Connect with us

Video Stories

മൗലികാവകാശങ്ങളെ കവരുന്ന പ്രതികാര രാഷ്ട്രീയം

Published

on

ഇയാസ് മുഹമ്മദ്
ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത നടപടിയെ രാഷ്ട്രീയമായി എതിര്‍ക്കുകയാണ് കോണ്‍ഗ്രസ്. അഴിമതിക്കേസില്‍ കുറ്റാരോപിതനായി അറസ്റ്റിലാകുന്ന ഒരാളെ പിന്തുണക്കുന്നതിലെ രാഷ്ട്രീയ സാംഗത്യം ബി.ജെ.പി ഒഴികെ മറ്റൊരു പാര്‍ട്ടിയും ഇതുവരെ ചോദ്യം ചെയ്തിട്ടുമില്ല. ചിദംബരത്തിന്റെ അറസ്റ്റ് നിയമം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നില്ലെന്ന് വളരെ വ്യക്തമായിരുന്നു. പി.ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യത്തിനൊപ്പം നിന്ന് സി.ബി.ഐ നിയമത്തിന്റെ മതില്‍ ചാടി കടന്ന് പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. കൂട്ടിലടച്ച തത്തയെന്ന് മുമ്പ് സി.ബി.ഐ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അതുക്കും മേലെ എന്ത് വിശേഷണവും ചേരും വിധം സി.ബി.ഐ മാറിയിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമല്ല പോകുകയെന്ന പ്രഖ്യാപനം കൂടിയാണിത്. വിയോജിപ്പുകള്‍ ഉയര്‍ത്തുന്നവരെ തേടി കയ്യാമവുമായി സി.ബി.ഐ ഒപ്പമുണ്ടെന്ന ഭീഷണി ചിദംബരത്തിന്റെ അറസ്റ്റിനൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.
അസാധാരണമായ സംഭവ വികാസങ്ങളാണ് രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ എതിര്‍പ്പുകളെ നിശബ്ദമാക്കുന്ന ഏകാധിപത്യ രീതികളുടെ ലക്ഷണങ്ങള്‍ അതിവേഗം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏകശാസനകളിലേക്ക് രാജ്യം അടങ്ങിഒതുങ്ങുന്ന നാളുകളിലേക്ക് ഇനിയേറെ ദൂരമില്ലെന്ന തോന്നലാണ് രണ്ടാം മോദി സര്‍ക്കാര്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. കശ്മീരിനെ ഒരു സൂചനയായല്ല, തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പി.ചിദംബരം മറ്റൊരു തുടക്കമാണ്. ഇന്ത്യയിലെമ്പാടും നടക്കാന്‍ പോകുന്ന രാഷ്ട്രീയ വേട്ട, ചിദംബരത്തില്‍ തുടങ്ങിയിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രത്യേക താല്‍പര്യം ചിദംബരത്തിന്റെ അറസ്റ്റിലുണ്ടെന്ന വാദം ശക്തമാണ്. വ്യക്തിപരമായ പ്രതികാരം അറസ്റ്റിലൂടെ നടപ്പാക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവര്‍ മൂന്ന് മാസം ജയിലിലടക്കപ്പെട്ട അമിത്ഷായുടെ ചരിത്രം ഓര്‍മിപ്പിക്കുന്നുണ്ട്. 2010 ജൂലൈയില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അറസ്റ്റിലാകുമ്പോള്‍ പി.ചിദംബരമായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി. സൊറാബ്ദീന്‍ ഷെയ്ക്കിനേയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമിത് ഷാക്ക് മൂന്ന് മാസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാ ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് സി.ബി.ഐ കണ്ടെത്തുകയും കോടതിയില്‍ കുറ്റപത്രം നല്‍കുകയും ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഗുജറാത്ത് ഹൈക്കോടതി അമിത് ഷാക്ക് പിന്നീട് ജാമ്യം നല്‍കിയെങ്കിലും ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് മോദി അധികാരത്തിലെത്തിയ ശേഷമാണ് ഷാക്ക് ഗുജറാത്തില്‍ കാലു കുത്താനായത്. രണ്ടാം മോദി സര്‍ക്കാര്‍ ഇന്ത്യയിലാരംഭിച്ചിരിക്കുന്ന രാഷ്ട്രീയ വേട്ടയുടെ ആദ്യ ഇര ചിദംബരമായതിന് പിന്നില്‍ അമിത് ഷായുടെ പഴയ ജയില്‍ ചരിത്രവും പകപോക്കലുമുണ്ടെന്ന് നിഷേധിക്കാനാകില്ല. ഒരു ദിവസമെങ്കിലും ചിദംബരത്തെ ജയിലറക്കുള്ളിലാക്കുകയെന്ന ഗൂഢലക്ഷ്യമാണ് സി.ബി.ഐയിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി സാധ്യമാക്കിയിരിക്കുന്നത്.
പി.ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് സി.ബി.ഐ സ്വീകരിച്ച രീതി കേട്ടുകേള്‍വിയില്ലാത്തത് മാത്രമല്ല, തികച്ചും നാടകീയം കൂടിയായിരുന്നു. ആരോ എഴുതിയ തിരക്കഥക്ക് വേഷമിട്ടവരെ പോലെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അഭിനയിച്ചു തകര്‍ക്കുകയായിരുന്നുവത്രെ. ഇല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ കസ്റ്റഡിയിലുണ്ടായിട്ടും കേസിനെ കുറിച്ച് ഒരക്ഷരം പോലും സി.ബി.ഐ ചോദിച്ചില്ല. പിന്നീട് ചിദംബരം ഓര്‍മപ്പെടുത്തിയപ്പോള്‍ മാത്രമാണ് സി.ബി.ഐ 12 ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇതില്‍ പകുതിയും ആറ് മാസം മുമ്പ് ചിദംബരം ഉത്തരം പറഞ്ഞ ചോദ്യങ്ങളും.
ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നിരസിച്ചതോടെയാണ് അറസ്റ്റ് നാടകം ആരംഭിക്കുന്നത്. ചിദംബരത്തിന്റെ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചാല്‍ ജാമ്യം കിട്ടുമെന്ന ഭയാശങ്കയില്‍ അറസ്റ്റ് വേഗത്തിലാക്കാനായിരുന്നു പിന്നീട് സി.ബി.ഐക്ക് ലഭിച്ച നിര്‍ദ്ദേശം. കേന്ദ്ര മന്ത്രിസഭയില്‍ ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിരുന്ന ഇപ്പോള്‍ രാജ്യസഭാംഗമായ ഒരാളെ പിടികൂടുന്നതിന് സി.ബി.ഐ കാട്ടിയ ധൃതി മുമ്പൊരു കേസിലുമുണ്ടായിട്ടില്ല. മണിക്കൂറുകള്‍ ഇടവിട്ട് ചിദംബരത്തിന്റെ വീട്ടിലെത്തിയ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസ് പോലും പുറപ്പെടുവിച്ചു. സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയും മുമ്പ് ചിദംബരത്തെ അറസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സി.ബി.ഐയുടെ നീക്കങ്ങള്‍. ഇതിന്റെ ഭാഗമായാണ് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം വീട്ടിലെത്തിയ ചിദംബരത്തെ അവിടെ നിന്നും സി.ബി.ഐ അറസ്റ്റ് ചെയ്തത്. രാത്രി 8.15നാണ് പി ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയത്. കഴിയുമെങ്കില്‍ എ.ഐ.സി.സി ആസ്ഥാനത്ത് നിന്നും അറസ്റ്റ് ചെയ്യുകയെന്ന സി.ബി.ഐ നീ്ക്കം മനസ്സിലാക്കിയ ചിദംബരം പെട്ടെന്ന് പത്രസമ്മേളനം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. 8.30 ഓടെ ചിദംബരം വസതിയില്‍ എത്തി. എ.ഐ.സി.സി ആസ്ഥാനത്തുനിന്നും ചിദംബരത്തിന്റെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ വീടിന്റെ മതില്‍ ചാടിക്കടന്ന് വീട്ടുവളപ്പില്‍ എത്തി. പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 9.45 ഓടെ അറസ്റ്റ് ചെയ്ത് സി.ബി.ഐ ആസ്ഥാനത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇന്ത്യയിലെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിനെ കൈകാര്യം ചെയ്ത രീതി മുമ്പൊരിക്കലും സി.ബി.ഐ നടത്തിയിട്ടില്ല.
മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ ഒരാളോടുള്ള പക, അദ്ദേഹത്തിന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കുന്നതിലേക്കാണ് നയിച്ചത്. ഇനിയും കുറ്റപത്രം നല്‍കിയിട്ടില്ലാത്ത കേസിലാണ് ധൃതിപിടിച്ചുള്ള അറസ്റ്റ് നടന്നത്. കുറ്റപത്രം തയാറാക്കി കേസ് കോടതിയില്‍ എത്തിയാല്‍ നിലനില്‍ക്കുമോയെന്ന വിശ്വാസക്കുറവ് സി.ബി.ഐക്കുണ്ടെന്ന് അവരുടെ നടപടികളില്‍ നിന്ന് വ്യക്തമാണ്. ഐ.എന്‍.എക്‌സ് മീഡിയ വിദേശപണം സ്വീകരിച്ചതു സംബന്ധിച്ചാണ് കേസ്. 2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയ ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് ഐഎന്‍എക്‌സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നല്‍കുകയും ചെയ്്തു. ധനമന്ത്രാലയത്തിന്റെ നടപടി ചട്ടങ്ങള്‍ ലംഘിച്ചായിരുന്നുവെന്നാണ് സി.ബി.ഐ പറയുന്നത്. ഇതിനായി കേസില്‍ മുഖ്യപ്രതിയാകേണ്ട ഇന്ദ്രാണി മുഖര്‍ജിയെ മാപ്പുസാക്ഷിയാക്കിയാണ് സി.ബി.ഐ കരട് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഒന്നര വര്‍ഷം മുമ്പുള്ള ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
സ്വന്തം മകളെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ വാസം അനുഷ്ഠിക്കുന്ന സ്ത്രീയാണ് ഇന്ദ്രാണി മുഖര്‍ജി. ദില്ലിയിലെ ഹോട്ടല്‍ ഹയാത്തില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിഫലമായി കാര്‍ത്തി ഒരു കോടി ഡോളര്‍ ആവശ്യപ്പെട്ടെന്നാണ് ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി. സ്വന്തം മകളെ കൊലപ്പെടുത്തിയ സ്ത്രീയുടെ മൊഴിക്ക് സി.ബി.ഐ നല്‍കുന്ന പ്രാധാന്യം ആരെയും അമ്പരപ്പിക്കുന്നതാണ്. കേസ് കോടതിയില്‍ നിലനില്‍ക്കില്ലെങ്കിലും അറസ്റ്റ് ചെയ്ത് ചിദംബരത്തെ ജയിലിലടക്കുകയെന്ന പ്രതികാര രാഷ്ട്രീയമാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ അതീവ സമ്പന്ന ശിവഗംഗ ചെട്ടിയാര്‍ കുടുംബത്തില്‍ ജനിച്ച പളനിയപ്പന്‍ ചിദംബരത്തെ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്യുമ്പോള്‍, പ്രതിപക്ഷ നേതാക്കളെ ഭീഷണിയുടെ കത്തിമുനയില്‍ നിര്‍ത്താമെന്ന ചിന്തയാണ് ബി.ജെ.പി നേതാക്കളെ ഭരിക്കുന്നത്. ഇന്ത്യ നേരിടുന്ന സാമ്പത്തിക അരാജകത്വത്തെ വിശദീകരിക്കാന്‍ പ്രാപ്തിയുള്ള ഒരു പ്രതിപക്ഷ നേതാവിന്റെ വായടപ്പിക്കാനുള്ള നീക്കം കൂടിയാണിത്. പ്രതിപക്ഷ നിരലിയെ വിമര്‍ശകരെ മാത്രമല്ല, സ്വന്തം ചേരിയിലെ എതിരാളികള്‍ക്ക് നേരെയും കേന്ദ്ര സര്‍ക്കാര്‍ ഭീഷണി മുഴക്കുന്നുണ്ട്. മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയെ മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തത് ഇതിന്റെ ഭാഗമായാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിലായിരുന്നു ചോദ്യം ചെയ്യല്‍. ചിദംബരത്തിന്റെ അറസ്റ്റില്‍ കോണ്‍ഗ്രസ് പ്രതികരിച്ച അതേതലത്തില്‍ തന്നെയാണ് നവ നിര്‍മാണ്‍ സേനയും പ്രസ്താവന നടത്തിയത്. രാഷ്ട്രീയ പക പോക്കലെന്നായിരുന്നു നവ നിര്‍മാണ്‍ സേന നേതാക്കളുടെയും പ്രതികരണം. എംഎന്‍എസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ഉളളവരെ മുംബൈ പൊലീസ് കരുതല്‍ തടങ്കലിലാക്കിയ ശേഷമായിരുന്നു രാജ് താക്കറെയെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.
കശ്മീരില്‍ നിന്നും ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള ദൂരം കുറഞ്ഞു വരുന്നുവെന്ന് ഈ രണ്ട് സംഭവങ്ങളും സൂചിപ്പിക്കുന്നു. ഭരണഘടനാ ശില്‍പി ഡോ.അംബേദ്കര്‍ നല്‍കിയ മുന്നറിയിപ്പ് ഇനിയെങ്കിലും ജനാധിപത്യ വാദികള്‍ ഓര്‍മിക്കേണ്ടതുണ്ടെന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ‘പുതുതായി ജനിച്ച ഈ ജനാധിപത്യം, അതിന്റെ ജനാധിപത്യ രൂപത്തില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറാം. വാസ്തവത്തില്‍ സ്വേച്ഛാധിപത്യത്തിലേക്കുള്ള വഴിമാറ്റത്തിനുള്ള സാധ്യത വളരെ വലുതാണ്’. അംബേദ്കര്‍ നല്‍കിയ മുന്നറിയിപ്പ് സാധുവായി വന്നിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ബോധപൂര്‍വം വിസമ്മതിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ഇനി ഏറെക്കാലം കണ്ണടച്ച് ഇരുട്ടാക്കാന്‍ ആര്‍ക്കുമാകില്ല. ഫാസിസം ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ലോകത്തേക്ക് ഇടിച്ചുകയറി എത്തിയിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ലഹരിസംഘമായ എസ്.എഫ്.ഐ

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്.

Published

on

കളമശ്ശേരി പോളി ടെക്‌നിക്ക് മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്.എഫ്.ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്കെതിരെ സാംസ്‌കാരിക കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്‌നിക്കിന്റെ പെരിയാര്‍ ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്‍ ഒരുമുറിയില്‍ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്‍ നിന്ന് മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്‍ നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ 3 കാമ്പസുകള്‍ ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ റാഗിങിന്റെ പേരില്‍ നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്‍ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. കാലടി സംസ്‌കൃത കോളജില്‍ എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര്‍ മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ ആള്‍മാറാട്ട കേസില്‍ ഉള്‍പ്പെടുന്നതും ജില്ലാ നേതാക്കള്‍ വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശ നമുയരുകയുണ്ടായി. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്‍ന്നിരുന്നത്. ക്രമിനല്‍ പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്‍ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്‍ വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്‍പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.

ലഹരിക്കേസുകളും കൊലപാതകങ്ങളുള്‍പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടാലും നിര്‍ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്‍വിനിയോഗത്തിലുടെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്‍ എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്രമിനല്‍ സംഘം നല്‍കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്‍ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഈ ക്രമിനല്‍ സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്‍ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന്‍ പ്രഖ്യാപിച്ച സര്‍ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.

Continue Reading

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Trending