Connect with us

Video Stories

ഭീകരവാദ വിരുദ്ധ ചിന്ത വളരട്ടെ

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

ഭീകരവാദം ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും കടുത്ത ഭീഷണി സൃഷ്ടിച്ച് സംഹാരതാണ്ഡവം നടത്തുകയാണ്. ഇതിന്റെ പേരില്‍ ഖത്തറും സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള നാലു അറബ് രാഷ്ട്രങ്ങളും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു കഴിഞ്ഞു. ലക്ഷക്കണക്കിനു മുസ്‌ലിംകള്‍ വധിക്കപ്പെടുകയും അഭയാര്‍ത്ഥികളാക്കപ്പെടുകയും ചെയ്തു. മുസ്‌ലിംകളുടെ എത്രയോ കോടി വിലയുള്ള സ്വത്തുക്കളാണ് നശിപ്പിക്കപ്പെട്ടത്. അക്രമികളും അക്രമിക്കപ്പെടുന്നവരും ഒരേ മതത്തില്‍ വിശ്വസിക്കുന്ന സഹോദരന്മാരായി കഴിയേണ്ടവര്‍. ഭീകരവാദം ചര്‍ച്ചക്കും പഠനത്തിനും വിധേയമാക്കേണ്ടത് ഇന്ന് അനിവാര്യമാണ്. എന്തുകൊണ്ട് ഈ പ്രസ്ഥാനം മുസ്‌ലിംകളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. ഇതിന് പ്രധാനമായും അഞ്ച് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്ന്: യുവാക്കളില്‍ ശക്തിയാര്‍ജിക്കുന്ന ആത്മീയവും വൈജ്ഞാനികവും ചിന്താപരവുമായ ശൂന്യത. രണ്ട്: ചില സംഘടനകളോടുള്ള അന്ധമായ വിധേയത്വം, അവയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി എന്തും പ്രവര്‍ത്തിക്കാമെന്ന അവസ്ഥ. മൂന്ന്: ഇസ്‌ലാമിനെയും അതിന്റെ ആശയങ്ങളെയും സംബന്ധിച്ച ധാരണക്കുറവ്. നാല്: ചില രാജ്യങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തോട് ഏത് നിമിഷവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള രോഷം. അഞ്ച്: അജ്ഞത, ദാരിദ്ര്യം, തൊഴില്‍ രാഹിത്യം. മുഖ്യമായ ചിലത് മാത്രമാണ് ഈ അഞ്ച് കാരണങ്ങള്‍. തീവ്രവാദ ചിന്ത യുവാക്കളെ ശക്തമായി സ്വാധീനിക്കുകയും വഴി തെറ്റിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുവെന്നതില്‍ സംശയമില്ല. യുവാക്കളുടെ മനസ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതിന് ഒരു ഉദാഹരണം. അല്‍ജീരിയയില്‍ ഒരു യുവാവ് സ്വന്തം മാതാപിതാക്കളെ വെടിവെച്ച് കൊല്ലുന്നു. കാരണം സഹോദരിയെ അവര്‍ ഒരു പട്ടാളക്കാരന് വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചു. പട്ടാളക്കാരന്‍ മുസ്‌ലിമാണെങ്കിലും അവന്റെ ദൃഷ്ടിയില്‍ കാഫിര്‍.
എന്താണ് ഭീകരത? വ്യത്യസ്ത നിര്‍വചനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം, ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂനിയന്‍ എന്നിവക്ക് പുറമെ ഈജിപ്ത്, ലബനാന്‍, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങളും അവയുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി വേറെയും നിര്‍വചനങ്ങള്‍ നടത്തിയിട്ടുണ്ട്. എല്ലാറ്റിലും അടങ്ങിയ പൊതു തത്വം ന്യായരഹിതമായി മറ്റുള്ളവരുടെയും അവരുടെ സ്വത്തുക്കളുടെയും നേരെയുള്ള ആക്രമണം എന്ന അടിസ്ഥാനാശയമാണ്. ഭീകര പ്രവര്‍ത്തനത്തിന്റെ പ്രേരണയും ലക്ഷ്യവും എന്തുമാവട്ടെ വ്യക്തികളുടെയോ സമൂഹത്തിന്റെയോ നേരെയുള്ള എന്ത് അക്രമ പ്രവര്‍ത്തനവും ഭീതി സൃഷ്ടിക്കലും അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും സുരക്ഷക്കും അപകടം വരുത്തലും പൊതുസ്വത്തും വ്യക്തികളുടെ സ്വത്ത് നശിപ്പിക്കലും എല്ലാം ഭീകര പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു. ഇസ്‌ലാം മനുഷ്യന്റെ മതം, ജീവന്‍, സന്തതി, സ്വത്ത്, ബുദ്ധി എന്നിവയുടെ സുരക്ഷിതത്വം മൗലികാവകാശമായി കണക്കാക്കുന്നു. ഇതില്‍ വിശ്വാസി എന്നോ അവിശ്വാസി എന്നോ വ്യത്യാസമില്ല. മുസ്‌ലിംകളെയാകട്ടെ, അമുസ്‌ലിംകളെയാകട്ടെ വധിക്കുന്ന സ്‌ഫോടനം നടത്തല്‍ ഹറാമാണെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല.
എന്നാല്‍ ഭീകരപ്രവര്‍ത്തനത്തെ സാധൂകരിക്കുന്ന ചില ഫത്‌വകളും അതിനെ ജിഹാദായി വ്യാഖ്യാനിക്കുന്ന പ്രവണതകളും ഉടലെടുത്തിട്ടുണ്ടെന്ന സത്യം ഇവിടെ മറച്ചുവെക്കാവതല്ല. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ചില മുസ്‌ലിം സംഘടനകള്‍ നിലവിലുള്ള ഭരണാധികാരികള്‍ക്കും വ്യവസ്ഥിതികള്‍ക്കും എതിരായ ജനരോഷം ആളിക്കത്തിക്കുകയും അവയെ അട്ടിമറിക്കാനുള്ള വികാരം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. സ്‌ഫോടനങ്ങളും വെടിവെപ്പും വിമാന റാഞ്ചലും വിധ്വംസക പ്രവര്‍ത്തനവുമെല്ലാം ജിഹാദ് ആയി വ്യാഖ്യാനിച്ച് അവരുടെ പണ്ഡിതന്മാര്‍ ഫത്‌വ നല്‍കുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഭീകരപ്രവര്‍ത്തനവും ജിഹാദും തമ്മില്‍ ഒരു ബന്ധവുമില്ല. ജിഹാദ് ദൈവം പ്രവാചകന്‍ മുഖേനെ വെളിപ്പെടുത്തിയ സത്യം പ്രചരിപ്പിക്കാനും ജനങ്ങള്‍ക്ക് നന്മ കൈവരുത്താനും കഴിവും ശക്തിയും പ്രയോഗിക്കലും അതിന് തടസ്സം സൃഷ്ടിക്കുന്നതിനെ ശരീരവും സ്വത്തും മറ്റു മാര്‍ഗങ്ങളുമുപയോഗിച്ചു ചെറുക്കുകയും ചെയ്യലാണ്. ഇഷ്ടമുള്ള മതം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്കുണ്ട്. സായുധാക്രമണത്തിലൂടെ ഇതിന് തടസ്സം സൃഷ്ടിക്കുമ്പോള്‍ സ്വീകരിക്കുന്ന പ്രതിരോധ ജിഹാദാണ് യുദ്ധം. പ്രവാചകന് ഇങ്ങനെ പ്രതിരോധ യുദ്ധം നടത്തേണ്ടിവന്നിട്ടുണ്ട്. അപ്പോള്‍ പോലും അനുയായികള്‍ക്ക് നല്‍കിയ ഉപദേശം ഇങ്ങനെയായിരുന്നു: നിങ്ങള്‍ വഞ്ചിക്കരുത്, തട്ടിപ്പറി നടത്തരുത്, ഫലം കായ്ക്കുന്ന വൃക്ഷം നശിപ്പിക്കരുത്. തീവെപ്പ് നടത്തരുത്; ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് ശല്യം സൃഷ്ടിക്കരുത്. കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ ഒരു സ്ത്രീയെ കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ഇവര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. ഒരു കുട്ടിയെ ഏതെങ്കിലും പട്ടാളക്കാരന്‍ വധിച്ചുവെന്നറിഞ്ഞാല്‍ പ്രവാചകന്‍ രോഷാകുലനാകുമായിരുന്നു. യുദ്ധത്തില്‍ പങ്കെടുക്കാത്ത തൊഴിലാളികളെ വധിക്കുന്നതും പ്രവാചകന്‍ നിരോധിച്ചു. കൊല്ലപ്പെട്ടവരുടെ ശരീര ഭാഗങ്ങള്‍ വിച്ഛേദിക്കുന്നതിനെ മാനുഷികതക്ക് നിരക്കാത്ത നടപടിയായി തിരുമേനി കണ്ടു. ഇതാണ് ഇസ്‌ലാമിലെ ജിഹാദ്. ഇന്ന് ഐ.എസും അല്‍ഖാഇദയും ബൊക്കോഹറാമും ശബാബും ജംഇയ്യത്തുത്തക്ഫീറും ഇതര ഭീകരപ്രസ്ഥാനങ്ങളും നടത്തുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെ എങ്ങനെ ജിഹാദായി കാണും. ഒരു മുസ്‌ലിം രാജ്യത്ത് എത്തുന്ന അമുസ്‌ലിം സഞ്ചാരികളെ വധിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും. ഭരിക്കുന്ന സര്‍ക്കാര്‍ ഇസ്‌ലാമില്‍ നിന്നു വ്യതിചലിച്ചവരാണെന്നും അവര്‍ക്ക് സേവനം നടത്തുന്ന യൂണിഫോം ധരിച്ച പട്ടാളക്കാരന്‍ വധത്തിനര്‍ഹനായ കാഫിറാണെന്നും ഫത്‌വ നല്‍കപ്പെടുന്നു. ഭീകര പ്രവര്‍ത്തനത്തിന് ആവേശം നല്‍കുന്ന സോഷ്യല്‍ മീഡിയകളും ചാനലുകളുമുണ്ട്.
സമാധാനം, സഹിഷ്ണുത, കാരുണ്യം, സ്‌നേഹം തുടങ്ങിയ മാനുഷികാശയങ്ങള്‍ ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാം ഇന്നു എത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഒരു കുരുവിയെ പോലും കൊല്ലുന്നതിനെ നബി (സ) വിലക്കുന്നു. ഉറുമ്പിന്റെ കൂട് പോലും നശിപ്പിക്കുന്നതിനെതിരില്‍ അദ്ദേഹം രോഷമുയര്‍ത്തി. ഭരണാധികാരികളും ലോക നേതാക്കളും ഭീകരതയെ അപലപിക്കുമ്പോള്‍ ലക്ഷ്യംവെക്കുന്നത് മുസ്‌ലിംകളെയാണ്. കേരളത്തില്‍ പോലും ചില യുവാക്കള്‍ ഈ ചിന്തയില്‍ ആകൃഷ്ടരായി ഐ.എസ് പോലുള്ള പ്രസ്ഥാനങ്ങളില്‍ ചെന്നുപെടുന്നതായി വാര്‍ത്തകള്‍ വരുന്നു. മുസ്‌ലിം ഭീകരതയെ മറയാക്കി ഇന്ത്യയില്‍ ഭൂരിപക്ഷ സമുദായവുമായി ബന്ധപ്പെട്ട ചില സംഘടനകള്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടപ്പെടുന്നു.
മുസ്‌ലിം സംഘടനകളും മതനേതാക്കളും പണ്ഡിതന്മാരുമെല്ലാം ഭീകര പ്രവര്‍ത്തനം സ്വര്‍ഗം നഷ്ടപ്പെടുത്തുന്ന മഹാപാപമാണെന്ന ബോധം യുവതലമുറയില്‍ കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് നേരെ എന്തെങ്കിലും ആക്രമണമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നതിനെപ്പറ്റി ചിന്തിക്കാതെ ‘തിന്മയെ നന്മകൊണ്ട് ചെറുക്കുക’ എന്ന ഖുര്‍ആന്‍ തത്വം സ്വീകരിച്ച് പ്രായോഗിക മാര്‍ഗം സ്വീകരിക്കാന്‍ തലമുറയെ സജ്ജമാക്കണം.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending