ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും റിസര്‍വ് ബാങ്ക് ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്ങിന് പിറന്നാള്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് 85 വയസ്സ് തികയുന്ന് സിങിന് ട്വിറ്ററിലാണ് മോദി ആശംസ അറിയിച്ചത്.

“നമ്മുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ഡോക്ടര്‍ മന്‍മോഹന്‍ സിങന് സ്‌നേഹനിര്‍ഭരമായ പിറന്നാള്‍ ആശംസകള്‍. അദ്ദേഹം ആരോഗ്യത്തോടെ ദീര്‍ഘായുസായിരിക്കട്ടെയെന്നുമാണ്”, മോദി ആശംസാ ട്വീറ്റില്‍ കുറിച്ചത്.

മുന്‍ പ്രധാനമന്ത്രിക്ക് പിറന്നാളാശംസയുമായി കോണ്‍ഗ്രസിന്റെ ട്വീറ്റും വന്നു.


2004- മുതല്‍ 2014 വരെയുള്ള 10 വര്‍ഷക്കാലം നീണ്ടുനിന്ന യു.പി.എ സര്‍ക്കാരിനെ നയിച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍സിങ്.
ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായി വന്ന മന്‍മോഹന്‍സിങ്, അഞ്ച് വര്‍ഷക്കാലം ഭരണം പൂര്‍ത്തീകരിച്ച് വീണ്ടും അധികാരത്തില്‍ ഏറുകയായിരുന്നു. 1991 നരസിംഹ റാഹുവിന്റെ ഭരണത്തില്‍ സാമ്പത്തിക മന്ത്രിയായാണ് ഡോക്ടര്‍ സിങിന്റെ രാഷ്ട്രീയ പ്രവേശനം.