Connect with us

india

ഭാരത് ജോഡോ യാത്രാ: എഴുതി തള്ളിയവരുടെ മുന്നിലെ പുതിയ കാലൊച്ച; ഇ.ടി മുഹമ്മദ് ബഷീര്‍

ഇന്ത്യയില്‍ ബിജെപി വിരുദ്ധ വികാരത്തിന്റെ അലയടികള്‍ക്ക് എന്തുമാത്രം ശക്തിയുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടുമാണ് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര

Published

on

ഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ യാത്രാ ബിജെപി വിരുദ്ധയടെ ശക്തി പ്രഖ്യാപിക്കുന്നതായിരുന്നു എന്ന് ഇടി മുഹമ്മദ് ബഷീര്‍. ഇന്ത്യയാകെ ഇളക്കിമറിച്ചുകൊണ്ടും ഇന്ത്യയില്‍ ബിജെപി വിരുദ്ധ വികാരത്തിന്റെ അലയടികള്‍ക്ക് എന്തുമാത്രം ശക്തിയുണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ടുമാണ് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ഇന്ന് ജമ്മു കാശ്മീരില്‍ സമാപിച്ചതെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ത്യയുടെ തെക്കേയറ്റത്തെ കന്യാകുമാരി കശ്മീര്‍ വരെയുള്ള ദൂരം ജനങ്ങളുടെ ആവേശം നെഞ്ചിലേറ്റി ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയക്കാരനും ഇത്രയും ഭംഗിയായി നിര്‍വഹിച്ചിട്ടില്ലാത്തൊരു പവിത്ര ദൗത്യമാണ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചതെന്നും അദേഹം കുറിച്ചു.

കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞുവെന്ന് സ്വപ്നം കാണുന്നവര്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസിനെ എഴുതി തള്ളാന്‍ വരട്ടെ, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പുതിയ ഒരു രാഷ്ട്രീയ സാഹചര്യം ഉരിതിരിഞ്ഞുവരാന്‍ പോകുന്നുവെന്നതിന്റെ കാലടിയൊച്ചകളാണ് ഈ ജോഡോ യാത്ര നല്‍കിയിട്ടുള്ളതെന്നും അദേഹം വ്യക്തമാക്കി.

തങ്ങളുടെ കയ്യിലുള്ള എല്ലാ അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ചാലും നരേന്ദ്ര മോദി ഗവണ്‍മെന്റിന് എതിരായി ആളിപ്പടരുന്ന ജനരോഷം തണുപ്പിക്കാന്‍ ഭരണകൂടത്തിന് കഴിയില്ലെന്ന് വ്യക്തമായ മുന്നറിയിപ്പും ഉണ്ടായിരുന്നു എന്ന് അദേഹം പറഞ്ഞു.

ഏറ്റവും പ്രധാനമായത് ജനങ്ങളുടെ വളരെ വലിയ തോതിലുള്ള പങ്കാളിത്തമാണ്. ആ പങ്കാളിത്തം നാളത്തെ ഇന്ത്യയിലെ അവര്‍ ആഗ്രഹിക്കുന്ന പരിവര്‍ത്തനത്തിന്റെ ഉജ്വലമായ പ്രഖ്യാപനം കൂടിയാണ്. സമാപന സമ്മേളനത്തില്‍ മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് നവാസ് കനി എം പി പങ്കെടുത്തു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യയിലെ 61 ശതമാനം പ്രദേശവും ഭൂകമ്പ സാധ്യതയില്‍

രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈന്‍ കോഡ് അനുസരിച്ചാണ് ഈ നിഗമനം.

Published

on

എവറസ്റ്റ് പുതിയ സീസ്മിക് സൊണേഷന്‍ മാപ്പില്‍ ഭൂകമ്പ സാധ്യത കൂടിയ മേഖലയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇന്ത്യയിലെ 61 ശതമാനം പ്രദേശവും ഭൂകമ്പ സാധ്യതയില്‍. ഇതനുസരിച്ച് രാജ്യത്തെ 75 ശതമാനം ജനങ്ങളും ജീവിക്കുന്നത് ഭുകമ്പ സാധ്യതാ മേഖയിലാണ്. രാജ്യത്തെ പുതിയ ഭൂകമ്പ ഡിസൈന്‍ കോഡ് അനുസരിച്ചാണ് ഈ നിഗമനം.

നേരത്തെ ഹൈ റിസ്‌ക് സോണ്‍ നാലിലും അഞ്ചിലുമായി മാറിമാറി നിന്ന ഹിമാലയം ഇന്ന് അഞ്ചിലാണ് കാണുന്നത്. വാദിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ഡയറക്ടറും നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി മുന്‍ ഡയറക്ടറുമായ വിനീത് ഗെലോട്ടിന്റെ നേതൃത്വത്തിലാണ് പുതിയ മാപ്പ് തയ്യാറാക്കിയത്. നിലവില്‍ ഹിമാലയത്തില്‍ വന്‍ തോതിലുള്ള ഭൂകമ്പം സംഭവിച്ചിട്ട് 200 വര്‍ഷം കഴിഞ്ഞു. ഇന്ത്യയുടെ സാധ്യത കഴിഞ്ഞ ദശകത്തില്‍ കൂടുതലായി വര്‍ധിച്ച് കാണുന്നു.

ഹിമായലയത്തിന് ചുറ്റുമുള്ള പ്രദേശത്ത് സാധ്യത തെക്കോട്ട് വര്‍ധിച്ച് ഹിമാലയത്തിന്റെ മുന്‍ ഭാഗത്തായാണ് കാണുന്നത്. ഡെറാഡൂണിലെ മൊഹന്ദില്‍ തുടങ്ങി ഹിമാലയന്‍ ബെല്‍റ്റിലാകെ ഒരുപോലെയാണ് ഇതെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ മേഖലകളിലുള്ളവര്‍ നഗരങ്ങള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുന്‍ സാധ്യതാ മേഖലകള്‍, പഴയ കണക്കുകള്‍, ജിയോളജി, മണ്ണ് ഘടനകള്‍ എനിങ്ങനെയുള്ള നിലവിലുളള കണക്കുകൂട്ടലുകള്‍കൊണ്ട് കാര്യമില്ലെന്നും അന്തര്‍ദേശീയമായി അംഗീകരിച്ച പുതിയ മാനദണ്ഡങ്ങളാണ് കണക്കാക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു.

Continue Reading

india

അഞ്ചു വയസ്സുകാരിയെ 90,000 രൂപയ്ക്ക് വിറ്റ അമ്മാവന്‍; മുംബൈ പൊലീസിന്റെ സമയോചിത ഇടപെടല്‍

മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി.

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി. 90,000 രൂപയ്ക്കാണ് കുട്ടിയെ അമ്മാവനും ഭാര്യയും ഒരു സംഘത്തിന് വിറ്റത്. പിന്നാലെ ആ സംഘം കുട്ടിയെ 1,80,000 രൂപയ്ക്ക് വീണ്ടും വില്‍പന നടത്തുകയും ചെയ്തു. മറുവില്‍പന നടത്തിയ സംഘത്തിന്റെ പക്കല്‍ നിന്നാണ് പൊലീസിന് കുട്ടിയെ കണ്ടെത്താനായത്. കൃത്യമായ സമയത്ത് നടത്തിയ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്.

Continue Reading

india

രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ദലിതനായത്‌കൊണ്ട്; അവധേഷ് പ്രസാദ്

ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ദലിതനായത്‌കൊണ്ടെന്ന് ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ എം.പിയായ അവധേഷ് പ്രസാദ്. ക്ഷേത്രവിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും അവധേഷ് പ്രസാദ് പറഞ്ഞു. ‘രാമക്ഷേത്രം ധര്‍മ ധ്വജമാണ്, രാഷ്ട്രീയമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദലിതനായതുകൊണ്ടാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അവധേഷ് ആരോപിച്ചു.

ഭരണഘടനാ ദിനത്തില്‍ ബി.ജെ.പി നടത്തുന്ന ആഘോഷങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്നും എസ്.പി എം.പി ആരോപിച്ചു. ഭരണഘടനയുടെ തത്വങ്ങള്‍ ബി.ജെ.പി പാലിക്കുന്നില്ലെന്നും, ദലിത് വിഭാഗക്കാരനായ തന്നെ ഒഴിവാക്കിയ നടപടി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥലം എംപിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശനമുയര്‍ത്തി. അവധേഷ് പ്രസാദ് ദലിത് വിഭാഗത്തില്‍ നിന്നുള്ള എം.പിയായതുകൊണ്ടാണ് ക്ഷേത്ര ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ മസൂദ് ആരോപിച്ചു.

Continue Reading

Trending