ഖബറടക്കം നാളെ രാവിലെ 8:00 മണിക്ക് വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സില്‍.

Published

on

സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ(70) അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ 8:00 മണിക്ക് വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സില്‍.

സയ്യിദ് ഹാഷിം മുത്തുക്കോയ തങ്ങളുടെയും സയ്യിദത്ത് കുഞ്ഞി ബീവിയുടെയും മകനായി 1952 ല്‍ കുളത്തൂരാണ് ജനനം.മദ്റസയിലും എല്‍.പി സ്‌കൂളിലുമായി പ്രാഥമിക പഠനത്തിന് ശേഷം പൂക്കാട്ടിരി, ചെറുകര, വണ്ടുംതറ,എടപ്പലം എന്നിവിടങ്ങളിലെ ദര്‍സുകളിലും പൊട്ടിച്ചിറ അന്‍വരിയ്യ അറബിക് കോളജിലും പഠനം തുടര്‍ന്നു. 1975 ല്‍ ജാമിഅ നൂരിയ അറബിക് കോളേജിലും ചേര്‍ന്ന് പഠിച്ചു.

വാപ്പു മുസ്ലിയാര്‍ പൈലിപ്പുറം, കെ.കെ സൈതാലി മുസ്ലിയാര്‍ വണ്ടുംതറ, പി.പി അബ്ബാസ് മുസ്ലിയാര്‍ വണ്ടുംതറ, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കെ.കെ അബൂബക്കര്‍ ഹസ്റത്ത്. കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരാണ് പ്രധാന അധ്യാപകര്‍. ചെമ്മന്‍കുഴി, ചെറുകോട്, മേലെ പട്ടാമ്പി എന്നിവിടങ്ങളിലായി 25 വര്‍ഷം ദര്‍സ് നടത്തി. ഇപ്പോള്‍ വല്ലപ്പുഴ ദാറുന്നജാത്തില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു.

കെ.പി.സി തങ്ങളെ 2008ല്‍ മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജംഇയ്യത്തുല്‍ ഉലമയുടെ ജില്ല വൈസ് പ്രസിഡന്റും, താലൂക്ക് പ്രസിഡന്റുമാണ്. വല്ലപ്പുഴ ദാറുനജ്ജാത്ത് ചെയര്‍മാനും, പട്ടിക്കാട് ജാമിഅ, പൊട്ടിച്ചിറ അന്‍വരിയ്യ കോളേജുകളുടെ കമ്മിറ്റി അംഗവുമാണ്.

വരവൂര്‍, മരുതൂര്‍, അപ്പംകണ്ടം, എരവത്ര, കല്ലട്ടുപാലം, പൂവക്കോട്, വല്ലപ്പുഴ മാട്ടായി, സിദ്ദീഖിയ്യ ജുമുഅമസ്ജിദ് ചെറുകോട്, തഖ് വ ജുമുഅ മസ്ജിദ് തിയ്യാട്, മൈലാടിപ്പാറ, തിത്തിപ്പടി ഇരുങ്കുറ്റൂര്‍, ചേര്‍പ്ലശ്ശേരി എലിയപറ്റ ചേരികല്ല്, മുണ്ടകോട്ട്കുറുശ്ശി, കള്ളാടിപറ്റ, കുറ്റിക്കോട്, പട്ടിത്തറ, കൈലിയാട് ബദ്രിയ്യ, അത്താണി,കൂറ്റനാട് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഖാസിസ്ഥാനം വഹിച് കൊണ്ടിരിക്കുന്നു.

സയ്യിദ് ബല്‍ക്കീസ് ആറ്റ ബീവി ശരീഫ ആണ് ഭാര്യ. മക്കള്‍ സയ്യിദ് അബ്ദുറഹ്മാന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ ബുഖാരി ഫൈസി ( ജംഇയ്യത്തുല്‍ മുദരിസീന്‍ പാലക്കാട് ജില്ലാ പ്രസിഡണ്ട്), സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി ഫൈസി ( ജംഇയ്യത്തുല്‍ ഖുതുബാഅ് പാലക്കാട് ജില്ല ട്രഷറര്‍), സയ്യിദ് മുഹമ്മദ് ഹാഷിം തങ്ങള്‍ അല്‍ ബുഖാരി ഹുദവി (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സിലര്‍)

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവില കൂടി; വീണ്ടും 54,000നോട് അടുക്കുന്നു

440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. 

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപ കൂടി. 6730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. 440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണവില വീണ്ടും കൂടിയത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

Continue Reading

Health

സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ

സംസ്ഥാനത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 4 പനി മരണങ്ങൾ. 

Published

on

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000ത്തിനു മുകളിൽ. കളമശ്ശേരിയിൽ ഡെങ്കിപ്പനി വ്യാപനം. നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം കാത്ത് ആരോഗ്യ വകുപ്പ്. കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 4 പനി മരണങ്ങൾ.

നെയ്യാറ്റിൻകരയിൽ കോളറ സ്ഥിരീകരിച്ച പുനരധിവാസ കേന്ദ്രത്തിൽ നിന്നുള്ള കൂടതൽ സാമ്പിളുകളുടെ ഫലം ഇന്നോ നാളെയോ കിട്ടിയേക്കും. രോഗലക്ഷണങ്ങളുടെ ചികിത്സയിലുള്ള 11 പേരെ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഇവരിൽ നാല് പേരുടെ സാമ്പിൾ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്.

കോളറ സ്ഥിരീകരിച്ച പത്തു വയസുകാരനടക്കം രണ്ട് കുട്ടികൾ SAT ആശുപത്രിയിൽ ചികിത്സയിലുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ രോഗ ഉറവിടം എവിടെ നിന്നാണെന്ന് ആരോഗ്യവകുപ്പിന് കണ്ടെത്താനാകാത്തത് ആശങ്കയുണ്ടാക്കുന്നു. ചികിത്സയിൽ കഴിയുന്നവരുടെ പശ്ചാത്തലം പരിശോധിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.

സംസ്ഥാനത്ത് പകർച്ച പനി ബാധിച്ചു ഇന്നലെ ചികിത്സ തേടിയത് 13511 പേരാണ്. ഡെങ്കിപ്പനി എലിപ്പനി കേസുകളിലും വർധനവുണ്ട്. എറണാകുളത്ത് കളമശ്ശേരി മുൻസിപ്പാലിറ്റി പരിധിയിൽ 113 ഡെങ്കി കേസുകൾ സ്ഥിരീകരിച്ചു.കേസുകളുടെ എണ്ണം പ്രതിദിനം വർദ്ധിച്ചിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ആക്ഷേപമുയർന്നു.

സ്കൂളുകളിൽ നിന്ന് ഡെങ്കി കേസുകൾ ഉണ്ടായ വിവരം മറച്ചു വെച്ചതായും പരാതി ഉയർന്നു.35 കുട്ടികൾക്ക് രോഗ വ്യാപനം ഉണ്ടായതോടെയാണ് വിവരം പുറത്തുവന്നത്. നഗരസഭ ആരോഗ്യവകുപ്പിന് കൃത്യമായി കണക്കുകൾ നൽകുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നാല് മരണങ്ങൾ എലിപ്പനി ഡെങ്കിപ്പനി വെസ്റ്റ് നൈൽ മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

Continue Reading

Trending