കാഠ് വപീഡനത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം പിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ സന്ദര്‍ശിക്കും. മുസ്ലിം ലീഗിന്റെ നിയമ സഹായങ്ങളെ കുറിച്ച് അറിയിക്കാനും കുടുംബത്തിന്റെ ദുഖഃത്തില്‍ പങ്കു ചേരലുമാണ് ലക്ഷ്യമെന്ന് എം പി അറിയിച്ചു. സുജ്മനര്‍വാള്‍ മുതല്‍ ഗാന്ധനഗര്‍ വരെ നടക്കുന്ന സമാധാന റാലിയിലും ഇ.ടി യുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് പ്രതിനിധി സംഘം പങ്കെടുക്കും. മുഹമ്മദ് കോയ തിരുന്നാവായ, ലത്തീഫ് രാമനാട്ടുകര, റഷീദ് മൂര്‍ക്കനാട്, അഷ്‌റഫ് അറപ്പുഴ, സിറാജ് നദ്‌വി, അഷ്‌റഫ് ഹുദവി എന്നിവരാണ് സംഘത്തുള്ളത്.