kerala
വഖഫ് നിയമ ഭേദഗതി; ജെപിസി റിപ്പോര്‍ട്ട് അട്ടിമറിച്ച കേന്ദ്ര നടപടിക്കെതിരെ കക്ഷി നേതാക്കളുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍
ബിജെപി ഏറെ പ്രാകൃത സ്വഭാവത്തിലാണ് ജെപിസി റിപ്പോര്‍ട്ട് മാറ്റിയതെന്നും എല്ലാ പാര്‍ലമെന്റ് മര്യാദയും ലംഘിച്ചെന്നും ഇ.ടി കുറ്റപ്പെടുത്തി

വഖഫ് നിയമ ഭേദഗതിയില്‍ ജെപിസി റിപ്പോര്‍ട്ട് അട്ടിമറിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന കക്ഷി നേതാക്കളുടെ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയും മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ബിജെപി ഏറെ പ്രാകൃത സ്വഭാവത്തിലാണ് ജെപിസി റിപ്പോര്‍ട്ട് മാറ്റിയതെന്നും എല്ലാ പാര്‍ലമെന്റ് മര്യാദയും ലംഘിച്ചെന്നും ഇ.ടി കുറ്റപ്പെടുത്തി. ജനാധിപത്യ സംവിധാനങ്ങളെ തകിടം മറിക്കുന്ന വിധത്തില്‍ സ്റ്റീം റോളര്‍ പ്രയോഗമാണ് സര്‍ക്കാര്‍ നടത്തിയത്.
പാര്‍ലമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട ചുമതല നിയമ നിര്‍മാണമാണ്. നിയമനിര്‍മാണത്തെ തകര്‍ക്കുന്നതിലൂടെ പാര്‍ലമെന്റിനെ അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇന്ത്യയില്‍ ഇപ്പോള്‍ പാര്‍ലമെന്റിലെ നിയമനിര്‍മ്മാണ പ്രക്രിയ അപകടത്തിലേക്ക് നീങ്ങുകയാണ്. ഈ നയത്തെ ശക്തമായി ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് എതിര്‍ക്കുമെന്നും ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ട് ഇ.ടി വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിനെ ജെപിസി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നത് അവരുടെ ദുരുദ്ദേശ്യം കൊണ്ട് മാത്രമാണ്. ലോക്സഭയില്‍ മൂന്നും രാജ്യസഭയില്‍ രണ്ടും അടക്കം 5 എംപിമാര്‍ ഉള്ള പാര്‍ട്ടിയെ ഈ കമ്മിറ്റിയില്‍ എടുക്കാതെ ഒരംഗം മാത്രമുള്ള പാര്‍ട്ടിയുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുകയാണ് ഇവര്‍ ചെയ്തിട്ടുള്ളത്. വഖഫ് പോലുള്ള കമ്മിറ്റിയില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ഒരു അംഗത്തെ എടുക്കാതിരിക്കാനുള്ള അയോഗ്യത എന്താണെന്ന് ഗവണ്മെന്റ് വ്യക്തമാക്കണമെന്നും യോഗത്തില്‍ ഇ.ടി ആവശ്യപ്പെട്ടു.
ഇപ്രാവശ്യം ഹജ്ജിനു പോകുന്നവരോടും സര്‍ക്കാര്‍ കാണിക്കുന്നത് വലിയ ക്രൂരതയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഹജ്ജിനു പോകുന്ന എംബാര്‍ക്കേഷന്‍ പോയിന്റ് കോഴിക്കോടാണ്. യു.പി കഴിഞ്ഞാല്‍ ഏറ്റവും വലിയ എംബാര്‍ക്കേഷന്‍ പോയിന്റായി കണക്കാക്കുന്നത് കോഴിക്കോടാണ്. കേരളത്തിന്റെ ഹജ്ജ് ഹൗസ് പ്രവര്‍ത്തിക്കുന്നതും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് കരിപ്പൂരിലാണ്. കണ്ണൂരിലും കൊച്ചിയിലുമുള്ള വിമാന ചാര്‍ജിനേക്കാള്‍ 40000 രൂപ കൂടുതലായി ഓരോ ഹാജിയും എയര്‍ ഇന്ത്യക്ക് ടിക്കറ്റ് ചാര്‍ജ് ആയി കൊടുക്കേണ്ടി വരുന്ന സ്ഥിതിയാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിയെ കണ്ടിരുന്നു. അദ്ദേഹം ആശ്വാസകരമായിട്ടാണ് സംസാരിച്ചതെങ്കിലും ഇതുവരെ അക്കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. അത് അടിയന്തര പ്രാധാന്യത്തോടെ കൂടി പരിഹരിയ്ക്കണമെന്നും എം.പി യോഗത്തില്‍ വ്യക്തമാക്കി. യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ ജെ.പി. നദ്ധ, രാജ്നാഥ് സിംഗ്, കിരണ്‍ റിജിജു, അര്ജുന് റാം മേഘവള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
kerala
സ്വര്‍ണവില വീണ്ടും കൂടി; ഏഴു ദിവസത്തിനിടെ 3000 രൂപ വര്‍ധിച്ചു
സ്വര്‍ണവില 72,000 ലേക്ക് കുതിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും കയറ്റം. ഇന്ന് 360 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില പവന് 71,800 രൂപയായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 1760 രൂപ വര്‍ധിച്ചിരുന്നു. അതേസമയം ഗ്രാമിന ്45 രൂപയായി വര്‍ധിച്ച് 8975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തില്‍ സ്വര്‍ണവില 68,880ത്തിലേക്ക് കുത്തനെ കുറഞ്ഞ സാഹചര്യം ഉണ്ടായിരുന്നു. അന്ന് ഒറ്റയടിക്ക് വില 1560 രൂപയായി കുറഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ണവില 70,000ല്‍ എത്തി നില്ക്കുന്ന സാഹചര്യത്തിലാണ് ഒറ്റയടിക്ക് ഏഴായിരം രൂപയായി ഏഴുദിവസത്തിനകം കുതിച്ചത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ചൈന അമേരിക്ക വ്യാപാരയുദ്ധം ശമനമായതും തുടങ്ങി നിരവധി ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധിനിച്ചേക്കാം. കഴിഞ്ഞ മാസങ്ങളായി സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം.
അതേസമയം സ്വര്‍ണവില ഇടിയാന്‍ കാരണമായത് ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് വന്നപ്പോള്‍ നിക്ഷേപകര്‍ അങ്ങോട്ട് നീങ്ങിയതാണ്.
kerala
കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 21കാരനെ കണ്ടെത്തി

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 21കാരനെ കണ്ടെത്തി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. അന്നൂസിനെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും. അഞ്ചുദിവസം മുന്‍പാണ് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.
അന്നൂസിനെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന് , അനസ് എന്നിവരാണ് പിടിയിലായത്. പൊലീസ് പിന്നിലുണ്ടെന്ന് മനസിലാക്കിയ സംഘം അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം.
സഹോദരന് വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.എന്നാല്‍ അന്നൂസ് റോഷനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.
kerala
ഓപ്പറേഷന് സിന്ദൂര്‍; രാജ്യത്തിന്റെ നയം വിശദീകരിക്കാന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ഇടി മുഹമ്മദ് ബഷീര്‍ എംപിയും
ഇന്ത്യന്‍ നയം ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ഔദ്യോഗിക ദൗത്യവുമായി മുസ്ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യാത്രതിരിച്ചു.

ഇന്ത്യന്‍ നയം ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ഔദ്യോഗിക ദൗത്യവുമായി മുസ്ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യാത്രതിരിച്ചു. ഇന്നലെ രാത്രി യു.എ.ഇയിലെത്തിയ ശ്രീകാന്ത് ഏകനാഥ് ഷിണ്ടെ തലവനായ സംഘം സിയേറ ലിയോണ, ലിബിയ, ഗോംഗോ തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. എം.പിമാരായ അതുല്‍ഗാര്‍ഗ്, സസ്മിത് പത്ര, മനന്‍ കുമാര്‍ മിശ്ര, എസ്.എസ് ആലുവാലിയ, സുജന്‍ ചിനോയ് എന്നിവരാണ് സംഘത്തിലുളളത്.
ലോകസമാധാനത്തിന് ഇന്ത്യ നല്കുന്ന സേവനങ്ങളും അക്കാര്യത്തിലുള്ള പ്രതിബദ്ധതയും ഭീകരതക്കെതിരായ സുതാര്യമായ നിലപാടുകളും ലോകത്തെ ബോധ്യപ്പെടുത്തുകയാണ് പര്യടത്തിന്റെ ലക്ഷ്യമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ സഹായത്തോടെ പെഹല്‍ഗാമില്‍ 26 നിരപരാധികളെയാണ് ഭീകകര്‍ വകവരുത്തിയത്. ഇക്കാര്യത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്കി കൃത്യമായാണ് ഇന്ത്യ അവരെ പ്രഹരിച്ചത്.
തുറന്നതും നേരെയുളളതുമായ സമീപനമാണ് ഇന്ത്യയുടേത്. പാക്കിസ്ഥാന് എക്കാലവും വളഞ്ഞവഴിയില്‍ തീവ്രവാദികളെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്നു. ഇന്ത്യ ഓപ്പറേഷന് സിന്ദൂര്‍ നടപ്പാക്കിയപ്പോഴും സാധാരണക്കാര്‍ക്ക് ഹാനിവരുത്താതിരിക്കാന് പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യന്‍ പട്ടാളത്തിന്റെ ഈ സൂക്ഷ്മതയോടെയുളള ആര്‍ജ്ജവത്തിന് പാക്കിസ്ഥാന് തിരിച്ചടിച്ചതു പോലും സാധാരണക്കാരെ ഉന്നമിട്ടായിരുന്നു. ഇന്ത്യക്കും ലോകത്തിനും സമാധാനത്തോടെ ജീവിക്കണം. അതിന് പാക്കിസ്ഥാന് ഊട്ടിവളര്‍ത്തുന്ന ഭീകരത തലപൊക്കരുതെന്നുമുള്ള ഉറച്ചതും സുതാര്യവുമായ നിലപാട് ഉത്തവദാത്വമേല്‍പ്പിക്കപ്പെട്ട രാജ്യങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇ.ടി പറഞ്ഞു.
-
kerala16 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി