ബാഹുബലി 2 വില്‍ നടി തമന്നയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി തമന്ന. സംവിധായകന്‍ എസ്.എസ് രാജമൗലിയുമായി തമന്ന അടിപിടിയാണെന്നും രണ്ടാം ഭാഗത്തില്‍ തമന്നയെ അവഗണിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്ന് താരം പറഞ്ഞു. രാജമൗലിയുമായി യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ല. രണ്ടാം ഭാഗത്തില്‍ തനിക്ക് ഏതൊക്കെ റോളുകളാണെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, താരത്തിനെതിരെ ട്രോളുകളും വന്നു കഴിഞ്ഞു. ബാഹുബലി 2ല്‍ അഭിനയിക്കുന്നതിന് താന്‍ തയ്യാറെടുക്കുകയാണെന്ന് നേരത്തെ തമന്ന അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ട്രോള്‍മഴ വന്നിരിക്കുന്നത്.
Be the first to write a comment.