Video Stories
പുതിയ ദുബൈ പാര്‍ക്കുകള്‍ യുഎഇയുടെ ആഗോള സ്ഥാനം ഉയര്‍ത്തും: ശൈഖ് മുഹമ്മദ്
ദുബൈ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സംയുക്ത തീം പാര്‍ക്ക് ഇടമായ ദുബൈ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സിലെ ലീഗോലാന്റിലെയും റിവര്‍ലാന്റിലെയും നിര്‍മാണ പ്രവൃത്തികളുടെ അവസാന മിനുക്കുപണികള്‍ കാണാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം സന്ദര്‍ശനം നടത്തി. ദുബൈക്കും അബുദാബിക്കും മധ്യേ എക്‌സ്‌പോ 2020 മേഖലക്കടുത്തായി ശൈഖ് സായിദ് റോഡിനരികില്‍ 30 മില്യന്‍ ചതുരശ്ര അടി സ്ഥലത്താണ് പദ്ധതി പ്രദേശം.
മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ മള്‍ടി തീംഡ് പാര്‍ക്കും വിനോദ-ഉല്ലാസ ഇടവുമാണിത്. 13 ബില്യന്‍ ദിര്‍ഹം ചെലവിലാണ് ദുബൈ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സ് വികസന പദ്ധതി നടപ്പാക്കുന്നത്. ലീഗോലാന്റിനും ലീഗോലാന്റ് വാര്‍ട്ടര്‍ പാര്‍ക്കിനും പുറമെ, രണ്ട് അധിക പാര്‍ക്കുകള്‍ കൂടി ഇവിടെയുണ്ട്. ഹോളിവുഡ് സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള മോഷന്‍ഗേറ്റ് ദുബൈയും ബോളിവുഡ് സിനിമാ അനുഭവം പ്രതിഫലിപ്പിക്കുന്ന ഇദംപ്രഥമമായ ബോളിവുഡ് പാര്‍ക്കുകളുമാണിവ. പോളിനീഷ്യന്‍ തീംഡ് ഹോട്ടലും റിവര്‍ലാന്റും ഇവിടെയുണ്ട്. മൂന്നു തീം പാര്‍ക്കുകളെയും വാട്ടര്‍ പാര്‍ക്കിനെയും ഹോട്ടലിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള 220,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള റീടെയില്‍, ഡൈനിംഗ്, വിനോദ അനുഭവങ്ങള്‍ അടങ്ങുന്നതാണ് റിവര്‍ലാന്റ്.
സാംസ്‌കാരികവും വിനോദാധിഷ്ഠിതവുമായ എടുപ്പുകള്‍ മേഖലാ തലത്തിലും ആഗോള തലത്തിലും കുടുംബ വിനോദ-ഉല്ലാസ ഇടമെന്ന യുഎഇയുടെ സ്ഥാനം ഉയര്‍ത്തുന്നതാണെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ദേശീയവും സാംസ്‌കാരികവുമായ ഈ നേട്ടങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും പുതിയ ഘടനകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
ദുബൈ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സിന്റെ കവാടമായ റിവര്‍ലാന്റ് ദുബൈയിലെ ഫ്രഞ്ച് ഗ്രാമത്തിലാണ് ശൈഖ് മുഹമ്മദ് തന്റെ പര്യടനം ആരംഭിച്ചത്. 1600ന്റെ അവസാന കാലഘട്ടങ്ങളില്‍ നിര്‍മിച്ച ചരിത്രപ്രധാനമായ മധ്യകാല ഫ്രഞ്ച് ടൗണും യൂറോപ്പിന്റെ വാസ്തുശില്‍പ മാതൃകകളും അദ്ദേഹം വീക്ഷിച്ചു. ഇവിടത്തെ ടവറുകളും ജല ചക്രങ്ങളും ഇടവഴികളും അദ്ദേഹം നോക്കിക്കണ്ടു.
നാല് തീംഡ് സോണുകളാണ് റിവര്‍ലാന്റിലുള്ളത്. 1950കളിലെ അമേരിക്ക, ഫ്രഞ്ച് വില്ലേജിലെ മധ്യകാല ഫ്രാന്‍സ്, ഇന്ത്യാ ഗേറ്റില്‍ കൊളോണിയല്‍ ഇന്ത്യ, 19-ാം നൂറ്റാണ്ടിലെ തീംഡ് ഉപദ്വീപ് എന്നിവയാണ് സോണുകള്‍. തുടര്‍ന്ന്, ലീഗോലാന്റ് ദുബൈയില്‍ ശൈഖ് മുഹമ്മദ് എത്തി. മധ്യപൂര്‍വദേശ-ഉത്തരാഫ്രിക്കന്‍ (മെനാ) മേഖലയിലെ ഏറ്റവും വലുതും ലോകനിലവാരത്തിലുള്ളതുമായ ഉല്ലാസ-വിനോദ കേന്ദ്രത്തിലെ ഡിസൈന്‍ മുതല്‍ നിര്‍മാണം വരെയുള്ള കാര്യങ്ങള്‍ ദു ൈബ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സ് സിഇഒ റാഇദ് കജൂര്‍ ശൈഖ് മുഹമ്മദിന് വിശദീകരിച്ചു കൊടുത്തു. 2 മുതല്‍ 12 വയസ് വരെയുള്ള കുട്ടികളുമായെത്തുന്ന കുടുംബങ്ങള്‍ക്കായി ഡിസൈന്‍ ചെയ്തതാണ് ലീഗോലാന്റ്. 40 ഇന്ററാക്ടീവ് റൈഡുകളും ഷോകളും മറ്റാകര്‍ഷണങ്ങളും ഇവിടെയുണ്ട്. 60 മില്യനിലധികം ലീഗോ ഇഷ്ടികകള്‍ കൊണ്ട് നിര്‍മിച്ച 15,000 ലീഗോ മാതൃകാ എടുപ്പുകള്‍ ഇവിടെയുണ്ട്.
2013 മാര്‍ച്ചിലാണ് നിര്‍മാണമാരംഭിച്ചത്. 2019 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ ലോകനിലവാരത്തിലുള്ള ആദ്യ സംയോജിത റിസോര്‍ട്ടും സാംസ്‌കാരിക-വിനോദ സ്ഥലവുമാകും ഇവിടമെന്ന് അല്‍നുഐമി പറഞ്ഞു. ബോളിവുഡ് പാര്‍ക്കിലും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു. ശേഷം, പ്രഥമ ബ്രാന്റഡ് തീം പാര്‍ക്കായ സിക്‌സ് ഫ്‌ളാഗ്‌സ് പാര്‍ക്കിലും സന്ദര്‍ശിച്ചു. 2019 അവസാനത്തോടെയാകും ഇത് തുറക്കുന്നത്. ദുബൈ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സിലെ നാലാമത്തെ തീം പാര്‍ക്കാണിത്. ആറു തീംഡ് സോണുകളില്‍ എല്ലാ പ്രായക്കാര്‍ക്കും പറ്റുന്ന 27 റൈഡുകളാണ് ഉണ്ടാവുക. ത്രില്‍ സീകര്‍ പ്‌ളാസ, മാജിക് മൗണ്ടന്‍, ഫിയെസ്റ്റ ടെക്‌സസ്, ഗ്രേറ്റ് എസ്‌കേപ്, ഗ്രേറ്റ് അഡ്വഞ്ചര്‍, ഗ്രേറ്റ് അമേരിക്ക, പോളിനീഷ്യന്‍ തീംഡ് ഫാമിലി ഹോട്ടല്‍ എന്നിവയാണ് ഇവിടെയുണ്ടാവുക.
2020ഓടെ പ്രതിവര്‍ഷം 20 മില്യന്‍ വിനോദ സഞ്ചാരികള്‍ ദുബൈയിലെത്തുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ ദേശീയ വരുമാനത്തിന് ഊര്‍ജം പകരുന്ന വൈവിധ്യ ഉറവിടങ്ങളെ പോഷിപ്പിക്കാന്‍ നടത്തുന്ന ഇത്തരം പദ്ധതികള്‍ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
kerala
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍; ദുരൂഹതയുണ്ടെന്ന് പിതാവ്
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.
കൊച്ചി: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടേത് ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി(19)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നന്ദന. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു.
-
india16 hours agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്ക്കെതിരായ കേസ് പിന്വലിക്കാന് യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala17 hours ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്ത്ഥികള് ഉള്പ്പെടെ അഞ്ചുപേര് അറസ്റ്റില്
-
kerala17 hours agoതദ്ദേശ തെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥി നിര്ണയത്തില് അവഗണിക്കപ്പെട്ടതില് മനംനൊന്ത് ആര്എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala16 hours agoസഹപ്രവര്ത്തകയെ പീഡിപ്പിക്കാന് ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala18 hours agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റില്
-
News17 hours agoനാനോ ബനാന 2 ഉടന് വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്ട്ടുകള് ആവേശം കൂട്ടുന്നു
-
News13 hours agoസൂപ്പര് ലീഗ് കേരള: കൊച്ചിക്ക് തുടര്ച്ചയായ ഏഴാം തോല്വി; തിരുവനന്തപുരം കൊമ്പന്സ് ഏക ഗോളിന് വിജയം
-
kerala17 hours agoപ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില് അമ്മയുടെ സുഹൃത്ത് അറസ്റ്റില്

