Connect with us

Football

ഇന്ത്യയില്‍ നടക്കേണ്ട അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ് റദ്ദാക്കി

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് തീരുമാനമെന്നാണ് ഫിഫയുടെ വിശദീകരണം

Published

on

വാഷിങ്ടണ്‍: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് റദ്ദാക്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. 2022 ലെ ലോകകപ്പിന് ഇന്ത്യ വേദിയാകുമെന്നും ഫിഫ അറിയിച്ചു. 2020 നവംബറില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റായിരുന്നു ഇത്.

എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ 2021 ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. 2020 ല്‍ നടക്കേണ്ട അണ്ടര്‍ 20 വനിതാ ലോകകപ്പും മാറ്റിയിട്ടുണ്ട്.

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കിയാണ് തീരുമാനമെന്നാണ് ഫിഫയുടെ വിശദീകരണം.

 

Football

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 150-ാം മത്സരത്തിന് ഛേത്രി; ആദരിക്കാനൊരുങ്ങി എ.ഐ.എഫ്.എഫ്

2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു.

Published

on

 ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി. എന്നാൽ താൻ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഛേത്രി. രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണം. തന്നെ സംബന്ധിച്ച് അതുപോലും ഒരു വലിയ ദൂരമായിരുന്നുവെന്ന് ഛേത്രി പറഞ്ഞു.

ആലോചിച്ചാൽ ഇതൊരു അവിശ്വസനീയമായ നേട്ടമാണ്. താൻ വലിയ ഭാ​ഗ്യവാനാണ്. കുറച്ച് ദിവസം മുമ്പാണ് താൻ കരിയറിലെ 150-ാം മത്സരത്തിലേക്ക് എത്തുന്നുവെന്ന് മനസിലാക്കിയത്. ഈ വലിയ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഛേത്രി വ്യക്തമാക്കി.
2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരവും ഛേത്രിയാണ്. 39കാരനായ ഛേത്രി 93 ​ഗോളുകൾ ഇതിനോടകം നേടിക്കഴി‍ഞ്ഞു.

Continue Reading

Football

ഇംഗ്ലണ്ടിന് വന്‍ തിരിച്ചടി; ബ്രസീലിനെതിരെ കളിക്കാന്‍ സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഇല്ല

ബുണ്ടസ്ലീഗയില്‍ കഴിഞ്ഞയാഴ്ച ഡാരംസ്റ്റാഡിനെതിരെ നടന്ന മത്സരത്തിനിടെയാണ് ഇംഗ്ലീഷ് നായകന് പരിക്കേല്‍ക്കുന്നത്.

Published

on

ശനിയാഴ്ച ബ്രസീലിനെതിരെ നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ കളിക്കില്ല. അടുത്തയാഴ്ച ബെല്‍ജിയത്തിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലും കെയ്‌നിന്റെ സാന്നിധ്യം സംശയമാണ്. ബുണ്ടസ്ലീഗയില്‍ കഴിഞ്ഞയാഴ്ച ഡാരംസ്റ്റാഡിനെതിരെ നടന്ന മത്സരത്തിനിടെയാണ് ഇംഗ്ലീഷ് നായകന് പരിക്കേല്‍ക്കുന്നത്.

ജര്‍മ്മനിയില്‍ നടക്കുന്ന യൂറോ കപ്പ് ഫുട്‌ബോളിന് മുമ്പായാണ് ഇംഗ്ലീഷ് ടീം രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്. രണ്ട് മത്സരങ്ങളിലും കളിച്ചില്ലെങ്കിലും ബയേണ്‍ താരം ഹാരി കെയ്ന്‍ യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ സ്ഥാനം ഉറപ്പാണ്. അതിനിടെ മറ്റ് ചില ഇംഗ്ലണ്ടിന്റെ സുപ്രധാന താരങ്ങളും പരിക്കിന്റെ പിടിയിലുണ്ട്.

ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണും കോള്‍ പാല്‍മറും കളിക്കില്ലെന്ന് ഇംഗ്ലണ്ട് പരിശീലകന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇരുവരും ബെല്‍ജിയത്തിനിയെതിരായ മത്സരത്തില്‍ തിരിച്ചുവന്നേക്കും. ബുക്കായോ സാക്ക നേരത്തെ തന്നെ പരിക്കിനെ തുടര്‍ന്ന് പിന്മാറിയിരുന്നു. ഒല്ലി വാട്ട്കിന്‍സ്, ഇവാന്‍ ടോണി എന്നിവര്‍ ഇംഗ്ലണ്ട് ടീമില്‍ കളിച്ചേക്കുമെന്നാണ് സൂചന.

Continue Reading

Football

നോമ്പിൽ പിറന്ന മാജിക് ഗോൾ

റമസാൻ വ്രതമെടുത്തായിരുന്നു അമാദ് എഫ്.എ കപ്പിൽ കളിച്ചത്

Published

on

ആ ഗോള്‍ ലോകം മറക്കില്ല. അതിസുന്ദരമായ അവസാന നിമിഷ ഗോള്‍. ഇംഗ്ലീഷുകാര്‍ക്ക് പ്രിയപ്പെട്ട ചാമ്പ്യന്‍ഷിപ്പാണ് എഫ്.എ കപ്പ്. ലോക ഫുട്ബോളിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും പഴക്കമേറിയ കാല്‍പ്പന്ത് മാമാങ്കം. അതിന്റെ നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനല്‍. വെംബ്ലിയെന്ന വിഖ്യാത വേ ദിയില്‍ മാറ്റുരക്കുന്നത് രണ്ട് കൊലകൊമ്പന്മാര്‍ ലിവര്‍പൂളും – മാഞ്ചസ്റ്റര്‍ യുനൈറ്റഡും. ജുര്‍ഗന്‍ ക്ലോപ്പെ എ ന്ന ജര്‍മന്‍ പരിശീലകന്റെ ലക്ഷ്യം സീസണില്‍ നാല് കിരീടങ്ങളായിരുന്നു. കറബാവോ കപ്പ് സ്വന്തമാക്കിയ മി വില്‍ എഫ്.എ കപ്പും യൂ റോപ്പയും പിന്നെ പ്രീമിയര്‍ ലീഗ് കിരീടവും ലക്ഷ്യമിട്ട ചുവപ്പന്‍ സംഘത്തില്‍ നിറെയ സൂപ്പര്‍ താരങ്ങള്‍.

മറു ഭാഗത്ത് തപ്പിതടയുന്ന, സീസണില്‍ ഒരു കിരീടത്തിന് പോലും സാധ്യതയില്ലാത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. സാധ്യതാപ്പട്ടികയില്‍ ലിവറിന് വ്യക്തമായ വോട്ട്. എന്നാല്‍ വെംബ്ലിയില്‍ യുനൈറ്റഡ് ആദ്യ വെടി പൊട്ടിക്കുന്നു. എന്നാല്‍ ആദ്യപകുതിയുടെ അവസാനത്തില്‍ ലിവര്‍ രണ്ട് ഗോളുകളുമായി തിരികെ വരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ അവസാ നത്തില്‍ യുനൈറ്റഡ് ആന്റണിയിലുടെ തിരികെ വരുന്നു. നിശ്ചിത സമയത്ത് മല്‍ സരം 2-2. പിന്നെ അധികസമയം. അവിടെയും ലിവര്‍ കരുത്ത് കാട്ടി തുടക്കത്തില്‍ തന്നെ ഗോള്‍ നേടുന്നു. എന്നാല്‍ മാര്‍ക്കസ് റാഷ് ഫോര്‍ഡ് എന്ന സൂപ്പര്‍ സ്‌ട്രൈക്കറിലുടെ യുനൈറ്റഡ് വീണ്ടും സമനിലയില്‍. ക്ലോക്കില്‍ സമയം 120 മിനുട്ടിലേക്ക് വരുന്ന ഘട്ടത്തിലതാ പന്തുമായി ഒരു ഇരുപത്തൊന്നുകാരന്‍ കുതിച്ചു കയറുന്നു. വിര്‍ജില്‍ വാന്‍ഡി ജികിനെ പോലുള്ള വമ്പന്‍ ഡിഫന്‍ഡര്‍മാരെ കാഴ്ച്ചക്കാരാക്കി അതാ അവന്‍ ബോക്‌സില്‍.

പിന്നെ ഇടത് വിംഗില്‍ നിന്നും വലത് ഭാഗത്തേക്ക് ക്ലാസ് ഷോട്ട്. ലിവര്‍ കാവല്‍ക്കാരന്‍ മുഴുനീളം ഡൈവ് ചെയ്തു നോക്കി. പക്ഷേ പന്ത് വലത് പോസ്റ്റിലേക്ക് ഉരുമി കയരി. മല്‍സരം 4-3ന് യുനൈറ്റഡ് വിജയിക്കുന്നു. തന്റെ സുന്ദര ഗോളില്‍ ആ യുവതാരം ജഴ്‌സിയൂരി. ഉടന്‍ തന്നെ റഫറി വിസിലുമായി പിറകെയെത്തി-അതാ ചുവപ്പ് കാര്‍ഡ്. പിന്നെ ലോംഗ് വി സില്‍…. ഫുട്‌ബോള്‍ ലോകം ആസ്വദിച്ച മെഗാ മല്‍സരം. ആരായിരുന്നു ആ വിജയ ഗോള്‍ നേ ടിയത്…? എല്ലാവരും തിരഞ്ഞത് ആ താരത്തെയായിരുന്നു -അമാദ് ഡിയാലോ എന്ന പ യ്യന്‍സ്… ഐവറി കോസ്റ്റില്‍ നിന്നുള്ള ഭാവി താരം. മത്സര ശേഷം അദ്ദേഹത്തെ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞു- കാലിയായ വയറുമായാണ് ഞാന്‍ കളിച്ചത്…. അതായിരുന്നു ആ ഗോളിന്റെ മഹത്വം… ഇതായിരുന്നു അമദിന്റെ വാ ക്കുകള്‍.

ആദ്യം പലര്‍ക്കും കാര്യം മനസിലായില്ല. പക്ഷേ അമാദ് വ്യക്തമാക്കി പറഞ്ഞു- ഞാന്‍ റമസാന്‍ വ്രതമെടുത്താണ് കളിച്ചത്. രാവിലെ മു തല്‍ ഒന്നും കഴിച്ചിട്ടില്ല. ദൈവത്തിന് വേണ്ടിയാണ് ഞാന്‍ വ്രതമെടുത്തത്. അതിനാല്‍ തന്നെ ആ ഗോള്‍ ദൈവത്തിന്റേ താണ്….വ്രതമെടുത്ത് കളിക്കുക എളുപ്പമല്ല. എന്നാല്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസ ുണ്ടെങ്കില്‍ എന്തും സാധ്യമാണ്… ഇത് മാത്രമായിരുന്നു വിശ്വാസിയായ അമാദ് ചെയ്തത്. റമസാന്‍ മാസത്തിന് തൊട്ട് മുമ്പ് തന്റെ സാമുഹ്യ മാധ്യമ അക്കൗണ്ടുകള്‍ അദ്ദേഹം മരവിപ്പിച്ചു. റമസാന്‍ മാസത്തിലെ പുണ്യം മനസിലാക്കി തന്നെയാണ് സാമുഹ്യ മാധ്യമ അക്കൗണ്ട് ഡിലിറ്റ് ചെയ്‌തെന്ന് താരം പറഞ്ഞു. പുണ്യമാസമാണിത്. സാമുഹ്യ മാധ്യമത്തില്‍ വരാറുള്ള ചീത്തയായ കാര്യങ്ങള്‍ കാണുകയും പ്രതികരിക്കുകയും ചെയ്താല്‍ വ്രതക്കാ ലത്തിലെ പുണ്യം നഷ്ടമാവും. അതിനാലാണ് അക്കൗണ്ടുകള്‍ ഡിആക്ടിവേറ്റ് ചെയ്തത്… അമാദിന്റെ റമസാന്‍ ഗോള്‍ ഇംഗ്ലീഷ് സോക്കര്‍ ലോകം മാത്രമല്ല ലോകത്താകമാനം ആഘോഷിക്കപ്പെട്ട കാഴ്ച്ചയില്‍ തല ഉയര്‍ത്തിയത് യുനൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗായിരുന്നു.

 

Continue Reading

Trending