യുവതാരം ദുല്‍ഖര്‍ സല്‍മാന് യുഎസില്‍ നിന്ന് സ്റ്റണ്ട് മാസ്റ്ററെ കണ്ടെത്തി സംവിധായകന്‍ അമല്‍ നീരദ്. മാര്‍ക് ചവാറിയ എന്ന ഹോളിവുഡ് സ്റ്റണ്ട്മാനാണ് ദുല്‍ഖറിന്റെ ചിത്രത്തിന്റെ ഭാഗമാകുന്നത്. യുഎസിലാണ് ചിത്രത്തിന്റെ ഒരു ഭാഗം ചിത്രീകരിക്കുന്നത്.

southlive%2f2016-12%2f7acfac1f-8e8d-413f-9b6c-e66feee78c04%2fc4

നേരത്തെ അഞ്ച് സുന്ദരികളിലെ അമല്‍ നീരദിന്റെ കുള്ളന്റെ ഭാര്യയില്‍ ദുല്‍ഖര്‍ അഭിനയിച്ചിരുന്നു. അതിനുശേഷമാണ് മറ്റൊരു ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നത്. യുഎസില്‍ ചിത്രീകരിക്കുന്ന സ്റ്റണ്ട് സീനിന്റെ ഭാഗങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അമേരിക്കയില്‍ ഒരു മാസത്തെ ചിത്രീകരണം ഉണ്ടായിരിക്കും. കേരളത്തില്‍ പാല, കോട്ടയം, ഭരണങ്ങാനം, രാമപുരം എന്നിവിടങ്ങളില്‍ ചിത്രീകരണമുണ്ടായിരുന്നു. വിസയുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതിനാലാണ് സിനിമയുടെ ചിത്രീകരണം വൈകിയത്. ഇയ്യോബിന്റെ പുസ്തകമാണ് അമല്‍ നീരദിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.