ഹൈദരാബാദ്: തെന്നിന്ത്യന്‍ നടി തമന്ന ഭാട്ട്യക്ക് നേരെ ചെരുപ്പേറ്. ഹിമയത്ത്‌നഗറില്‍ വച്ച് നടന്ന ഒരു ചടങ്ങിനിടെയാണ് യുവാവ് തമന്നയെ ചെരുപ്പുകൊണ്ട് എറിഞ്ഞത്. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയതായിരുന്നു തമന്ന.
ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് കരിമുള്ള തമന്നയുടെ നേരെ ചെരിപ്പെറിഞ്ഞത്. എന്നാല്‍ ചെരിപ്പ് തമന്നയുടെ ദേഹത്ത് കൊണ്ടില്ല. ജ്വല്ലറിയിലെ ജീവനക്കാരന്റെ ശരീരത്തിലാണ് കൊണ്ടത്.
ബിടെക് ബിരുദധാരിയയാ മുഷീരാബാദ് സ്വദേശിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തകാലത്തായി തമന്ന ചെയ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നിരാശപ്പെടുത്തിയതിനാലാണ് താന്‍ നടിക്കെതിരെ ചെരിപ്പെറിഞ്ഞതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, ചെരിപ്പേറുകൊണ്ട ജ്വല്ലറി ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Be the first to write a comment.