ഏറെ ആകാംക്ഷയോടെ ബാഹുബലി2 ദി കണ്‍ക്ലൂഷന്‍ കാണാന്‍ പ്രേക്ഷകര്‍ തിയ്യേറ്ററിലേക്ക് കുതിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്തിനുശേഷമാണ് ചിത്രം പുറത്തെത്തിയത്. താരങ്ങളും അണിയറ പ്രവര്‍ത്തകരും സംവിധായകന്‍ എസ്.എസ് രാജമൗലിക്കൊപ്പം നിലയുറച്ചപ്പോള്‍ ബാഹുബലി2 രൂപപ്പെടുകയായിരുന്നു. ഇപ്പോള്‍ ബാഹുബലി 2 പലരും കണ്ടിറങ്ങി. എന്നാല്‍ ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് എത്ര പ്രതിഫലം ലഭിച്ചുവെന്ന് ആര്‍ക്കെങ്കിലും അറിയുമോ? ലാഭത്തിന്റെ മൂന്നിലൊന്നാണേ്രത രാജമൗലിക്ക് ലഭിക്കേണ്ടത്. അങ്ങനെയെങ്കില്‍ ഇതുവരെ 28 കോടി രൂപ സംവിധായകന് ലഭിച്ചിട്ടുണ്ടാകും.
ശിവഗാമിയായി അഭിനയിച്ച രമ്യകൃഷ്ണന് 2.5കോടിയാണ് പ്രതിഫലമെന്നാണ് അറിയുന്നത്. കട്ടപ്പയായി എത്തിയ സത്യരാജിന് 2കോടി കിട്ടുമ്പോള്‍ ചിത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടി തമന്നക്ക് 5കോടി രൂപയാണ് പ്രതിഫലം.
രണ്ടാം ഭാഗത്തില്‍ ശ്രദ്ധേയമായ നടി അനുഷ്‌ക ഷെട്ടി ദേവസേന എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. അമരേന്ദ്ര ബാഹുബലിയുടെ ഭാര്യയായി അഭിനയിച്ച അനുഷ്‌കക്കും തമന്നയുടെ അതേ പ്രതിഫലം തന്നെയാണ്- അഞ്ചുകോടി രൂപ.
വില്ലനായി എത്തിയ ഭല്ലാല ദേവനെ അവതരിപ്പിച്ച റാണ ദഗ്ഗുബട്ടിയുടെ പ്രതിഫലം 15 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അവസാനമായി പ്രതിഫലം അറിയണമെന്ന് ആഗ്രഹിക്കുന്നയാള്‍ ബാഹുബലിയായിരിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രഭാസ് ഒരു ചിത്രത്തിലേക്കും പോയിട്ടില്ല. ബാഹുബലിക്കുവേണ്ടി കഠിന പ്രയത്‌നത്തിലായിരുന്നു. പ്രഭാസിന്റെ പ്രതിഫലം 25കോടിയെന്നാണ് ഏവരേയും ഞെട്ടിക്കുന്ന വിവരം. എന്നാല്‍ പ്രഭാസ് ചിത്രത്തിനു വേണ്ടി ഏറ്റെടുത്ത കഠിന പ്രയത്‌നത്തിന് ഇതൊന്നും മതിയാകില്ലെന്നാണ് ടോളിവുഡിലെ സംസാരം.
Be the first to write a comment.