അതിര്‍ത്തിയില്‍ അനുദിനം ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം കനക്കുകയാണ്. എന്നാല്‍ ചിലര്‍ ഇപ്പോഴും സൗഹൃദത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ആവും വിധം ശ്രമിക്കുന്നുണ്ട്. അവരിലൊരാളാണ് ദുബൈയില്‍ സ്ഥിര താമസമാക്കിയ നാസിയ അമീന്‍ മുഹമ്മദ്.
പാകിസ്തിനിലെ കറാച്ചി സ്വദേശിയായ നാസിയ അറിയപ്പെടുന്ന ഒരു പാട്ടുകാരി കൂടിയാണ്. മലയാളികളെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നാസിയ ഏറ്റവുമൊടുവിലായി തന്റെ മലയാളി സുഹൃത്തുക്കള്‍ക്കായി മലരേ എന്ന ഗാനം ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്.
വാക്കുകളില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു കൂടിയാണ് പാക് പെണ്‍കുട്ടിയുടെ ഗാനം.
Be the first to write a comment.