Connect with us

Food

ഭക്ഷ്യവിഷബാധ; കാരണം, ലക്ഷണം, പ്രതിരോധം

കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ടു സ്ത്രികളാണ് ഭക്ഷ്യവിഷബാധ മൂലം കേരളത്തില്‍ മരണപ്പെട്ടത്

Published

on

ഈ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ടു സ്ത്രികളാണ് ഭക്ഷ്യവിഷബാധ മൂലം കേരളത്തില്‍ മരണപ്പെട്ടത്. കാസര്‍ഗോഡ് ഒരു വിദ്യാര്‍ഥിയും കോട്ടയത്ത് ആരോഗ്യവകുപ്പ് ജീവനക്കാരിയുമാണ് മരണപ്പെട്ടത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് നമ്മളെല്ലാവരും പുറത്തുപോയി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് ഒരു സ്ഥിരസംഭവമാണ്. അതുകൊണ്ടുതന്നെ എന്താണ് ഭക്ഷ്യവിഷബാധയെന്നും, ലക്ഷണങ്ങള്‍, നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കണം.

ഭക്ഷ്യവിഷബാധയെന്നാല്‍ മലിനമായതൊ, സുരക്ഷിതമല്ലാത്തതോ, പഴകിയതോ ആയ ഭക്ഷണമോ ജലമോ കഴിക്കുന്നത് കാരണം ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പറയുന്നതാണ്. ക്ലോസ്ട്രിഡിയം ഇനത്തില്‍പ്പെടുന്ന ബാക്ടീരിയളാണ് പ്രധാനമായും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത്. ക്ലോസ്ട്രിഡിയം, ബോട്ടുലിനം, സാല്‍മണൊല്ല, സ്‌റ്റെഫൈലോകോക്കസ് എന്നിവയും ഇതിനു കാരണമാകാറുണ്ട്. ഈ ബാക്ടീരിയകള്‍ പുറത്തുവിടുന്ന അപകടകാരികളായ ടോകസിനുകള്‍ ജീവനുതന്നെ ആപത്താണ്. വയറുവേദന, അതിസാരം, ഓക്കാനം, ഛര്‍ദ്ദി, വിശപ്പില്ലായ്മ, നേരിയപനി, തലവേദന, എന്നിവയാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍. 3 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന വയറിളക്കം, സംസാരത്തില്‍ വ്യക്തയില്ലായ്മ, കാഴ്ച്ചക്കുറവ്, നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍, വായവരണ്ടിരിക്കുന്നത്, മൂത്രം അല്‍പ്പാല്‍പ്പം പോവുക, രക്തം കലര്‍ന്ന മൂത്രം എന്നിവയാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കാണിക്കുക.

എങ്ങനെയെല്ലാം ഭക്ഷ്യവിഷബാധയെ തടയാം, പഴകിയ ആഹാരം കഴിക്കാതിരിക്കുക, രുചി, മണം, നിറം എന്നിവയില്‍ വ്യത്യാസമനുഭവപ്പെട്ടാല്‍ എത്ര രുചിയുള്ളതോ വിലകൂടിയതോ ആണെങ്കിലും അത് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പാകം ചെയ്ത ആഹാരം ഏറെനേരം തുറന്നു വയ്ക്കാതെ ചൂടോടെ കഴിക്കാന്‍ ശ്രമിക്കുക. പാകം ചെയ്ത മാംസം, മുട്ട, മത്സ്യം ഇവയൊന്നും അധികനേരം തുറന്ന് വെക്കരുത്. തണുത്ത ഭക്ഷണം നന്നായി ചൂടാക്കിയതിനു ശേഷം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കഴിയുന്നതും വീട്ടില്‍ നിന്നും തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. വ്യത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം കഴിക്കാതിരിക്കുക.

 

 

 

 

Food

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ ഇഫ്താര്‍ ഇന്ന്

Published

on

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ ഇഫ്താര്‍ ഇന്ന് ഹോട്ടല്‍ ഈസ്റ്റ് അവന്യൂ, നടക്കാവില്‍ വെച്ച് നടക്കും.

Continue Reading

Food

കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കി; പിഴയടക്കം പരാതിക്കാരന് തിരിച്ചു നൽകാന്‍ ഉപഭോക്തൃകമ്മീഷൻ ഉത്തരവ്

Published

on

കൃഷി ഉപേക്ഷിച്ചിട്ടും വിള ഇൻഷുറൻസിന് പണം ഈടാക്കിയ ബാങ്കിനോട് പിഴയടക്കം 149160 രൂപ പരാതിക്കാരന് തിരിച്ചു നൽകണമെന്ന് ഉപഭോക്തൃകമ്മീഷൻ ഉത്തരവിട്ടു. കുഴിപ്പുറം സ്വദേശി മുഹമ്മദലിയാണ് പരാതിക്കാരന്‍. കാർഷിക ആവശ്യത്തിനായി പരാതിക്കാരന്‍ 15 ലക്ഷം രൂപ കോട്ടയ്ക്കലിലെ സ്വകാര്യ ബാങ്കിൽ നിന്നും വായ എടുത്തിരുന്നു. കൃഷി നഷ്ടമായിട്ടും പരാതിക്കാരൻ വായ്പ തിരിച്ചടച്ചു. ഒപ്പം കൃഷി ഉപേക്ഷിച്ചതായും ബാങ്കിനെ അറിയിച്ചു. എന്നാൽ ബാങ്ക് അക്കൗണ്ട് അവസാനിപ്പിച്ചിരുന്നില്ല.

പിന്നീട് ബാങ്ക് അക്കൗണ്ടിൽ നിന്നും 97,518 രൂപ പിൻവലിച്ചതായി കണ്ടു. ബാങ്കിൽ പരാതിപ്പെട്ടപ്പോൾ വിള ഇൻഷുറസിലേക്കാണ് തുക പിന്‍വലിച്ചത് എന്നാണ് അറിയിച്ചത്. കൃഷി അവസാനിപ്പിക്കുകയും ലോൺ തിരിച്ചടച്ചതാണെന്ന് അറിയിച്ചെങ്കിലും പണം തിരിച്ചു നൽകിയില്ല. കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പണം തിരിച്ചു നൽകി. തുടർന്ന് 12,2971 രൂപ അടക്കണമെന്നും ഇല്ലെങ്കിൽ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുമെന്നും അറിയിച്ചുള്ള നോട്ടീസാണ് പരാതിക്കാരന് കിട്ടിയത്. മാത്രമല്ല അക്കൗണ്ടിൽ നിന്നും 89,160 രൂപ പിടിച്ചെടുക്കുകയും ചെയ്തു. പരാതിയുമായി ബാങ്കിനെ സമീപിച്ചെങ്കിലും പണമോ ലോൺ സമയത്ത് ബാങ്കിൽ നൽകിയ ആധാരമോ തിരിച്ചു നൽകാൻ തയ്യാറായില്ല.

തുടർന്നാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്. പരാതിക്കാരന്റെ ആധാരം കമ്മീഷൻ മുമ്പാകെ ഹാജരാക്കുകയും പരാതിക്കാരന് കൈമാറുകയും ചെയ്തു. തെളിവുകൾ പരിശോധിച്ച കമ്മീഷൻ ബാങ്കിന്റെ നടപടി അനുചിതവ്യാപാരമാണെന്നും സേവനത്തിൽ വീഴ്ചയുണ്ടെന്നും കണ്ടെത്തി. അനധികൃതമായി ഈടാക്കിയ 89,160 രൂപയും പിഴയായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരന് നല്കണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. വിധിസംഖ്യ ഒരു മാസത്തിനകം നൽകാത്തപക്ഷം വിധി തിയ്യതി മുതൽ 9% പലിശയും നല്കണമെന്നും വിധിയിൽ പറഞ്ഞു.

Continue Reading

Food

നോമ്പുകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്

Published

on

നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. വേനല്‍ കാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തില്‍ നിന്ന് ജലവും ലവണങ്ങലും നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുന്നത് തടയുകയും ചെയ്യേണ്ടതാണ്.

രോഗപ്രതിരോധത്തിനായി പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

2. ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കുവാന്‍ ആണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

3. പാനീയങ്ങള്‍ തയ്യാറാക്കുമ്പോള്‍ അംഗീകൃത രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് കട്ടകള്‍ മാത്രം ഉപയോഗിക്കുക.

4. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ നിര്‍ജലീകരണം തടയുന്നതിനായി നോമ്പില്ലാത്ത രാത്രി സമയങ്ങളില്‍ ധാരാളം ശുദ്ധജലം കുടിക്കുക.

5. പഴങ്ങളും, പച്ചക്കറികളും, ഇലവര്‍ഗ്ഗങ്ങളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

6. ആരാധനാലയങ്ങളില്‍ അംഗശുദ്ധിവരുത്തുന്നതിനും, ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക.

7. നോമ്പ് തുറക്കുന്ന സമയങ്ങളില്‍ എരിവും പുളിയും കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

8. വേനല്‍ക്കാലമായതിനാല്‍ പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാര്‍ത്ഥങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

9. നോമ്പ് തുറ പരിപാടികളില്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുന്നവര്‍ മാത്രം ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുക.

10. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്ന സമയം ക്രമപ്പെടുത്തി കൃത്യമായി മരുന്ന് കഴിക്കേണ്ടതാണ്.

11. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ തന്നെ ക്ഷീണം, തലകറക്കം, ഛര്‍ദ്ദി എന്നിവ ഉണ്ടായാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും; ആവശ്യമാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയും ചികിത്സ തേടുകയും വേണം.

Continue Reading

Trending