തെന്നിന്ത്യന്‍ നടി തമന്നക്കു നേരെ ഹൈദരാബാദില്‍ ആരാധകന്റെ ചെരിപ്പേറ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തതാണ്. ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ 31കാരനായ ബിടെക് ബിരുദധാരിയാണ് താരത്തിനു നേരെ ചെരിപ്പെറിഞ്ഞത്. എന്നാല്‍ ഇപ്പോള്‍ താരം തന്നെ സംഭവത്തിനു മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ്. വളരെ പോസിറ്റീവായാണ് ഈ സംഭവത്തെ നോക്കി കണ്ടതെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ‘ അവിടെ വലിയ സുരക്ഷ ഒരുക്കിയിരുന്നു. എന്നിട്ടും ഒരാള്‍ ഈ രീതിയില്‍ പ്രതികരിച്ചാല്‍ നമുക്കൊന്നും ചെയ്യാനാവില്ല. ഒരു അഭിനേത്രി എന്ന നിലയില്‍ ജനങ്ങള്‍ പൂക്കള്‍ജ കൊണ്ട് സ്വീകരിച്ചാലും ദേഹത്ത് ചെരിപ്പ് എറിഞ്ഞാലും അത് സ്വീകരിക്കും. അതില്‍ വേറൊന്നും ചെയ്യാനില്ല. എല്ലാം ഉള്‍കൊണ്ട് മുന്നോട്ടു പോകണം’, തമന്ന പറഞ്ഞു.
ഉദ്ഘാടനം കഴിഞ്ഞ ശേഷം തടിച്ചു കൂടിയ ആരാധകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് യുവാവ് തമന്നക്കു നേരെ ചെരിപ്പെറിഞ്ഞത്. എന്നാല്‍ ചെരിപ്പ് തമന്നയുടെ ദേഹത്ത് കൊണ്ടില്ല. പകരം നടിക്കു സമീപത്തുണ്ടായിരുന്ന മറ്റൊരാളുടെ ദേഹത്താണ് ചെരിപ്പു കൊണ്ടത്. ഉടന്‍ തന്നെ യുവാവിനെ പൊലീസ് കസറ്റഡിയിലെടുക്കുകയും ചെയ്തു. തമന്നയുടെ ഇപ്പോഴത്തെ സിനിമ ഇഷ്ടമില്ലാത്തിനാലാണ് ചെരിപ്പ് എറിഞ്ഞതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

Watch Video: